ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ഓ​ക്സി​ജ​ൻ കി​ട്ടാത്തതിനെ തുടർന്ന് മരിച്ചു

ഡ​ൽ​ഹി​യി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ഓ​ക്സി​ജ​ൻ കി​ട്ടാത്തതിനെ തുടർന്ന് മരിച്ചു. മ​ഞ്ഞ​പ്ര പാ​തി​രി​ക്ക​ളം എം. ​രാം​ദാ​സാ​ണ്​ (65) മ​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധി​ച്ച് നാ​ലു ദി​വ​സ​മാ​യി ഇദ്ദേഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11നാ​ണ് മരണം സംഭവിച്ചത്. കോവിഡ് രോ​ഗി​ക​ളു​ടെ വർധന ചി​കി​ത്സ പ്ര​തി​സ​ന്ധി​ക്കൊ​പ്പം ഓ​ക്സി​ജ​ൻ ക്ഷാ​മം കൂ​ടി​ സൃഷ്ട്ടിച്ചതോടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​വാ​യ എം.​കെ. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.സം​സ്കാ​രം ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. തൊഴിലുമായി ബന്ധപ്പെട്ട് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ​ഡൽ​ഹി​യി​ലാ​ണ് രാം​ദാ​സ് താമസിച്ചിരുന്നത്. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: ദി​വ്യ (കാ​ന​ഡ), […]

Continue Reading

ഭാരതത്തിന്റെ വീരപുത്രന്‍, സംഘി ആയതില്‍ അഭിമാനിക്കുന്നു: കങ്കണ

സംഘി ആയതില്‍ അഭിമാനിക്കുന്നുവെന്ന് നടി കങ്കണ റണൗട്ട്. ആര്‍എസ്എസിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം. ”സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന്‍ മോദി” എന്നാണ് കങ്കണയുടെ ട്വീറ്റ്.മോദി സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടുള്ള കങ്കണയുടെ ട്വീറ്റുകള്‍ നേരത്തെയും ശ്രദ്ധ നേടാറുണ്ട്. കങ്കണയുടെ മിക്ക ട്വീറ്റുകളും വിവാദമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് കങ്കണ. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.

Continue Reading

വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗ സാദ്ധ്യത കുറവെന്ന് ഐസിഎംആർ

കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ കുറവെന്ന് ഐസിഎംആർ. കൊവാക്‌സിന്റേയോ കൊവിഷീൽഡിന്റേയോ രണ്ടു ഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ വ്യക്തമാക്കി.ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്കും ഓക്‌സഫഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഷീൽഡിന്റെ രണ്ടു ഡോസും സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കുമാണ് ഇതുവരെ […]

Continue Reading

1710 ഡോസ് വാക്‌സിന്‍ ആശുപത്രിയില്‍നിന്നും മോഷണം പോയി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കവെ ഹരിയാനയില്‍ 1710 ഡോസ് വാക്‌സിന്‍ ആശുപത്രിയില്‍നിന്നും മോഷണം പോയി. 1270 ഡോസ് കൊവിഷീല്‍ഡ് , 440 ഡോസ് കൊവാക്‌സിനുമാണ് മോഷണം പോയത്. ജിന്ദിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്‍ റൂം തുറന്ന്, ഡീപ്പ് ഫ്രീസറില്‍ നിന്നാണ് ഇവ കവര്‍ന്നത്. മറ്റ് ചില വാക്‌സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും നഷ്ടമായിട്ടില്ല. ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്‌ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ […]

Continue Reading

ഓക്സിജന്‍ ലഭിക്കാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ഓക്സിജന്‍ ലഭിക്കാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിച്ചത്. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജന്‍ മുടങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ആശുപത്രി അധികൃര്‍ ആരോപണം നിഷേധിച്ചു. സങ്കേതിക പ്രശ്നം മിനിറ്റുകള്‍ക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Continue Reading

