ജനകീയാസൂത്രണത്തിലെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കണം

കൽപ്പറ്റ:ജനകീയാസൂത്രണത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെടണമെന്ന് എന്റെ കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജനകീയാസൂത്രണത്തിന്റെവിവിധമേഖലകളെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ നേട്ടങ്ങള്‍ എന്നതായിരുന്നു വിഷയം. ജനകീയാസൂത്രണത്തില്‍ കേരളം മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെയാണ് ആശയങ്ങളും അഭിപ്രായങ്ങളും താഴെത്തട്ടില്‍ നിന്നും വരാന്‍ തീരുമാനമായത്. കണ്ണൂര്‍ കല്യാശ്ശേരിയില്‍ തുടങ്ങിയ ജനകീയാസൂത്രണ […]

Continue Reading

വളയിട്ട കൈകളില്‍ എല്ലാം ഭദ്രം;മേള കീഴടക്കി വനിതാ സംരംഭകര്‍

കൽപ്പറ്റ:സ്വന്തം ബ്രാന്‍ഡിന്റെ കരുത്തുമായി വിപണി കീഴടക്കാന്‍ എത്തിയ മൂന്ന് വനിതകള്‍. എന്റെ കേരളം മേളയില്‍ കരുത്തിന്റെ പാഠങ്ങളുമായി ഇവര്‍ ജീവിതം പറയും. സുല്‍ത്താന്‍ ബത്തേരി തവനി സ്വദേശിയായ ദേവകിയും അമ്പലവയല്‍ സ്വദേശിയയ ടി.ഷിബിലയും മണിയങ്കോട് സ്വദേശിയായ ശാന്തി പാലക്കലുമാണ് സ്വ്ന്തം ബ്രാന്‍ഡുകളുമായി മേളയിലെത്തിയത്. സ്വാതി എന്നപേരിലുള്ള കറി പൗഡര്‍, വയനാടന്‍ കാപ്പിപ്പൊടി, പു്ട്ടുപൊടി, അരിപ്പൊടി , കുത്തരി അച്ചാറുകള്‍ തുടങ്ങിയവെയെല്ലാം ദേവകി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നു. ഐ.എസ്.ഒ സര്‍്ട്ടിഫിക്കേഷനോടുകൂടി ഈ ഉത്പന്നങ്ങളും മേളയും ആകര്‍ഷണമായി മാറി. 1999 […]

Continue Reading

അസാനി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് പരക്കെ മഴ

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ ആന്ധ്രാ തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണ തീരത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുന്നുണ്ട്. നർസാപൂർ, കാക്കിനട, യാനം, വിശാഖപട്ടണം മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. നേരത്തെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രവചനം. കേരളത്തിലും പരക്കെ മഴ പെയ്യുന്നുണ്ട്. മഴയിൽ മീനച്ചിലാർ കരകവിഞ്ഞത് […]

Continue Reading

കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി, എട്ട് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: ദേശീയ പാതയിൽ പള്ളിച്ചൽ പാരൂർക്കുഴിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാവിലെ 11 ന് തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.  മഴയിൽ റോഡിൽ നിന്ന് തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവർ […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (11-05-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ.പി 2️⃣ശിശുരോഗ വിഭാഗം 3️⃣ദന്തരോഗ വിഭാഗം 4️⃣ഗൈനേക്കോളജി 5️⃣അസ്ഥിരോഗ വിഭാഗം ( ഡോ. സുരേഷ്) 6️⃣മെഡിസിൻ ഒ.പി ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ,അവധി ദിവസങ്ങളിൽ 11.30 വരെ ) ഫോൺ : 04936 206226

