നിപ: ജില്ലയിലും ജാഗ്രത പാലിക്കണം – ഡി.എം ഒ

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തര ഒൺലൈൻ യോഗം വിളിച്ചു ചേർത്ത് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങൾ നിലവിലില്ലെന്ന് വിലയിരുത്തുകയും പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്ക് സമീപമുള്ള തൊണ്ടർനാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത […]

Continue Reading

വിദ്യാലയസമുച്ചയം നാടിന് സമർപ്പിച്ചു.

ഒണ്ടയങ്ങാടി : ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽ പി സ്കൂളിനായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി പുതിയതായി നിർമിച്ച ഹൈടെക് വിദ്യാലയക്കെട്ടിടം മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കെതിരെ പിന്തിരിഞ്ഞു നിൽക്കാതെ അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിയണമെന്ന് ഉദ്ഘാടനവേളയിൽ പിതാവ് ഓർമപ്പെടുത്തി. സുവർണ ജൂബിലി വർഷത്തിൽ ഈ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കനുസരിച്ചു നിർമിച്ച വിദ്യാലയത്തിന്റെ ഉദ്ഘാടനസമ്മേളനത്തിന്മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. […]

Continue Reading

സഹായധനം നൽകണം. എസ്.ഡി.പി.ഐ സായാഹ്ന ധർണ്ണ നടത്തി

തലപ്പുഴ :കണ്ണോത്ത് മല ജീപ്പപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ സഹായധനം നൽകണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി തലപ്പുഴയിൽ സായാഹ്ന ധർണ്ണ നടത്തി. ദിവസവേതനത്തിന് ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. താങ്ങുംതണലും നഷ്ടപ്പെട്ട് പരിതാപകരമായ ജീവിത സാഹചര്യമാണ് കുടുംബങ്ങളിൽ നിലനിൽക്കുന്നത്.  അപകടത്തിൽപ്പെട്ടവർക്ക് സഹായധനവും പരിക്കേറ്റവർക്ക് വിദഗ്ധ തുടർചികിത്സയും സംഭവസ്ഥലം സന്ദർശിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പുനൽകിയിരുന്നുവെങ്കിലും സംഖ്യ പ്രഖ്യാപിക്കുകയാേ നൽകുകയോ ചെയ്തിട്ടില്ല. തുടർനടപടികളൊന്നും കൈക്കൊണ്ടിട്ടുമില്ല. ദുരന്തത്തിലകപ്പെട്ടവരോടുള്ള ഭരണകൂട സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. സംഭവത്തിൽ വർഗ്ഗീയ മുതലെടുപ്പിനുള്ള […]

Continue Reading

ഹോട്ടല്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ യു ജി, പി ജി കോഴ്സുകളില്‍ സീറ്റൊഴിവ്

കല്‍പ്പറ്റ: ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ഈ അധ്യായന വര്‍ഷത്തേക്കുള്ള ഡിഗ്രി, പി ജി കോഴ്സുകളില്‍ സീറ്റൊഴിവ്. കാലിക്കറ്റ് സര്‍വകലാശാലയുടെയും എഐസിടിയുടെയും അംഗീകാരമുള്ള നാല് വര്‍ഷം ദൈര്‍ഘ്യമുളള പ്രൊഫഷണല്‍ കോഴ്സായ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ത്രിവത്സര ബിരുദകോഴ്സുകളായ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിന്സ്ട്രേഷന്‍, ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കള്‍നറി ആര്‍ട്‌സ് എ ന്നീ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുള്ളതായി […]

Continue Reading

കേരള യാദവ സേവാ സമിതി യൂത്ത് വിങ് സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു

വൈത്തിരി: കേരള യാദവ സേവാ സമിതി യൂത്ത് വിങ് സംസ്ഥാന പ്രതിനിധി സമ്മേളനം ( ദിശ 2023)സെപ്റ്റംബർ 09,10 ദിവസങ്ങളിൽ വൈത്തിരിയിൽ വെച്ച് നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനവും തുടർന്ന് ലീഡർഷിപ് ക്യാമ്പയ്‌നുംനടത്തി. ഞായാറാഴ്ച KYSS സ്റ്റേറ്റ് യൂത്ത് വിങ് പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു. ബഹുമാനപെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഷംഷാദ് മരക്കാർ സമ്മേളനം ഉൽഘടനം ചെയിതു. വിശിഷ്ട്ടാതിഥികളായി വൈത്തിരി പഞ്ചായത്തു പ്രസിഡന്റ് ശ്രീ വിജേഷ്, KYSS സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റും,മാനന്തവാടി ബ്ലോക്ക് […]

