കാപ്പ ചുമത്തി ജയിലിലടച്ചു

ബത്തേരി: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ബത്തേരി കുപ്പാടി സ്വദേശിയായ തയ്യിൽ വീട്ടിൽ സുബൈർ എന്ന സുബീർ(26)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, എക്സൈസ് വകുപ്പിന് കീഴിലും ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Continue Reading

ആവണി. സി.എസ് ന് ചിത്ര രചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം

വനിതാ ശിശു വികസന വകുപ്പ് അന്താരാഷ്ട്ര ബാലികാ ദിനത്തിനോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥിനികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 60 സ്ക്കൂളിൽ നിന്നും മികച്ച ചിത്രത്തിനുള്ള പ്രോത്സാഹന സമ്മാനത്തിന്തൃക്കൈപ്പറ്റ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആവണി അർഹയായി.തൃക്കൈപ്പറ്റ സി.എൻ. സുരേഷിന്റേയും അജിത സുരേഷിന്റേയും മകളാണ് ആവണി. വയനാട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലുള്ള സദസിൽ വച്ച് സുൽത്താൻ ബത്തേരി ബ്ലോക്ക് ‘ പഞ്ചായത്ത് പ്രസിഡൻ്റില്‍ നിന്നും ആവണി, ഉപഹാരം ഏറ്റ് വാങ്ങി

Continue Reading

വയനാട് ടൂറിസം ബി.ടു. ബി. മീറ്റിന് മികച്ച പ്രതികരണം

കൽപ്പറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ കൽപ്പറ്റയിൽ നടത്തിയ വയനാട് ടൂറിസം ബി.ടു. ബി. മീറ്റിന് മികച്ച പ്രതികരണം. വയനാടിന്റെ ടൂറിസം മേഖലയിലെ സംരംഭകരെല്ലാം പങ്കെടുത്ത മീറ്റിനോടനുബന്ധിച്ച ഈ മേഖലയിലെ വിവിധ സംരംഭകരുടെ സ്റ്റാളുകളും വിവിധ വിഷയങ്ങളെ അധികരിച്ച സെമിനാറുകളും നടന്നു. ആക്ടാ സംസ്ഥാന പ്രസിഡന്റ്അഡ്വക്കേറ്റ് ശിവ ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയം തൊടി മുജീബ് മീറ്റ് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, ഡി.ടി.പി.സി. സെക്രട്ടറി അജേഷ്, ഡി.ടി.പി.സി. […]

Continue Reading

മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ

മീനങ്ങാടി : ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 – ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട് സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ – സജ്ന ദമ്പതികളുടെ മകനാണ്.

Continue Reading

മേരി മാട്ടി മേരാ ദേശ് : അമൃത് കലശ് യാത്ര സംഘടിപ്പിച്ചു

മാനന്തവാടി: കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായിഅമൃത് കലശ് യാത്ര സംഘടിപ്പിച്ചു. കോഴ്സ് ഡയറക്ടർ ഡോ.എം.പി.അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.എൻ. എസ്.എസ് ലീഡേഴ്‌സ് സ്നേഹ കൃഷ്ണ, വൈഷ്ണവ് എ എന്നിവർ സംസാരിച്ചു.

Continue Reading

മാനസികാരോഗ്യ ദിനാചരണം നടത്തി

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.പഠന നൈപുണികളും മന:സംഘര്‍ഷ ലഘൂകരണവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി ആര്‍ […]

Continue Reading

കാലങ്ങളിലൂടെ ഗാന്ധി; ശ്രദ്ധേയമായി പ്രശ്‌നോത്തരി

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തിരി മഹാത്മഗാന്ധിയുടെ ജീവിത ഏടുകളില്‍ക്കൂടിയുളള സഞ്ചാരമായി മാറി. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും ഗാന്ധിയന്‍ ജീവിത ദര്‍ശനങ്ങളിലൂടെയും സംഭവവികാസങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു വിവിധ റൗണ്ട് ക്വിസ് മത്സരം നടന്നത്. സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി ലോ സെക്രട്ടറിയും ജില്ല ലോ ഓഫീസറുമായ സി.കെ.ഫൈസലായിരുന്നു ക്വിസ് മാസ്റ്റര്‍.മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ടു റൗണ്ടുകളിലായാണ് മത്സരം നടന്നത്. തരിയോട് ജി.എച്ച്.എസ്.എസ്സിലെ എസ്.ജി സ്‌നിഗ്ദ, ഇസമേരി പ്രിന്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. […]

Continue Reading

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തില്‍ ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ മനോജ് വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടത്തി. ഇംഹാന്‍സ് ഡയറക്ടര്‍മാരായ ഡോ. പ്രവീണ്‍ കുമാര്‍, ഡോ. വിവ്യന്‍ മാത്യു എന്നിവര്‍ മാനസികാരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടും കാവുമന്ദം കേരള ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ […]

Continue Reading

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മീനങ്ങാടി പഞ്ചായത്തിലെ പന്നി മുണ്ട കോളനിയിലെയും നെന്‍മേനി പഞ്ചായത്തിലെ കോളി മൂല കോളനിയിലെയും നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി […]

Continue Reading

സങ്കല്‍പ്പ് സപ്താഹ്:സമാവേശ് സമ്മേളന്‍ നടത്തി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സങ്കല്‍പ് സപ്താഹ് സമാപന സമാവേശ് സമ്മേളന്‍ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. സങ്കല്‍പ് സപ്താഹില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഉദ്യോഗസ്ഥരേയും സംരംഭകരേയും ഹരിത കര്‍മ്മ സേന അംഗങ്ങളെയും ആദരിച്ചു. പി.എം.എ.വൈ ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചുപഞ്ചായത്തിലെയും ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. ബ്ലോക്ക് ഡെവലപ്മെന്റ് പദ്ധതി രേഖ ചടങ്ങില്‍ പ്രകാശനം […]

Continue Reading