സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി:പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. ഡെവലപ്മെന്റ് എക്കണോമിക്സ് മൂന്നാം റാങ്ക് ജേതാവ് ഷാര്‍ലറ്റ്.എസ്.കുമാര്‍, എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. കെ.എസ്.സുകന്യ എന്നിവര്‍ക്ക് ഒ.ആര്‍.കേളു എം.എല്‍.എ ഉപഹാരം നല്‍കി.തിരിച്ചറിവിന്റെ വഴികള്‍ നവ സമൂഹത്തില്‍, സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ അഡ്വ. […]

Continue Reading

ആരോഗ്യ മേള നടത്തി

കല്‍പ്പറ്റ:ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സങ്കല്‍പ് സപ്താഹിന്റെ ഭാഗമായുള്ള 7 ദിന പരിപാടി കല്‍പ്പറ്റ ബ്ലോക്കില്‍ തുടങ്ങി. വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യമേള നടത്തി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടന്ന ആരോഗ്യമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. കെ അസ്മ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരയ ഫൗസിയ ബഷീര്‍, ആയിഷാബി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി. ഉഷാകുമാരി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായ ആലി വള്ളി, ഡോ. അബ്ദുള്‍ […]

Continue Reading

കോമ്പിറ്റീറ്റർ ഗ്രൂപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് ബാർബർമാർക്ക് തൊഴിൽ കിറ്റ് നൽകുന്നു

വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻകോമ്പിറ്റീറ്റർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷനും ചേർന്ന്ഡിവിഷനിലെ മുഴുവൻ ബാർബർ തൊഴിലാളികൾക്കുംഗ്രാമാദര പത്രവുംസൗജന്യതൊഴിൽ കിറ്റുംവിതരണം ചെയ്യുന്നു.ഒക്ടോബർ 10 ന് ഉച്ചക്കാണ് പരിപാടി.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ വെച്ച്.

Continue Reading

കാലിത്തീറ്റ വിതരണം

ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 100 കിലോ കാലിത്തീറ്റ എന്ന ക്രമത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുമാസം കാലിത്തീറ്റ […]

Continue Reading

പരിശോധന നടത്തി

കല്‍പറ്റയിലെ പൊതുവിതരണ കേന്ദ്രത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുവിതരണ കേന്ദ്രത്തിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അളവിലും വിലയിലും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ പൊതുവിതരണം കേന്ദ്രം ലൈസന്‍സിക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധനയില്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എന്‍ വിനോദ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ യു.ധന്യ, പി.കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

സങ്കല്‍പ് സപ്താഹ് : പോഷണ്‍ മേള നടത്തി

സങ്കല്‍പ് സപ്താഹിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തില്‍ പോഷണ്‍ മേള നടത്തി. പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പോഷണ്‍ മേള വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു.മേളയോടനുബന്ധിച്ച് നടത്തിയ റാലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പോഷകാഹാര പ്രാധാന്യം വിളിച്ചോതുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി […]

Continue Reading

പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

കൽപ്പറ്റ: പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 49 യാത്രക്കാരുമായി മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് പ്രായ ആൻഡ്രൂ ബസ് ആണ് കൽപ്പറ്റയിൽ വെച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസ്സുടമക്കെതിരെ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു.ഇവർക്കെതിരെ പിഴ ചുമത്തും

Continue Reading

എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടിയേറ്റി. പയോട് കുരിശിങ്കലിൽ സന്ധ്യ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം, ആശിർവാദം എന്നിവ നടന്നു . പള്ളിയിൽ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ. എൽദോ അമ്പഴത്തിനാംകുടിയിൽ, ഫ. കെന്നി ജോൺ, ഫ. ബേബി പൗലോസ് ഓലിക്കൽ. ഫ. വർഗീസ് താഴത്തേകുടിയിൽ എന്നിവർ കാർമികത്വം വഹിച്ചു .പ്രദക്ഷിണം, ആശീർവാദം, […]

Continue Reading

അമ്മമാരോടൊപ്പം ആടിയും പാടിയും ജെ.ബി.എം കുട്ടികള്‍

പളളിക്കുന്ന്: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാചരണം പളളിക്കുന്ന് ഫാത്തിമ ഭവന്‍ ഓള്‍ഡ് എയ്ജ് ഹോമിൽ വെച്ച് നടന്നു. ജില്ലാ കോ-ഓഡിനേറ്റര്‍ ഷഫീക്ക് സി അധ്യക്ഷത വഹിച്ച യോഗം ജവഹർ ബാൽ മഞ്ച് ജില്ലാ ചീഫ്കോ-ഓർഡിനേറ്റർ ശ്രീ ഡിന്‍റോ ജോസ് ഉത്ഘാടനം നിർവ്വഹിച്ചു. വയോജനദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച വിഭവങ്ങള്‍ ജില്ലാ പ്രസിഡന്‍റ് സിയാപോള്‍ കൈമാറി. സതീശ് നെന്മേനി സ്വാഗതവും, സൂര്യ ഗായത്രി നന്ദിയും പറഞ്ഞു. ഷിജു സെബാസ്റ്റ്യന്‍, അനൂപ് കുമാര്‍,ഹരിദാസ് […]

Continue Reading

പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാടിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന പരിശീലന ക്ലാസും വ്യാഴാഴ്ച

കൽപ്പറ്റ:പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി (PFS)വയനാടിന്റെ ഉദ്ഘാടനം ഒക്ടോബർ 5 വ്യാഴാഴ്ച 9 മണിക്ക് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ചെയർമാൻ പി കെ മൂർത്തി മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കുന്നു.തുടർന്ന് ലോഗോ പ്രകാശനം, മോട്ടോ പ്രകാശനം, ലക്ഷ്യ പ്രകാശനം , സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവയും സംഘടിപ്പിക്കുന്നു.ശേഷം ഹരികൃഷ്ണൻ എസ് MVSc, PhD (KVASU)സി കെ സ്റ്റീഫൻ (Managing Director,PROVET)എന്നിവ സംബന്ധിച്ച് ഒരു ഏകദിന പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു.പരിശീലന ക്ലാസിൽ […]

Continue Reading