Continue Reading

ജെ ബി എം സംസ്ഥാന കോ-ഓഡിനേറ്ററായി ഷാഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോഡിനേറ്ററായി ഷഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. നിലവിൽ ജെ ബി എം വയനാട് ജില്ലാ ചെയർമാനായിരുന്നു. കൽപ്പറ്റ , പുൽപ്പാറ നിവാസിയായ അദ്ദേഹം കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ അധ്യാപകനാണ്. കാലിക്കറ്റ് സർവ്വകലാശാലയുടെ മികച്ച NSS പ്രോഗ്രാം ഓഫീസർ ക്കുള്ള ഇന്ദിരാ ഗാന്ധി അവാർഡും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന NSS വിഭാഗത്തിന്റെ മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ക്കുളള […]

Continue Reading

കണ്ണോത്തുമല ദുരന്തം: 9 കുടുംബങ്ങൾക്ക് ജെ.സി.ഐയും ലൗ ആൻ്റ് കെയറും ധനസഹായം നൽകി

കൽപ്പറ്റ:കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി. ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത […]

Continue Reading

സയാഹ്‌ന ധർണ്ണ നടത്തി

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ കൽപ്പറ്റയിൽ സയാഹ്‌ന ധർണ്ണ നടത്തി. നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ വിഹിതമായി പതിനായിരം രൂപവിതം അനുവദിക്കുക, കൈതൊഴിൽ സംരക്ഷിക്കാനും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായികേ ന്ദ്രത്തിലും , കേരളത്തിലും പ്രത്യേക വകുപ്പുകൾ രൂപീകരിക്കുക, ക്ഷേമനിധിയിൽ അംഗങ്ങളായി വിരമിക്കുന്ന തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി അനുവദിക്കുക. നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ […]

Continue Reading

കർമ്മ സ്വാശ്രയ സംഘത്തിന്റെ നേതൃ ത്വത്തിൽ ആദരിച്ചു

കല്ലോടി: പാഴ് കുപ്പികളിൽ പൂക്കൾ വിരിയിച്ച് ഉദ്യാനം തീർത്ത കല്ലോടി ചൊവ്വയിൽ ഒഴുകിൽ സുനിൽകുമാറിനെയും കുടുംബത്തേയും, ജില്ലാ ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞടുക്കപ്പെട്ട കുമാരി ശാമിലി രാമചന്ദ്രൻ,2022/ 23 വർഷത്തെ കല്ലോടി UP സ്ക്കൂളിൽ നിന്നും LSS സ്കോളർഷിപ്പ് കരസ്ഥമാക്കിയ റിയോണ സന്തോഷ് എന്നി വിദ്യാർത്ഥിനികളെയുംചൊവ്വയിൽ പ്രവർത്തിക്കുന്ന കർമ്മ സ്വാശ്രയ സംഘത്തിന്റെ നേതൃ ത്വത്തിൽ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ : ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് […]

Continue Reading

കണ്ണോത്തുമല അപകടത്തിൽ മരിച്ചവർക്ക് സഹായം പ്രഖ്യാപിക്കണം;സബ്ബ് കളക്ടർ ഓഫിസിന് മുമ്പിൽ സമരം നടത്തും:ഐ.എൻ.ടി.യു.സി

മാനന്തവാടി: കണ്ണോത്തുമല ജിപ്പപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച്ച രാവിലെ മാനന്തവാടി സബ്ബ് കളക്ടർ ഓഫിസിന് മുമ്പിൽ ഐ.എൻ ടി.യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തും. ദാരുണമായ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ സഹായം പ്രഖ്യാപിക്കാത്ത നടപടി വേദകരമാണ്.മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രുപയും പരിക്ക് പറ്റിയവർക്ക് തുടർ ചികിത്സയും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് മേഖലാ പ്രസിഡണ്ട് പടകുട്ടിൽ ജോർജ് അറിയിച്ചു.

Continue Reading