ഒമൈക്രോണ്‍: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

ഐശ്യര്യ റായിക്ക് ഇഡി നോട്ടീസ്

ഐശ്യര്യ റായിയ്ക്ക് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമേന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പനാമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി

Continue Reading

ഒരു രൂപയ്ക്ക് ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ്

മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക. ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ജിയോയുടെ വെബ്‌സൈറ്റിൽ പ്ലാൻ ദൃശ്യമല്ല. ഡാറ്റ 100 എം.ബിയേ […]

Continue Reading

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്‌

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിരിക്കുന്നത്. നിലവിൽ സ്ത്രീകളുടെ വിവാഹപ്രായം […]

Continue Reading

കൂനൂർ ഹെലികോപ്​ടർ അപകടം: ചികിത്സയിലായിരുന്ന ഗ്രൂപ്പ്​ ക്യാപ്​റ്റൻ വരുൺ സിങ്​ അന്തരിച്ചു

ബംഗളൂരു: കുനൂർ ഹെലികോപ്​ടർ അപകട​ത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ക്യാപ്​റ്റൻ വരുൺ സിങ്​ അന്തരിച്ചു. ബംഗളൂരുവിലെ കമാൻഡ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം.  സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ ഉൾപ്പടെയുള്ള 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട വരുൺ സിങ്ങിനെ വിദഗ്​ധ ചികിത്സക്കായി കൂനൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്ടർ തകർന്ന് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണിലെ യാത്രക്കിടെയായിരുന്നു രാജ്യത്തെ […]

Continue Reading

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു; 11 മരണം

കുനൂർ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ […]

Continue Reading

24 മണിക്കൂറിനിടെ രാജ്യത്ത് 8306 പേർക്ക് കൂടി കൊവിഡ്; 211 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8306 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 211 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു നിലവിൽ 98,416 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതിനോടകം 4,73,537 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി രാജ്യത്തെ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെ നിൽക്കുന്നത് ആശ്വാസകരമാണ്‌

Continue Reading

ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഈ വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.

Continue Reading

അജാസ് പട്ടേലിന് പത്തില്‍ പത്ത്;ചരിത്ര നേട്ടം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 325 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യന്‍ വംശജനായ അജാസ് പട്ടേലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയത്. 47.5 ഓവര്‍ എറിഞ്ഞ അജാസ് 119 റണ്‍സ് വിട്ടുകൊടുത്താണ് 10 വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബോളറാണ് അജാസ്. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറും, ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ റോക്കോഡില്‍ എത്തിയവര്‍. മുംബൈയില്‍ ജനിച്ച് എട്ടാം വയസ്സില്‍ ന്യൂസീലന്‍ഡിലേക്കു കുടിയേറിയ താരമാണ് അജാസ് […]

Continue Reading

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത്​ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന്​ 101 രൂപയാണ്​ വർധിപ്പിച്ചത്​​. കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2095.50 രൂപയായി. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്​ 2101 രൂപയും ചെന്നൈയിൽ ഇത്​ 2233 രൂപയുണ്​. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്​ വില വർധിപ്പിച്ചിട്ടില്ല. നവംബർ ഒന്നിന്​ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു. സിലിണ്ടറിന്​ 266 രൂപയാണ്​ അന്ന്​ വർധിപ്പിച്ചത്​.

Continue Reading