ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവുകയാണ് കൊഴുവണ നിവാസികൾ

രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർതുകയാണ് വയനാട്ടിലെ കൊഴുവണ എന്ന കൊച്ചു ഗ്രാമം. മൂന്നു മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പതാകയാണ് കൊഴുവണയിൽ ഉയർത്തിയത്.മുതിർന്ന ഗോത്ര സ്ത്രീകളായകൊളുമ്പി (98), കൊയ്മ (85) എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്. രാജേഷ് കാവുമോളയിൽ പതാക വന്ദനം നടത്തി.ഷാജി വെട്ടിക്കാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുൻ സൈനികരായ ഷാജി വെട്ടിക്കാൽ, രാജേഷ് കാവുമോളയിൽ എന്നിവരെയും പതാക നിർമ്മിച്ച ജെയിംസ് രാജിനേയും ചടങ്ങിൽ […]

Continue Reading

10 മന്ത്രിമാര്‍ കൂടി പുത്തന്‍ ഇന്നോവ ക്രിസ്റ്റ കാറില്‍ കുതിക്കും; മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കു കൂടി ആഡംബര ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നു. ഇതിനായി മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനം ലഭിക്കുമ്പോൾ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ ടൂറിസം വകുപ്പിന് തിരികെ നൽകണം. സാമ്പത്തിക […]

Continue Reading

‘ഒഴിഞ്ഞ കെട്ടിടം, നിറയെ ഫ്ലക്സ്’; അധ്യാപകരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

മലപ്പുറം: സോഷ്യൽ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ തട്ടിപ്പുവീരൻ പിടിയിൽ. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്‌സ മുണ്ടോളത്തിൽ വീട്ടിൽ നൗഫൽ എന്ന നൗഫൽ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. […]

Continue Reading

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം; സ്വർണവും കാറും തട്ടിയയാൾ പിടിയിൽ

കോട്ടക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാലേരി കാപ്പുമലയിൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് സ്വർണാഭരണങ്ങളും കാറും കൈവശപെടുത്തിയ ഇയാൾ ഒളിവിലായിരുന്നു.കൊടുവള്ളി വാവാടുള്ള ഭാര്യവീട്ടിൽ നിന്നും കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

ഡി.വൈ.എഫ്.ഐ നിവേദനം നൽകി

പനമരം: പനമരം ഹൈസ്കൂൾ റോഡിന്റെ മുൻവശത്തെ വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളും ഡയാലി സീസ് രോഗികളും അനുഭവിച്ച് വരുന്ന ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പനമരം ടൌൺ സെക്രട്ടറി ഹബീബ് എം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.

Continue Reading

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത്തരക്കാർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.  മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരിക്കലും അത് നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.  

Continue Reading

റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു

കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനു.  അപകടത്തില്‍ നിന്നും അനുവിന്‍റെ കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.  അഗ്നിരക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ: എൽദോ സാജൻ. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ […]

Continue Reading

മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് അനുമതി

മഴയ്ക്ക് ശമനം വന്ന പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടി ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും ശനിയാഴ്ച (13.08.22) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി ഉത്തരവായി. ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം മാത്രം ഞായറാഴ്ച മുതല്‍ (14.08.22) തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

Continue Reading

ഡോക്യുമെന്ററി പ്രദർശനം നടത്തി

തലപ്പുഴ: ലോക ഗജ ദിനത്തോടനുബന്ധിച്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ മക്കിമല ഗവ. യു.പി സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി. ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയേഷ് ജോസഫ്, എം.ഗോപി, പി.വി.ശ്രീധരൻ, ജെ.ഹരികൃഷ്ണ, എൻ.എം.അഖിലേഷ്, കെ.എസ്.റീന, വി.മോഹനൻ, കെ.ഷീന എന്നിവർ സംസാരിച്ചു.

Continue Reading

റോഡിൻ്റെ ശോചനീയാവസ്ഥ; മഹിളാ കോൺഗ്രസ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

മാനന്തവാടി: വയനാട്ടിലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തലശ്ശേരി ദേശീയപാതയിൽ വാഴ നട്ട് പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനത്തെ റോഡിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിരുത്തരപമായി സംസാരിച്ചത് ഭരണപരാജയം മറച്ചുവെച്ചു കൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യത്തെ വിമർശിക്കുകയാണ് ഉണ്ടായത്.നിലവിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഹൈക്കോടതി ഭരണത്തെ വിമർശിച്ചപ്പോഴാണ് മന്ത്രി പ്രസ്താവന തിരുത്താൻ തയ്യാറായതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് എ.ഐ.സി.സി.മെമ്പറും, മുൻ […]

Continue Reading