കെൽട്രോണിന്റെ വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടുകൂടി  കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ആപേക്ഷ ക്ഷണിച്ചു. ഡിഗ്രി,ബി.ടെക് (എം.സി.എ) കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് അവസരം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ റസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്‌സുകൾ നടക്കുക. പഠന കാലയളവിൽ  വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ  സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും. അപേക്ഷകൾ ആഗസ്റ്റ് 10 ന് മുൻപായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.  കൂടുതൽ […]

Continue Reading

കാസർകോട്ട് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. തനിച്ച് താമസിക്കുന്ന നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിലാണ് വെട്ടേറ്റത്. നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കാനെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Continue Reading

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി,നെന്മേനി 11ാം വാർഡിലെ ഫാമിൽ

വയനാട്  : വയനാട്ടിൽ (wayanad)വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (african swine fever)സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച തവിഞ്ഞാൽ, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.

Continue Reading

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് സർവീസ് തുടങ്ങും

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഇലക്ട്രിക് ബസ് ഇന്നുമുതൽ സർവീസ് തുടങ്ങും. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുണ്ട്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. […]

Continue Reading

അട്ടപ്പാടി മധു കൊലക്കേസ് : വിസ്താരവും കൂറുമാറ്റവും തുടരുന്നു,ഇരുപതാം സാക്ഷി മരുതനെ ഇന്ന് വിസ്തരിക്കും

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ (attappadi madhu murder case)ഇന്ന് ഇരുപതാം സാക്ഷിയെ വിസ്തതരിക്കും.മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനായ മയ്യൻ എന്ന മരുതനെയാണ്(maruthan) ഇന്ന് വിസ്തരിക്കുക.സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രസഹ്യമൊഴി നൽകിയ എഴുപേർ കോടതിയിൽ മൊഴി മാറ്റിയിരുന്നു. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ […]

Continue Reading

വടകര സജീവന്‍റെ മരണം: എസ്ഐ ഉൾപ്പെടെ 3 പൊലീസുകാരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്താൻ അന്വേഷണ സംഘം

കോഴിക്കോട് :വടകരയിലെ(vadakara) സജീവന്‍റെ(sajeevan) മരണത്തിൽ എസ്.ഐ എം.നിജേഷ് (si m nijesh)ഉൾപ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം നോട്ടീസ് അയക്കും.മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് മുൻപിൽ ഉടൻ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ശനിയാഴ്ച നോട്ടീസ് അയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക നടപടികൾ കാരണം വൈകുകയായിരുന്നൂ. സസ്പെൻഷനിലുള്ള എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവർ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നാണ് നോട്ടീസ് അയച്ച് വിളിച്ചു വരുത്തുന്നത്

Continue Reading

കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കും. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. വയനാട്ടില്‍ മാനന്തവാടിയിലെ ഫാമിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ […]

Continue Reading

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും; തിരിച്ചറിഞ്ഞത് മകളുടെ ഐഡി കാര്‍ഡിലൂടെ

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശികളാണ് മരിച്ചത്. അച്ഛനും രണ്ടു പെണ്‍മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴേമുക്കാലിനാണ് അപകടമുണ്ടായത്. ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്. ബ്ലെസി ചാണ്ടി പരുമല ഗ്രിഗോറിയോസ് കോളജില്‍ എംസിഎ വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ പത്തു വര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് […]

Continue Reading

സഹോദരന് വേണ്ടി സഹായമഭ്യർഥിച്ച അഫ്ര ഇനി കണ്ണീരോർമ

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിന് സഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറലിരുന്ന് നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. അഫ്രയുടെ വാക്കുകൾക്ക് മറുപടിയായി കോടികളാണ് കുഞ്ഞു മുഹമ്മദിനായി ഒഴുകിയെത്തിയത്. എസ്എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവൾ സഹായമഭ്യർഥിച്ചപ്പോൾ 46 കോടിയുടെ […]

Continue Reading

കനത്ത മഴ തുടരുന്നു; രണ്ടു മരണം, പലയിടങ്ങളിലും ഉരുൾപൊട്ടൽ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് വിവിധയിടങ്ങളിൽ ക​ന​ത്ത മഴ തുടരുന്നു​. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും തി​മി​ർ​ത്തു​പെ​യ്ത മ​ഴ​യി​ൽ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞു. പലയിടങ്ങളിലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടായിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി രണ്ടുപേർ മരിച്ചു.നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ വി​വി​ധ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ​ന്യ​ജീ​വി ഡി​വി​ഷ​നു​ക​ളി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു.പത്തനംതിട്ട പലകക്കാവില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പെട്ട് കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈതാണ്​ (22) മരിച്ചത്. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ വെള്ളം കയറിയ തോട്​ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന […]

Continue Reading