കോട്ടയത്ത് കനത്തമഴ, ദുരിതം, കളക്ടറുടെ അറിയിപ്പ്; കേരളത്തിൽ ഇന്നും മഴ ശക്തമാകും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കോട്ടയത്ത് കനത്തമഴ കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. […]

Continue Reading

കാനഡയിൽ ഖലിസ്ഥാൻവാദി നേതാവ് കൊല്ലപ്പെട്ടു

ദില്ലി: ഇന്ത്യ-കാനഡ പ്രതിസന്ധിക്കിടെ കാനഡയിൽ ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. സുഖ ദുങ്കെയുടെ വീട്ടിൽ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും […]

Continue Reading

Gold Rate Today : ഒരാഴ്ചയ്ക്ക് ശേഷം പിറകിലേക്ക്; സ്വർണവിലയിൽ വമ്പൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. […]

Continue Reading

ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത ഒടിടിയില്‍ നാളെയെത്തില്ല, പുതിയ റിലീസ് തിയ്യതി അറിയാം

ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്‍തംബര്‍ 22ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്‍ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കുമെന്ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് […]

Continue Reading

മദ്യപിച്ച് ലക്കുകെട്ട് എസ്ഐയുടെ അതിക്രമം, കടയിലെത്തി ചൂരൽപ്രയോഗം; കടയുടമയെയും കുടുംബത്തെയും മർദ്ദിച്ചു

കൊച്ചി : നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും […]

Continue Reading

മാനന്തവാടിയിൽ എ ബി പി പ്രാരംഭയോഗം ചേർന്നു

മാനന്തവാടി: ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും.സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ഒൻപത് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നായ മാനന്തവാടിയിൽ എ ബി പി പ്രാരംഭയോഗം ചേർന്നു.സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ,മാനവ സാമൂഹിക വികസന സൂചികകൾ ഉയർത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് എ.ബി.പി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപെടെ പത്ത് ബ്ലോക്ക് തല ഉദ്യോഗസ്ഥർ ഹൈദരബാദിൽ നടന്ന പരിശീലനം പൂർത്തിയാക്കി.ബ്ലോക്ക് ഡപലപ്മെൻറ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേർന്നു.സെപ്തംബർ 23 ന് ചിന്തൻ ശിവിർ ചേർന്ന് അന്തിമമാക്കും.ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,അടിസ്ഥാന വികസനം,സാമൂഹ്യസേവനം […]

Continue Reading

പ്രിവിലേജ് കാർഡ് വിതരണം നടത്തി

മേപ്പാടി വിംസ് മെഡിക്കൽ കോളേജും ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ കമ്മറ്റിയും സംയുക്തമായി ഗ്ലോബൽ കെഎംസിസി മെമ്പർമാർക്ക് വേണ്ടി നടപ്പിലാക്കിയ മെഡിക്കൽ പ്രിവില്ലേജ് കാർഡ് കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കിഴക്കയിൽ മുത്തലിബ് ഹാജി കെഎംസിസി എക്സിക്യൂട്ടീവ് അംഗം നാസർ അയ്യാട്ടിൻ കൈമാറി .പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ വി പി,ട്രഷറർ പി പി കാസിം ഹാജി,പതിനൊന്നാം വാർഡ് മുസ്ലിം […]

Continue Reading

ശ്രദ്ധേയമായി ഗ്രാൻഡ് പേരൻസ് ഡേ

ശ്രദ്ധേയമായി വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലെ ഗ്രാൻഡ് പേരൻസ് ഡേ. തികച്ചും മാതൃകാ പരമായ ഈ ചടങ്ങിൽ 750 ഓളം ഗ്രാൻഡ് പാരൻസാണ് ചടങ്ങിൽ പങ്കെടുത്തത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പലപ്പോഴും പേരക്കുട്ടികൾക്ക് സംരക്ഷണമാകുന്നത് ഗ്രാൻഡ് പേരെന്റ്സ് തന്നെയാണ്. സ്കൂളിലെ വിശേഷങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമെല്ലാം പങ്കുവയ്ക്കാൻ കൂട്ടുകാരെ പോലെ ഇവർ തന്നെയാണ് കൂടെ ഉണ്ടാവുക. അതുകൊണ്ട് തന്നെ തങ്ങളുടെ കൊച്ചുമക്കൾ പഠിക്കുന്ന സ്കൂൾ കാണുവാനും അവരുടെ കലാപരിപാടികൾ ആസ്വദിക്കാനും അവസരം […]

Continue Reading

സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി : സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി കലാലയ യൂണിയൻ 2022-23 മാഗസിൻ പ്രകാശനം  പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവഹിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓഡിയോ വീഡിയോ  ഡിജിറ്റൽ മാഗസിൻ ആണ് പുറത്തിറക്കിയത്.  കാഴ്ച പരിമിതിയുള്ള വായനക്കാരിലേക്കും മാഗസിൻ എത്തിക്കുവാൻ ഓഡിയോ മാഗസിൻ വഴി സാധിക്കും. ചടങ്ങിന് ഔദ്യോഗികമായി സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ പി സി റോയ്  അധ്യക്ഷനായ ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് […]

Continue Reading

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; 454 പേർ പിന്തുണച്ചു, 2 പേർ എതിർത്തു

ദില്ലി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്നു. 454 പേരുടെ പിന്തുണയോടെ ലോക്സഭ ബിൽ പാസാക്കി. എഐഎംഐഎം പാർട്ടിയുടെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു. അസദുദ്ദീൻ ഉവൈസി ബില്ലിൽ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. സ്ലിപ്പ് നൽകിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. നാളെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും. നിയമസഭകളുടെ […]

Continue Reading