ഇന്‍ഷുറൻസ് എടുത്തയാളെ സമീപിച്ച് തട്ടിപ്പ്; പോളിസി വ്യാജമെന്നറിഞ്ഞത് ബാങ്കിൽ അന്വേഷിച്ചപ്പോൾ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ല വീട്ടിൽ ഷെറിൻ എസ്. തോമസ് (28) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത് ആന്ധ്ര ബാങ്ക് യൂണിയൻ ബാങ്കുമായി ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച് ആന്ധ്ര ബാങ്കിൽ ഉണ്ടായിരുന്നപ്പോൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോർട്ട് ചെയ്തു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. […]

Continue Reading

അതിഥി തൊഴിലാളിക്യാമ്പുകളിൽ വ്യപക പരിശോധന, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

തിരുവനന്തപുരം: അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്ട് […]

Continue Reading

കബനിക്കായ് വയനാട്; മാപ്പിംഗ് പൂര്‍ത്തിയായി

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അന്‍പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിംഗിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, തരിയോട്, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പുല്‍പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാപ്പിംഗ് നടത്തിയത്. കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ […]

Continue Reading

സ്പീക്കർ ഹിന്ദു സമുദായത്തോട് മാപ്പ് പറയണം -എൻ എസ് എസ്‌

മാനന്തവാടി: ഹിന്ദുക്കളുടെ ആരാധന മൂർത്തി ആയ ഗണപതി ഭഗവാനെ മോശമായി ചിത്രീകരിച്ച സ്പീക്കർ എ എൻ ഷംസീർ ഈ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മാനന്തവാടി താലൂക്ക് എൻ എസ് എസ്‌ യൂണിയൻ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.ഇന്ന് നടന്ന ആചാരസംരക്ഷണ ദിനാചരണം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ഭംഗിയായി ആചരിച്ചു. യൂണിയൻ പ്രസിഡന്റ്‌ DR. പി നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, P V ശ്യാംഘോഷ്, ബിമൽകുമാർ K. V, N V ദാമോദരൻ നായർ,ബാലകൃഷ്ണൻ പുലൂരിഞ്ഞി, സ്വദേശൻ […]

Continue Reading

സുൽത്താൻ ബത്തേരിയുടെ സമ്പൂർണ്ണ ഖര മാലിന്യ സംസ്കരണത്തിന് സുസ്ഥിരമായ പദ്ധതികൾ വേണം: ചെയർമാൻ ടി കെ രമേശ്

സു.ബത്തേരി: മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന സുൽത്താൻബത്തേരി നഗരസഭയ്ക്ക് വരുംകാലങ്ങളിലും ഈ പെരുമ നിലനിർത്താൻ സുസ്ഥിരമായ ഖര മാലിന്യ പരിപാലന സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് ചെയർമാൻ ടി കെ രമേഷ്. നഗരസഭയും കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) വയനാടും സംയുക്തമായി സംഘടിപ്പിച്ച ‘സ്റ്റെയ്ക്ക് ഹോൾഡർ’ കൂടിയാലോചന യോഗത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.യോഗത്തിൽ കെ എസ് ഡബ്ലിയു എം പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഖര മാലിന്യ പരിപാലന രൂപരേഖ അവതരിപ്പിക്കുകയും അതിനുമേൽ […]

Continue Reading

പാണക്കാട് ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട ശാഖാ മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി അനുസ്മരണ യോഗം യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.വികെ അബ്ദുള്ള ഹാജി ആദ്യക്ഷത വഹിച്ചു.സി സി അബ്ദുള്ള.സിപി ജബ്ബാർ, എകരത്ത് മൊയ്തു,അയ്യൂബ് കെ.ബഷീർ.ഉമ്മർ സി സി.ഇബ്രാഹിം വെട്ടൻ.ഉമ്മർ മൗലവി.അബ്ദുറഹ്മാൻ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ഇഡി വാദങ്ങൾ സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം

ദില്ലി : ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നല്കിയ റിപ്പോർട്ട് എം ശിവശങ്കർ ഹാജരാക്കി. കേസിലെ […]

Continue Reading

മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം :പനമരത്ത്‌ വനിതാ ലീഗ് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി

പനമരം : മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പനമരം പഞ്ചായത്ത്‌ വനിതാ ലീഗ്ബസ്റ്റാൻഡിൽ വെച്ച് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി. മണിപ്പൂർ തകരുന്നു ഈ യാഥാർഥ്യം മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.സംഘ പരിവാറിന്റെ അടിമകളായി മാറുന്ന കാലങ്ങളിലേക്കു ജനാതിപത്യതിന്നു മുന്നിൽ നിസ്സഹരായി പോകുന്ന അവസ്ഥയിൽ നിന്നും നാടിനെ രക്ഷിക്കാൻ കരുത്തുറ്റ ഒരു കൂട്ടായ്മ വാർത്തെടുകാൻ നാം ഒറ്റ കെട്ടായി മുന്നോട്ട്..പനമരം പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് ഹാജറ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത്‌ […]

Continue Reading

ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

നെടുങ്കരണ: മുസ്ലിം യൂത്ത് ലീഗ് നെടുങ്കരണ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഷൗക്കത്ത് കെവി അധ്യക്ഷനായ പരിപാടി മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എകെ സലീം ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ല പ്രസിഡന്റ് റിൻഷാദ് മില്ലുമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി. ലത്തീഫ് പികെ,റിയാസ് പാറോൽ,ഷാഹിർ ഷഫാദ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ സാദിഖ് സ്വാഗതവും റാഫി അറക്കൽ നന്ദിയും പറഞ്ഞു.

Continue Reading

‘രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചു’; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡോണൾഡ് ട്രംപിനെതിരെ 4 കേസ് കൂടി

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാല് കേസ് കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് വ്യാഴാഴ്ച വാഷിംടൺ ഡിസിയിലെ കോടതിയിൽ ഹാജരാകണം. ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറിയുള്ള അക്രമത്തിൽ ട്രംപിന്‍റെ പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി […]

Continue Reading