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റു പോലെയെന്ന് പ്രധാനമന്ത്രി

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോടുള്ള അഭിസംബോധനയിലാണ് പ്രതികരണം. വെല്ലുവിളി വലുതാണ്; ഒരുമയും കൃത്യമായ തയാറെടുപ്പും കൊണ്ട് മറികടക്കാം. ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുവെന്നും ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമെന്നും മോദി പറഞ്ഞു. കോവിഡ് മാര്‍ഗരേഖ പാലിക്കാന്‍ ജനമുന്നേറ്റമുണ്ടാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യുവാക്കള്‍ കോവിഡ് മാര്‍ഗരേഖയെക്കുറിച്ച് ബോധവല്‍കരണത്തിന് കമ്മിറ്റികള്‍ ഉണ്ടാക്കണം. കാരണമില്ലാതെ വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങുന്നില്ലെന്ന് കുട്ടികള്‍ ഉറപ്പാക്കണം.ഓക്സിജന്‍ ദൗര്‍ലഭ്യം നേരിടുകതന്നെ ചെയ്യും. ആവശ്യമുള്ളവര്‍ക്കെല്ലാം ഓക്സി‍ജന്‍ ഉറപ്പാക്കാന്‍ വേഗത്തില്‍ നടപടി കൈകൊള്ളും. […]

Continue Reading

ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം ജയിൽമോചിതനാകാനാണ് സാധ്യത. ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്.

Continue Reading

അമിത് ഷായുടെ പൊതുയോഗങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ പാർവ്വതി

‘ഇനിയെങ്കിലും ഈ സർക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് പറയരുത്’; അമിത് ഷായുടെ പൊതുയോഗങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ പാർവ്വതി ഇനിയെങ്കിലും ഈ സർക്കാന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറയരുത് എന്ന് പാർവ്വതി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് മാത്രം നാല് സ്ഥലങ്ങളിലാണ് അമിത് ഷാ പൊതുയോ​ഗങ്ങൾ നടത്തിയത്. ഇതോടെയാണ് താരം വിമർശനവുമായി രം​ഗത്തെത്തിയത്.കഴിഞ്ഞ ദിവസം കുംഭമേളക്കെതിരെയും താരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. തബ്‌ലീഗ് സമ്മേളനത്തെ വിമർശിച്ച മാധ്യമങ്ങൾ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാർവ്വതിയുടെ വിമർശനം

Continue Reading

വാക്സിൻ ക്ഷാമം; ഗുജറാത്തിൽ മോഷണം..?

കോവിഡ് രോ​ഗബാധ രൂക്ഷമായ സംസ്ഥാനങ്ങളിൽആരോ​ഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള തങ്ങളുടെ മുൻ‌നിര തൊഴിലാളികൾക്ക് വാക്സിൻ ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുൾക്കിടെ ​ഗുജറാത്തിൽ അനധികൃതമായി വാക്സിനേഷനെന്ന് റിപ്പോർട്ട്.​ഗുജറാത്ത് ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടിജിഎൻ) ആയിരത്തോളം വിദ്യാർത്ഥികൾ കോവിഷീൽഡ് വാക്സിനുകൾ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം 45 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് നിലവിൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ നൽകുന്നത്. ഇതേസമയം 25 വയസ്സിന് താഴെയുള്ള 900 വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ച് വാക്സിൻ നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മാർച്ച് 30 […]

Continue Reading

ഗ്രാമ, നഗരങ്ങളെ ഭയപ്പെടുത്തുവിധം കൊവിഡ് ഇന്ത്യന്‍ സമൂഹത്തില്‍ പരക്കുകയാണ്‌

ഗ്രാമ, നഗര വിത്യാസമില്ലാതെ ഭയപ്പെടുത്തുവിധം കൊവിഡ് ഇന്ത്യന്‍ സമൂഹത്തില്‍ പരക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായി ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളുണ്ടായി. 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1038 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇതോടെ ആകെ കേസുകള്‍ 1.40 കോടിയും മരണം 1.73 ലക്ഷവുമായി. കേസുകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ നിരക്കും കുത്തനെ വര്‍ധിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. തുടര്‍ച്ചയായി നാല് ദിവസം ഒന്നര […]

Continue Reading