Continue Reading

മാജിക് പ്ലാനറ്റിലെ കലാകാരൻ വിഷ്ണുവിന് പ്രതിഭാമരപ്പട്ടം പുരസ്കാരം

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനും ഭിന്നശേഷിക്കാരനുമായ    യുവ മാജിക് കലാകാരൻ ആർ.വിഷ്ണുവിന്സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്കാരം. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്.പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും ക്യാഷ്‌ അവാർഡും  അവാർഡ്‌ ഫലകവും സർട്ടിഫിക്കറ്റുകളും കമ്യൂണികേറ്റീവ്‌ ഇംഗ്ലീഷ്‌ പഠനപായ്ക്കേജുംഅപൂർവ്വയിനം വൃക്ഷത്തൈകളുംഅടങ്ങുന്നതാണ് പുരസ്കാരം.ലോകപ്രശസ്ത മജിഷ്യൻ മുതുകാടിന്റെ ശിഷ്യനുംഎം.ആര്‍ വിഭാഗത്തില്‍പ്പെട്ട 65ശതമാനം ഡിസെബിലിറ്റിയുള്ള 21 വയസ്സുകാരനുമായ […]

Continue Reading

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്തു

മദ്ധ്യകേരളത്തിൽ നിന്നുള്ള സുറിയാനി ക്രൈസ്തവരായ കുടിയേറ്റ ജനതയുടെ ആത്മീയാവശ്യങ്ങൾക്കായി 1973 മെയ് 1-ന് ഔദ്യോഗികതുടക്കം കുറിച്ച്, ആത്മീയവും സാമൂഹികവുമായ മേഖലകളിൽ ഒരുപോലെ മലബാറിലെ അനിഷേധ്യസാന്നിദ്ധ്യമായി മാറിയ മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവാണ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികതുടക്കം കുറിച്ചത്. ഉച്ചക്ക് ഒന്നരക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍, തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, […]

Continue Reading

പ്രാർത്ഥനാ സംഗമം

വെള്ളമുണ്ട: വെള്ളമുണ്ട അൻ ഫുർഖാൻ്റെ കീഴിൽ പ്രാർത്ഥനാ സംഗമവും ഓർഫൻ വിദ്യാർത്ഥികൾക്ക് വസ്ത്ര വിതരണവും നടത്തി. പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഹൈദ്രൂസി അൽ അമാനി നേതൃത്വം നൽകി. ജസീൽ അഹ്സനി പാക്കണ. ഉമർ സഖാഫി, ഷാഫി സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

മതസൗഹാർദ ഇഫ്താർ സംഘടിപ്പിച്ചു മുള്ളൻപ്പാറയിലെ എൻ കെ രാജനും കുടുംബവും

വൈത്തിരി :- മുള്ളൻപ്പാറയിലെ നെല്ലിക്കാൻ കണ്ടി രാജൻ, എൻ കെ ബാബു എന്നിവർ ചേർന്ന് മുള്ളൻപ്പാറ പള്ളി നിവാസികൾക്ക് ഇഫ്താർ വിരുന്ന് സങ്കടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത പരിപാടി മുള്ളൻപ്പാറ പള്ളി നിവാസികൾക്ക് വ്യത്യസ്ത അനുഭവമായി. നോമ്പ് തുറക്കാനുള്ള എല്ലാ വിഭവകളും കുടുംബം നേരിട്ട് വന്നു പള്ളി അംഗണത്തിൽ വിതരണം ചെയ്ത് രാജന്റെ അനിയൻ എൻ കെ ബാബു ഉദ്ഘാടനം നിർവഹിച്ചു. പള്ളി ഇമാം ജാഫർലി വാക്കഫി,സൈഫുള്ള. കെ, ഫസൽ സി എ,അരുൺ ബാബു,അബ്ദുൽ സമദ്,രജിൻ രാജൻ,സി […]

Continue Reading

ജുനൈദ് കൈപ്പാണി ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി

കൽപ്പറ്റഃ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജെ.ഡി.എസ് ജില്ലാ നിർവാഹക സമിതി യോഗത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്,ദേശീയ സെക്രട്ടറി എന്നീ നിലകളിലും യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. യുവജനസേവാദൾ […]

Continue Reading