നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ കാപ്പുംചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (വെള്ളി രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ ചേരിയംകൊല്ലി കവല, കാലുവെട്ടുംതാഴെ, ലൂയിസ് മൗണ്ട്, മൊയ്തുട്ടിപ്പടി, കല്ലങ്കരി, കാപ്പുവയല്‍, ചെന്നലോട് എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബൂത്ത്തല മെംബർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

കൽപ്പറ്റ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗത്വ വിതരണ ക്യാമ്പയിൻ്റെ ഭാഗമായി മേപ്പാടി മണ്ഡലം 149-ാം നമ്പർ കുന്നമ്പറ്റ ബൂത്തിലെ അംഗത്വ വിതരണം കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജന:സെക്രട്ടറി പി.ഇ.ഷംസുദ്ദീൻ ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺദേവ് അധ്യക്ഷത വഹിച്ചു. സുധീപ്.പി,എം.പി ദേവയാനി,സന്തോഷ് കുമാർ, സൗദാബി, സുമി, വിപിൻ എന്നിവർ സംബന്ധിച്ചു.

Continue Reading

ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു

മാനന്തവാടി:ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ഡി. കണ്ണബിരന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ വി.ഡി അരുണ്‍കുമാര്‍, ഡിപ്പോ മാനേജര്‍ […]

Continue Reading

നല്ലനടപ്പു നിയമം: ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി ശില്പശാല; അച്ചടക്കമുള്ള പഠിതാക്കളായി ന്യായാധിപര്‍

നല്ലനടപ്പു (പ്രൊബേഷന്‍) നിയമത്തെ കുറിച്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി നടത്തിയ ശില്പശാലയില്‍ അച്ചടക്കമുള്ള പഠിതാക്കളായി ജില്ലയിലെ ന്യായാധിപന്മാര്‍. വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നടത്തിയ ബോധവത്ക്കരണ ശില്പശാലയിലാണ് ജില്ലയിലെ 12 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അധ്യാപകരും പഠിതാക്കളുമായി എത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട ബോധവത്ക്കരണ ക്ലാസിനിടെ നടന്ന ലഘുവിനോദ പരിപാടികളിലും ജഡ്ജിമാര്‍ പങ്കെടുത്തു. സാമൂഹികനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി, 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്നിവയെ കുറിച്ചായിരുന്നു ശില്പശാല. കല്‍പ്പറ്റ സിവില്‍ […]

Continue Reading

പൊതുപണിമുടക്കിൽനിന്നും വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണം കെ ആർ എഫ് എ

കൽപ്പറ്റ : 28-29ന് നടക്കുന്ന പൊതുപണിമുടക്കിൽ നിന്നും ചെറുകിട ഫൂട്ട് വേർ വ്യാപാരികളെ ഒഴിവാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർഅസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സംയുക്ത ട്രേഡ് യൂണിയൻ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ തികച്ചുംന്യായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതോടൊപ്പം കോവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിട്ടത് മൂലം വ്യാപാര മേഖല വളരെ ഏറെ പ്രയാസത്തിലായിരുന്നു വ്യാപാര മേഖല ചെറിയ രീതിയിലെങ്കിലും ഉണർന്ന് വരുന്ന സമയവും അത് പോലെ സാമ്പത്തിക വർഷത്തിൻ്റെ (ബാങ്ക് ഇടപാട് – ഡീലേഴ്സിനുള്ള സാമ്പത്തിക ഇടപാട് ,ലൈസൻസ്, […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (24-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ.പി 2️⃣ശിശു രോഗ വിഭാഗം 3️⃣ദന്ത രോഗ വിഭാഗം 4️⃣സർജറി (ഡോ. അരുൺ ഗോപ് ) 5️⃣മാനസികാരോഗ്യ വിഭാഗം (ഡോ. ജോസിൻ ) 6️⃣നേത്ര രോഗ വിഭാഗം (ഡോ. അബ്ദുൾ റഷീദ് ) 7️⃣ത്വക് രോഗ വിഭാഗം (ഡോ. സച്ചിൻ) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading

ഇന്ന് വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രില്‍ സെക്ഷനിലെ കാവുമന്ദം ബി എസ് എന്‍ എല്‍ ഓഫീസ് പരിസരം, ചേരിയംകൊല്ലി, മുണ്ടകുറ്റി ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ പമ്പ് , നടക്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

Continue Reading

ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ:കേരളകണ്‍സ്ട്രക്ഷന്‍ ആന്റ് ബില്‍ഡിംഗ് ടൈലറിംഗ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യ വിതരണകാലതാമസം ഒടി വാക്കുക,.പെന്‍ഷന്‍ തുക ഉയര്‍ത്തുക ചികില്‍സാ ധനസഹായം എന്നിവ കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കൂക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്ണ ധര്‍ണ നടത്തിയത്. ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജോര്‍ജ് മണ്ണത്താനി […]

Continue Reading

യുവജനങ്ങള്‍ക്ക് സഹായകമായി യുവജന കമ്മീഷന്‍ അദാലത്ത്

വിദ്യാഭ്യാസ വായ്പ മുതല്‍ നിയമന വിഷയങ്ങള്‍ വരെയുളള യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത്. കമ്മീഷന്റെ ഇടപെടലില്‍ 8 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുള്ള യുവാവിന് അറുപത്ത് ശതമാനം ഇളവാണ് അദാലത്തിലൂടെ ലഭിച്ചത്. ഇതിന് പുറമെ മുടങ്ങി കിടക്കുന്ന ശമ്പളം, കാര്‍ഷിക സര്‍വ്വകലാശാലയിലെ ലൈബ്രറി അസിസ്റ്റന്റ് നിയമനം പി.എ.സിക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്റെ ഇടപെടലുണ്ടായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ആദാലത്തില്‍ 15 കേസുകള്‍ പരിഗണിച്ചു. ഇതില്‍ […]

Continue Reading

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ ഇനി മാസ്ക് വേണ്ട

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല.ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസില്ല.ദുരന്തനിവാരണ നിയമപ്രകാരമുളള നിയന്ത്രണം ഒഴിവാക്കും. ഇതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്ത് പുതിയ ഉത്തരവ് ഉടൻ ഇറക്കും.

Continue Reading