തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. തിങ്കളാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതർപ്പണം ഉച്ചവരെ നീണ്ടു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി.ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. […]

Continue Reading

14 രാജ്യങ്ങൾ പിന്നിട്ട അഞ്ചംഗ സംഘത്തിന് വെള്ളമുണ്ടയിൽ സ്വീകരണം നൽകി

വെള്ളമുണ്ട:അമ്പത്തിയേഴ്‌ ദിവസം,പതിനാല് രാജ്യങ്ങള്‍,27,000 കിലോമീറ്ററുകള്‍ ! ലണ്ടനില്‍നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പത്തിയേഴാംദിവസം വയനാട്ടിലെത്തിയഅഞ്ചംഗ മലയാളി സംഘത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് പഴശ്ശിയോടൊപ്പം അണിനിരന്ന കുറിച്ച്യ പോരാളികളുടെ വീര സ്‌മൃതികളുറങ്ങുന്നഅത്തിക്കൊല്ലി തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങ് യാത്രികർക്ക് വേറിട്ട അനുഭവമായി.സ്വീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘടനം ചെയ്തു.ലൈഫ് ഈസി ഡയറക്ടർഅഡ്വ. അംജദ് ഫൈസി അധ്യക്ഷത […]

Continue Reading

ഏഥൻ അഗ്രോ നഴ്‌സറി, കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചുമായി ഔദ്യോഗികമായി ലൈസൻസ് കരാറിൽ ഒപ്പുവച്ചു

എച്ച്‌ഡിഎഫ്‌സി പരിവർത്തൻ പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വെള്ളമുണ്ട വില്ലേജിലെ ഏഥൻ അഗ്രോ നഴ്‌സറി, കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചുമായി ഔദ്യോഗികമായി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ഐസിഎആർ-ഐഐഎസ്ആർ ഡയറക്ടർ ഡോ.ദിനേശും ഏഥൻ അഗ്രോ നഴ്സറി പ്രസിഡന്റ് എം.വി പൗലോസും ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ക്രോപ്പ് ഇംപ്രൂവ്‌മെന്റ് ആൻഡ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. ടി ഇ ഷീജ, എംഎസ്‌എസ്‌ആർഎഫ്-സിഎബിസി ഡെവലപ്‌മെന്റ് അസോസിയേറ്റ് ശ്രീ സനിൽ പി സി,ഡെവലപ്പ്മെന്റ് കോഡിനേറ്റർ ശ്രീ ഗോപാലകൃഷ്ണൻ ശ്രീ അനൂപ് ഡെവലപ്പ്മെന്റ് […]

Continue Reading

നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ അഫ്താബിനെ ആദരിച്ചു

കമ്പളക്കാട്:നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ കമ്പളക്കാടിൻറ്റെ അഭിമാനം അഫ്താബ് ഇടത്തിലിനെ കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (കമ്പളക്കാട് ഈസ്റ്റ്)മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു .കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഫ്താബിന് നൽകി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി .ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ യൂസഫ് വി പി. പി സി ഇബ്രാഹിം […]

Continue Reading

തളിപ്പുഴയിൽ ലോറിയും സ്കോർപിയോ കാറും കൂട്ടിയിടിച്ചു അപകടം

കല്പറ്റ: വൈത്തിരി തളിപ്പുഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികാരായ പരപ്പൻ പൊയിൽ സ്വദേശികൾ ആയ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി ഇവരുടെ മക്കളായ മുഹമ്മദ്‌ ഷാബിൻ, മുഹമ്മദ്‌ ഷിഫാൻ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. ഇതിൽ പരിക്കേറ്റ പാത്തുമ്മയെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.മറ്റു നാലുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സാ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

Continue Reading

വയനാടൻ ഗ്രാമങ്ങൾ -യഥാർത്ഥ ചരിത്രം അനാവരണം ചെയ്യുന്നു

കൽപ്പറ്റ : വയനാടിന്റെ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഡോ. ബാവ കെ പാലകുന്നിന്റെ വയനാടൻ ഗ്രാമങ്ങൾ എന്ന കൃതിയെന്ന് എഴുത്തുകാരനും ഫാറൂഖ് കോളേജ് മലയാള വിഭാഗം മേധാവിയുമായ അസീസ് തരുവണ പറഞ്ഞു. പദ്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ 177 ആമത് പുസ്തകചർച്ചയിൽ ഡോ. ബാവ കെ പാലുകുന്നിന്റെ വയനാടൻ ഗ്രാമങ്ങൾ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കുചിത താല്പര്യങ്ങളും രാഷ്ട്രീയ ലാഭങ്ങളും മുൻനിർത്തിയുള്ള ചരിത്ര വായനകൾ സമൂഹത്തിൽ വിദ്വേഷം പരത്തും. അത്തരം താല്പര്യങ്ങൾക്ക് ചരിത്രകാരൻ വശപ്പെടരുത്. മറ്റു […]

Continue Reading

മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘടനം നടത്തി

തിരുനെല്ലി : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ക്ഷേത്ര ജീവനക്കാർ എന്നിവർ സന്നിഹിതരായി

Continue Reading

പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെരുമ്പാവൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽറിമാൻഡ് ചെയ്ത അസം സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതികളെ ശനിയാഴ്ച്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പെരുമ്പാവൂര്‍ വല്ലം-മുടിക്കല്‍ ഇരുമ്പുപാലത്തിനു സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അസം സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി തോടരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് […]

Continue Reading

വ്യാജ പോക്സോ കേസിൽ 19 ദിവസം ജയിലിൽ; സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി

15-കാരിയുടെ വ്യാജ പോക്സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന വ്യാജ പരാതിയിന്മേലായിരുന്നു കേസ്. ഈ പരാതി കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് ഇടുക്കി പോക്സോ കോടതിയുടെ കണ്ടെത്തൽ. പൊലീസിനെതിരെ ഇയാൾ നൽകിയ പരാതിയെ പ്രതിരോധിക്കാൻ പോലീസ് തന്നെ 15 വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിച്ച് ഈ പരാതി കെട്ടിച്ചമച്ചുവെന്നാണ് കോടതിയുടെ വിശദീകരണം. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യര്‍ഥന നടത്തിയെന്നും […]

Continue Reading

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

മലപ്പുറം വെന്നിയൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പെയിന്റ് വിൽപ്പന ശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ ഭാഗികമായി അണച്ചിട്ടുണ്ട്.

Continue Reading