‘എന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം’; വിഎസ് സുനിൽകുമാറിനൊപ്പമുള്ള ഫോട്ടോ വൈറലായതിനു പിന്നാലെ ടൊവിനോ

തനിക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടൊവിന് തോമസ്. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ നടനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്നും അതിനാൽ തന്റെ ചിത്രങ്ങൾ പങ്കുവച്ചത് നിയമവിരുദ്ധമാണെന്നും ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള […]

Continue Reading

കാര്‍ വാടകയ്ക്ക് എടുത്തത് എഎസ്‌ഐ, ആലുവയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ ഇനിയും കണ്ടെത്താനായില്ല

ആലുവ: ആലുവയില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച കാര്‍ വാടകയ്ക്ക് എടുത്തത് എഎസ്‌ഐ ആണെന്ന് കണ്ടെത്തി. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴക്കൂട്ടം കണിയാപുരത്താണ് പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐ വാടകയ്‌ക്കെടുത്ത കാറാണെന്ന് മനസിലായത്. പൊലീസുകാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. പ്രതികളെന്ന് […]

Continue Reading

മയക്കുവെടി വെക്കുന്നതിനു മുന്‍പ് കടുവ രക്ഷപ്പെട്ടു; രോഷാകുലരായി നാട്ടുകാര്‍: കണ്ണൂരില്‍ ആശങ്ക തുടരുന്നു

കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം. ഇതനുസരിച്ച് കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. കടുവ രക്ഷപ്പെട്ടതോടെ ആശങ്കയിലാണ് നാട്ടുകാര്‍. രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഓ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു. കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ഒരാഴ്ചയായി ജനവാസമേഖലയിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ […]

Continue Reading

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ചൊവ്വാഴ്ച പാലക്കാട് റോഡ് ഷോ

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. ഭാരത് ജോഡോ ന്യായ് യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഈയാഴ്ച അവസാനത്തോടെ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. രാഹുലിന് വവമ്പന്‍ വരവേല്‍പ്പ് നല്‍കാനാണ് യുഡിഎഫിന്റെ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൗരത്വഭേദഗതി നിയമത്തില്‍ ശ്രദ്ധയൂന്നാനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം. സിഎഎ […]

Continue Reading

കൊടും ചൂട് തുടരുന്നു; താപനില നാലു ഡിഗ്രി വരെ കൂടാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ബുധനാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 […]

Continue Reading

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; വഴിയോരക്കട തകര്‍ത്തു, ഭക്ഷണസാധനങ്ങള്‍ തിന്നു

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന്‍ തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കൊമ്പനാന ഭക്ഷിച്ചു. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്.

Continue Reading

ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും; വിൽപ്പനയ്ക്ക് അനുമതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭിക്കും. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി. ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതരണം ചെയ്യുക. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. അരി വില്‍പ്പനയ്ക്ക് പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. യാതൊരുവിധ അറിയിപ്പുകളോ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.“ഞാൻ വോട്ട് ചെയ്യും ഉറപ്പായും ” എന്നതാണ് ക്യാമ്പയിൻ സന്ദേശം. പരിപാടിയിൽ എ.ഡി.എം കെ ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, എൽ. എ ഡെപ്യൂട്ടി കളക്ടർ അനിത കുമാരി, […]

Continue Reading

പോസ്റ്റര്‍ പ്രകാശനം ചെയ്തു

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ നടത്തിയ ഗവേഷണ പ്രബന്ധം ജില്ലാ കളക്ടര്‍ ഡോ രേണു രാജ് ഡയറ്റ് അധ്യാപകന്‍ ഡോ. മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കളക്ടറുടെ ചേബറില്‍ നടന്ന പരിപാടിയില്‍ ഡയറ്റ് സീനിയര്‍ അധ്യാപകൻ എം.ഒ സജി, പരിശീലക സി.ആര്‍ ഉഷാ കുമാരി, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, […]

Continue Reading

ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26; വോട്ടെണ്ണല്‍ ജൂണ്‍ നാല്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ […]

Continue Reading