സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 44,750ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ മുതലാണ് മുന്നേറ്റം ദൃശ്യമായത്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം ഇന്നലെ […]

Continue Reading

‘കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടും’; കോഴിക്കോട് ജില്ലാ കളക്ടർക്ക് സ്ഫോടനഭീഷണി

കോഴിക്കോട് ജില്ല കളക്ടർക്ക് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത് വന്നതെന്ന് പൊലീസ് അറിയിച്ചു

Continue Reading

അമിത രക്തസ്രാവം; ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. യുഎസിലെ ഷിക്കാഗോയിൽ ആണ് സംഭവം. യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ് ഉഴവൂർ സ്വദേശി മീര (32)യെയാണ് ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അതേസമയം യുവതിയുടെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതിയുണ്ട്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ആണ് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശിയായ അമൽ റെജി ഈ ക്രൂരകൃത്യം […]

Continue Reading

വയനാടൻ കാപ്പിയുടെ രുചി ലോകത്തിന് പരിചയപ്പെടുത്തും : മാർച്ച് മാസത്തിൽ ടേസ്റ്റിംഗ് മത്സരം.

കൽപ്പറ്റ: ഗുണമേന്മയുള്ള കാപ്പി ഉത്പാദനത്തിനായി കോഫി ബോർഡ്‌ തയ്യാറാക്കിയ ആവശ്യമായ മാർഗ്ഗരേഖ വിളവെടുപ്പ് കാലത്ത് കർഷകർ അനുവർത്തിക്കണമെന്ന് റീജിയണൽ കാപ്പി ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോർജ് ഡാനിയേൽ പറഞ്ഞു. കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളവെടു’പ്പുകാലത്തും വിളവെടുപ്പാനന്തരവും ശാസ്ത്രീയ മുറകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ചു മാസത്തിൽ വയനാടൻ കാപ്പിയുടെ രുചി ലോകത്തെ അറിയിക്കുന്നതിന് കോഫി ബോർഡുമായി യോജിച്ച് കപ്പ് ടേസ്റ്റിംഗ് മൽസരം നടത്താനും വയനാട് കോഫി പ്രോവേർസ് […]

Continue Reading

ഏകദിന സെമിനാർ

ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി “ഭൂജല സംരക്ഷണവും പരിപാലനവും” എന്ന വിഷയത്തിൽ മാനന്തവാടി ട്രൈസം ഹാളിൽ വച്ച് 2023 നവംബർ 14 ചൊവ്വാഴ്ച ഏകദിന സെമിനാർ നടത്തി. ചടങ്ങിന് ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ സുജിത്കാന്ത് ഓ .കെ സ്വാഗതം ആശംസിച്ചു. ഭൂജലവകുപ്പ് […]

Continue Reading

മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും നടത്തി

ലോക പ്രമേഹം ദിനചാരണത്തിന്റെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലാ ആയുഷ്മാൻഭവ യുണിറ്റും മാനന്തവാടി അഗ്നിരക്ഷാസേന കാര്യാലയവും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും വള്ളിയുർക്കാവ് അന്നപൂർണശ്വരി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ ശ്രീ പി .കെ സുധീഷ്( യോഗ ട്രൈനർ NAM) സ്വാഗതം പറഞ്ഞു.ശ്രീ വിശ്വാസ് പി. വി(S.T.O ഫയർ & റെസ്കയു മാനന്തവാടി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ജുനൈദ് കൈപ്പാണി( ചെയർമാൻ […]

Continue Reading

വേൾഡ് ഡയബെറ്റിക് ഡേയോട് അനുബന്ധിച് മെഗാ വാക്കത്തോൺ നടത്തി

മാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ.ജില്ലാ മജിസ്ട്രേറ്റ് എൻ ഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി […]

Continue Reading

തുടര്‍ച്ചയായ ഇടിവിന് വിരാമം, സ്വര്‍ണവിലയില്‍ മുന്നേറ്റം; 44,500ല്‍ താഴെ

കൊച്ചി: കഴിഞ്ഞ രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് ശനിയാഴ്ചത്തെ നിലവാരത്തില്‍ എത്തി. 44,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 5555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്

Continue Reading

അസഫാക് ആലത്തിന് തൂക്കുകയര്‍

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ് രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ […]

Continue Reading

മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം; ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം

നീരേറ്റുപുറം മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം. ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം. മണിമലയാറ്റില്‍ ഒഴുകി നടന്ന അജ്ഞാത മൃതദേഹം തിരുവല്ല ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ശ്രീനിവാസന്‍, വര്‍ഗീസ് ഫിലിപ്പ് , നന്ദു മേനോന്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരക്ക് എത്തിച്ചു.

Continue Reading