നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നാടക, ടെലിവിഷൻ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ൽ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എൺപതോളം […]

Continue Reading

മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മ വീട് കൈമാറി

തരുവണ : മറ്റുള്ളവരുടെ കണ്ണീരൊപ്പി അവരെ സന്തോഷിപ്പിക്കാൻ കഴിയുന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തരുവണയിൽ മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മ വീട് കൈമാറി ക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോവിഡ് പ്രതിസന്ധിയിലും ഇത്തരം പ്രവർത്തനങ്ങൾ അഭിമാനമാണന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രസിഡന്റ് എസ്. നാസ്സർ അധ്യക്ഷത വഹിച്ചു. പി.കെ അസ്മത്, എ.കെ നാസർ, വി. അബ്ദുള്ള, കെ സി ആലി, […]

Continue Reading

സ്വയം തൊഴില്‍ വായ്പ – അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നു. 1.50 ലക്ഷം രൂപയും, 3 ലക്ഷം രൂപയും പദ്ധതി തുകകളുളള വായ്പാ പദ്ധതിയ്ക്ക് പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും, 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിയ്ക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാദ്ധ്യതയുള്ള ഏതൊരു […]

Continue Reading

ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും, റവന്യു വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളില്‍പ്പെട്ട വീട്ടി, തേക്ക് എന്നിവയുടെ തടികള്‍ / ബില്ലറ്റ് / വിറക് എന്നിവ നവംബര്‍ 12 ന് ഇ-ലേലത്തിലൂടെ വില്‍പ്പന നടത്തും. ഇ-ലേലങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുളളവര്‍ക്ക് കുപ്പാടി ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്ട്രേഷന്‍ ചെയ്ത് നല്‍കുന്നതാണ്. ഫോണ്‍ – 8547602856, 8547602858, 04936 221562

Continue Reading

എസ്.ഡി.ടി.യു പ്രതിഷേധ ധർണ്ണനടത്തി

വയനാട് :ഇന്ധന വിലവർദ്ധനവ് അധിക നികുതി ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, എസ്.ഡി.ടി.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധിപാർക്കിൽ പ്രതിഷേധ ധർണ്ണനടത്തി,എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി നാസർ ധർണ്ണ ഉത്ഘാടനം ചെയ്തു.എസ്.ഡി.ടി.യു ജില്ല പ്രസിഡന്റ് മുഹമ്മദലി വി കെ അധ്യക്ഷത വഹിച്ചു. സുബൈർ കൽപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. നൗഫൽ പഞ്ചാരക്കൊല്ലി ആശംസകളർപ്പിച്ചു. ഫൈസൽ പഞ്ചാരക്കൊല്ലി നന്ദിയും അറിയിച്ചു

Continue Reading

വനിത ശിശുവികസന വകുപ്പിലെ ജീവനക്കാരെ ആദരിച്ചു

2019-20 വര്‍ഷം സംസ്ഥാനത്തെ മികച്ച ശിശു വികസന പദ്ധതി ഓഫീസര്‍ പുരസ്‌കാരം നേടിയ കാര്‍ത്തിക അന്ന തോമസ്, മികച്ച അങ്കണവാടി വര്‍ക്കര്‍ പുരസ്‌കാരം നേടിയ അജിത കുമാരി. സി, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ പുരസ്‌കാരം നേടിയ . സി.ഒ ഫിലോമിന, ഹരിയാന കര്‍ണ്ണാലില്‍ വെച്ചു നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക്ക് മീറ്റീല്‍ 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളിലെ വെള്ളിമെഡല്‍ ജേതാവ് ഹോബി രവീന്ദ്രന്‍ എന്നിവരെ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആദരിച്ചു. എ.ഡി.എം എന്‍.ഐ […]

Continue Reading

ഹോക്കി കിറ്റ് കൈമാറി മാറി

കൽപ്പറ്റ:വയനാട് ജില്ലയിൽ ഹോക്കി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹോക്കി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ സ്കൂളുകൾക്ക് ഹോക്കി കിറ്റ് കൈമാറി . കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ഹോക്കി അസോസി യേഷൻ സംസ്ഥാന പ്രസിഡണ്ട് പി സുനിൽകുമാർ സ്കൂളുകൾക്ക് കിറ്റ് കൈമാറി .ചടങ്ങിൽ സ്പോർട്സ് കൗൺസി ൽ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ റഫീഖ് ,വയനാട് ജില്ല ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് ഷൗക്കത്തലി വി, സ്പോർട്സ് കൗൺസിൽ മെമ്പർമാരായ പി. കെ അയ്യൂബ്, കെ പി […]

Continue Reading

ദാസനക്കര വാഹനാപകടം: പരിക്കേറ്റ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

പയ്യമ്പള്ളി: പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റി പോയ ലോറിയും ദാസനക്കരയില്‍ നിന്നും വട്ടവയലിലെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു. അയ്യന്‍കൊല്ലി പടശ്ശേരി പരമശിവന്‍ (55) ആണ് മരിച്ചത്.

Continue Reading

പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ വായ്പാ പദ്ധതി – അപേക്ഷ ക്ഷണിച്ചു

ഒ.ബി.സി./ മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ആറ് മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം. പ്രായപരിധി 65 […]

Continue Reading

ഭക്ഷ്യ വിഷബാധ, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വ നിലവാരം ഉറപ്പ് വരുത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. പാചക തൊഴിലാളികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. അടുക്കള, സ്റ്റോര്‍ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതും […]

Continue Reading