യൂത്ത് കോൺഗ്രസ് നിവേദനം നൽകി

പേരിയ: കഴിഞ്ഞ ദിവസം നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ചുരം തകരുകയും വാഹന ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ കൂടുതലായും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കുന്ന പേരിയ പ്രദേശത്തെ വിദ്യാർത്ഥികളും സാധാരണക്കാരായ ജനങ്ങളടക്കം നാല് ദിവസത്തോളമായി യാത്ര സൗകര്യങ്ങൾക്ക് വളരെ പ്രയാസം നേരിടുകയാണ്,ഇത്രയും പെട്ടെന്ന് പേരിയയിലേക്ക് സ്പെഷ്യൽ ബസ്സ് സർവീസ് ആരംഭിച്ചു യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് പേരിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച […]

Continue Reading

പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി

മൈലാടുംകുന്ന്; അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിക്ക് തുട ക്കമായി തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം ഹാജി, പോക്കർ പാഠക്ക, സുതം കാട, മജീദ്.പി, മേരി ടീച്ചർ, റുഖിയ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണം; ഒ.ആർകേളു എം.എൽ.എ കലക്ടർക്ക് കത്ത് നൽകി

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ ശക്തമായ കാലവർഷത്തിൽ മാനന്തവാടി- നെടുപൊയിൽ ചുരം തകർന്നതിനാൽ ആ വഴിയുള്ള ഗതാഗതം നിലച്ചതിനാൽ പേരിയ 36, ചന്ദന ത്തോട്, ഇരുമനത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർ ത്ഥികൾക്ക് പഠനം നടത്തുന്നതിനായി അടിയന്തിരമായി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്നാവശ്വപ്പെട്ട് മാ നന്തവാടി എം.എൽ.എ ഒ.ആർ കേളു കലക്ടർക്ക് കത്ത് നൽകി. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗവും പഠനം നടത്തുന്നത് മാനന്തവാടി ആണ്. നെടുംപൊയിൽ വഴി ബസ് ഇല്ലാ ത്തതിനാൽ കൃത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർ ക്ക് എത്തിചേരാൻ കഴിയുന്നില്ലെന്നും […]

Continue Reading

കളക്‌ട്രേറ്റില്‍ ഓണം ഖാദി സ്‌പെഷ്യല്‍ മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടത്തുന്ന ഓണം ഖാദി സ്‌പെഷ്യല്‍ മേള തുടങ്ങി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന് ആദ്യ വില്‍പ്പന നടത്തി മേള ഉദ്ഘാടനം ചെയ്തു. സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് നിര്‍വഹിച്ചു. ആഗസ്റ്റ് 6 വരെയാണ് മേള നടക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കേണ്ടതിനാല്‍ […]

Continue Reading

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; പരിശീലനം നടത്തി

സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എ.ഡി.എം എന്‍.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പു പദ്ധതി ജെ.പി.സി പ്രീതി മേനോന്‍, കില പരിശീലകരായ ജുബൈര്‍, ഷാനിബ്, ഐ.എസ്.ഒ കോര്‍ഡിനേറ്റര്‍ റാഷിദ് എന്നിവര്‍ സംസാരിച്ചു.

Continue Reading

ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിട വൈദ്യുതി ലൈനില്‍ തട്ടി ; വൈദ്യുതാഘാതമേറ്റ് ഡ്രൈവർ മരിച്ചു

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ക്യാരിയറിനുള്ളിലെ വെള്ളം കളയുന്നതിനായി ക്യാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.തുടര്‍ന്ന് ജബ്ബാറിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു […]

Continue Reading

മഴക്കെടുതി: നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം – സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: മഴയും വെള്ളപ്പൊക്കവും കാറ്റും കാരണം ജില്ലയിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം താമസിയാതെ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ 35 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. പ്രകൃതിക്ഷോഭങ്ങൾ മൂലം മുൻ വർഷങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഇതെവരെ വിതരണം ചെയ്തിട്ടില്ല. കർഷകരോടുള്ള അവഗണ സർക്കാർ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. […]

Continue Reading

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ […]

Continue Reading

നിടുംപൊയിൽ – മാനന്തവാടി റോഡ് ഗതാഗതം പുന സ്ഥാപിച്ചു.ചെറുവാഹനങ്ങൾക്ക് കടന്ന് പോകാം

നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു . ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ചൊവ്വാഴ്ച രണ്ടിടത്തെ മണ്ണും കല്ലും മാറ്റിയിരു ന്നു മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞനിലയിലാണ്.

Continue Reading

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം മാനന്തവാടി ഏരിയ സമ്മേളനം

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.തിരുനെല്ലി, മാനന്തവാടി, തവിഞ്ഞാൽ പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം മൂലം വർഷങ്ങളായി ഈ പ്രദേശത്തെ മനുഷ്യ ജീവനും കാർഷിക വിളകൾക്കും അതിരൂക്ഷമായ ഭീഷണിയായി മാറിയിരിക്കുന്നു. വന്യമൃഗങ്ങളിൽ നിന്ന് ആക്രമണത്തിനിരയായത് ഒട്ടനവധി മനുഷ്യ ജീവനുകൾ അതുപോലെ തന്നെയാണ് കാർഷിക വിളകൾക്കും കൃഷിയിടത്തിന്നും വരുത്തുന്ന നാശവും ചെറുതല്ല. ആയതിന് പരിഹാരം എന്ന രീതിയിൽ കൂടൽക്കാവ് പാൽ വെളിച്ചം ആനവേലി നിർമ്മാണം വനം വകുപ്പിൻ്റെ അനാസ്ഥ മൂലം നടപ്പാക്കാതിരിക്കുകയാണ്. […]

Continue Reading