സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം; വ്ളോഗർ ‘മല്ലു ട്രാവലർ’ക്കെതിരെ പരാതി

കൊച്ചി: മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി ‌പറയുന്നു. യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിർ പ്രശസ്തനായത്. കണ്ണൂർ സ്വദേശിയാണ്.

Continue Reading

‘ഒന്നിപ്പ്’ റസാഖ് പാലേരിയുടെ കേരള പര്യടനം ഞായർ മുതൽ വയനാട്ടിൽ

കൽപറ്റ: വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ ഞായർ മുതൽ രണ്ട് ദിവസം വയനാട്ടിൽ നടക്കുമെന്നു സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു. സെപ്തംമ്പർ 17 ന് രാവിലെ  പത്മശ്രീ ചെറുവയൽ രാമനെ സന്ദർശിച്ചു പര്യടനത്തിനു തുടക്കം കുറിക്കും വൈകുന്നേരം കൽപറ്റയിൽ വെച്ചു നടക്കുന്ന […]

Continue Reading

മതേതരത്വത്തിന് മാതൃകയായി വീണ്ടും റെജിയേട്ടൻ

തൃശ്ശിലേരി:നബിദിനാഘോഷത്തിന് രാത്രി ഭക്ഷണമൊരുക്കാൻ നാലാം വർഷവും റെജി എടത്തറ.ജീവകാരുണ്യ പ്രവർത്തനത്തിനായി കിട്ടുന്ന വരുമാനത്തിൻ്റെ സിംഹഭാഗവും ചെലവിടുന്ന റെജിക്ക് തൃശ്ശിലേരി ജുമാമസ്ജിദിനോട് പ്രത്യേക സ്നേഹമാണ്, സ്വന്തംമാതാപിതാക്കളുടെ ഓർമ്മ മരം നട്ടതും, മസ്ജിദിൻ്റെമുറ്റത്താണ്.മാനന്തവാടി സെൻറ് തോമസ് മലങ്കര കാതലിക് ചർച്ച് ഫാദർ റോയ് വലിയപറമ്പിലിൻ്റെ സാന്നിദ്ധ്യത്തിൽ, ഇത്തവണത്തെ ഭക്ഷണത്തിനുള്ള തുകമഹല്ല് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, മഹല്ല് ഖത്തീബ് സ്വാദിഖ് ജൗഹരി അൽ ഖാദിരി, ഫൈറൂസ് സഖാഫി അൽ ഖാദിരി, അനസ് സഅദി, മജീദ് തട്ടാങ്കണ്ടി, സൈനുദ്ദീൻ, […]

Continue Reading

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്‌മ

കൽപ്പറ്റ:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നടന്ന ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.എല്ലാവിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്യുന്നു. അർഹമായ വിഹതം പോലും തടഞ്ഞുവെക്കുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഇതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.കൽപ്പറ്റയിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. എം മധു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി […]

Continue Reading

കെഎസ്‌ടിഎ ഡിഡിഇ ഓഫീസ്‌ മാർച്ച്‌

കൽപ്പറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ മാർച്ച്‌ നടത്തി. പുതുതായി പ്രൊമോഷൻ ലഭിച്ച പ്രൈമറി പ്രധാനാധ്യാപകർക്ക്‌ മുൻകാല പ്രാബല്യത്തോടെ ശമ്പള സ്‌കെയിൽ അനുവദിക്കുക, കേന്ദ്ര സർക്കാർ നൽകേണ്ട ഉച്ചഭക്ഷണ പദ്ധതി വിഹിതം സമയബന്ധിതമായി അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യതയിൽനിന്ന് പ്രധാനാധ്യപകരെ ഒഴിവാക്കുക,അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ ക്വാട്ട 30 ശതമാനമായി പുനഃസ്ഥാപിക്കുക, ഇൻവാലിഡ് യുഐഡിയുടെ പേരിൽ അധ്യാപക തസ്തിക നിർണയത്തിലുണ്ടായ കുറവ് പരിഹരിക്കുക, തസ്തിക സംരക്ഷണത്തിന് 1:40 അനുപാതം […]

Continue Reading

റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. വിനോദ് വാഹനത്തിന് മുന്നിൽ കിടക്കുകയായിരുന്നു. ഇത് റോഡ് റോളർ ഓടിച്ച ഡ്രൈവർ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോട് പറഞ്ഞത്. […]

Continue Reading

നിപ: ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; 83 സാമ്പിളുകൾ നെഗറ്റീവ്, ഇന്ന് കൂടുതൽ ഫലം പുറത്തുവരും

കോഴിക്കോട്: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. […]

Continue Reading

മുതലപ്പൊഴിയില്‍ ഇന്ന് രണ്ട് അപകടം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. ശക്തമായ തിരയില്‍പ്പെട്ടാണ് നല്ലിടയന്‍ എന്ന കാരിയര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. സുനില്‍, രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്. പൂത്തുറ സ്വദേശി ജോണി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള നല്ലിടയന്‍ എന്ന എന്ന താങ്ങുവള്ളത്തിന്റെ കാരിയര്‍ വള്ളമാണിത്.

Continue Reading

കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവർ ബിജുവിനെയും കൂട്ടുപ്രതി സബിനെയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ നിലയില്‍ […]

Continue Reading

സഹതടവുകാരുടെ പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക […]

Continue Reading