തേജസ് കുടുംബശ്രീ ആദരവ് നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭ 26-)o ഡിവിഷനിൽ തേജസ്‌ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ലതിക സ്വാഗതം ആശംസിച്ചു. സുനിത, എൽസി എന്നിവർ കുട്ടികൾക്കുള്ള മൊമെന്റോ നൽകി ആദരിച്ചു. നജ്മത്ത് ആശംസ അർപ്പിച്ച് സംസാരിച്ചു.

Continue Reading

പൊലീസ് ജോലി രാജിവെച്ചു, ഇപ്പോൾ സ്വകാര്യ ചാനലിൽ ; ടിക്‌ടോക് താരം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരം വിനീത് പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളാണെന്ന് പൊലീസ്. നേരത്തെ ഇയാള്‍ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിനീത് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി നടത്തുന്ന ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ഷോട്ടുകളായും ടിക്‌ടോക് താരം സൂക്ഷിച്ചിരുന്നു. നിലവില്‍ സമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകള്‍ മാത്രം […]

Continue Reading

ദുരിതാശ്വാസ ക്യാമ്പിൽ പതിനഞ്ചുകാരനെ ലൈംഗിക വിധേയനാക്കാൻ ശ്രമിച്ചയാൾ വൈക്കത്ത് പിടിയിൽ

വൈക്കം. ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ ലൈംഗികതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്‍റെ സഹോദരി, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്യാമ്പിലുണ്ടായിരുന്നവർ സഹോദരിയുടെ പരാതി തലയോലപറമ്പ് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു ( […]

Continue Reading

ന്യൂനമർദ്ദം, പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തീവ്രമഴ മുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. […]

Continue Reading

റോഡിന് കുറുകെ കൂറ്റൻ കുഴി; സ്കൂട്ടർ വീണ് രണ്ടായി മുറിഞ്ഞു

കോഴിക്കോട്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനം രണ്ടായി മുറിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലാണ്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാറിന്റെ വാഹനമാണ് രണ്ടായി മുറിഞ്ഞത്. അസിം അൻസാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ […]

Continue Reading

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി; രണ്ട് വീടുകൾ മണ്ണിനടിയിൽ

തൊടുപുഴ: മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടി. കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടിയത്. അപകടത്തിൽ ആളപായമില്ല. രണ്ട് വീടുകൾ മണ്ണിനടിയിലായി. ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാത്രിയിലും ഉരുൾപൊട്ടി തൊട്ടടുത്തുണ്ടായിരുന്ന കടകളും ക്ഷേത്രവും മണ്ണിനടിയിലായിരുന്നു. പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടിയത്. ഒന്നര കിലോമീറ്റർ ദൂരെ നിന്നാണ് ഉരുൾപൊട്ടി മൂന്നാർ- വട്ടവട റോഡിലേക്ക് പതിച്ചത്. 141 കുടുംബങ്ങളിലായി ഏതാണ്ട് 450ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയാണ് ഇന്നലെ ഉരുൾപൊട്ടിയത്. ഇതിന് സമീപത്ത് തന്നെയാണ് […]

Continue Reading

ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലര്‍ട്ട്; ഇന്ന് ഉച്ചക്ക് ഷട്ടറുകൾ തുറന്നേക്കും

കൽപറ്റ: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഞായറാഴ്ച ഉച്ചക്ക് 12നുശേഷം ഷട്ടറുകൾ തുറന്ന് അധികജലം കരമാൻ തോടിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ […]

Continue Reading

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും

തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് ജലം ഒഴുക്കി വിടാനാണ് തീരുമാനം….. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് ഡാം തുറക്കൽ. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം […]

Continue Reading

കുടുംബ തർക്കം: സഹോദരനെ വെട്ടിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവല്ല: കുടുംബ തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരചിറയിൽ വീട്ടിൽ സന്തോഷ് (43) ആണ് മരിച്ചത്. സഹോദരൻ സജീവാണ് (39) സന്തോഷിനെ ആക്രമിച്ചത്. സന്തോഷിനെ വെട്ടിയ ശേഷം സംഭവ സ്ഥലത്തിന് സമീപത്തെ പഞ്ചായത്ത് ഓഫീസിന്‍റെ മതിൽ ചാടി സജീവ് രക്ഷപ്പെട്ടിരുന്നു. കനത്ത മഴയെ തുടർന്ന് പഞ്ചായത്ത് ഓഫീസിലും പരിസരത്തും വെള്ളം കെട്ടിനിന്നിരുന്നു. വെള്ളത്തിൽ വീണു കിടക്കുന്ന നിലയിലായിരുന്നു സന്തോഷിന്‍റെ മൃതദേഹം. മതിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന എർത്ത് കമ്പിയിൽ […]

Continue Reading

പി.എസ്​.സിയുടെ ഓൺലൈൻ സേവനങ്ങൾ മൂന്ന്​ ദിവസം ലഭ്യമാകില്ല

തിരുവനന്തപുരം: പി.എസ്​.സി സ്റ്റേറ്റ് ഡേറ്റ സെന്‍ററിൽ സ്ഥാപിച്ച തുളസി, ഡിപ്പാർട്ട്​മെന്‍റ്​ ടെസ്റ്റ്​ സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ആഗസ്​റ്റ്​ ഏഴ്​, എട്ട്​, ഒമ്പത്​ തീയതികളിൽ ഒറ്റത്തവണ രജിസ്​ട്രേഷൻ, ഡിപ്പാർട്ട്മെന്‍റ്​ ടെസ്റ്റ്​​ പ്രൊഫൈലുകളിലേക്കുള്ള രജിസ്​ട്രേഷൻ/ലോഗിൻ എന്നിവ ലഭ്യമാകില്ല. ആഗസ്റ്റ്​ എട്ടിന് ഡിപ്പാർട്ട്​മെന്‍റ്​ ടെസ്റ്റ്​​ സർട്ടിഫിക്കറ്റിന്‍റെ നേരിട്ടുള്ള വിതരണം ഉണ്ടാകില്ലെന്നും പി.എസ്​.സി അറിയിച്ചു.

Continue Reading