എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍

തരുവണ: തരുവണ നടക്കലില്‍ വെച്ച്മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. കെല്ലൂര്‍ അഞ്ചാം മൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഷംനാസ് എന്നയാളെയാണ് 2.9 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍.ടി, എ.എസ്.ഐ മൊയ്തു, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

ലൈബ്രേറിയൻമാർ പുസ്തകങ്ങളെ ജീവിതത്തോടു ചേർത്തുവെക്കുന്നവർ:ജുനൈദ് കൈപ്പാണി

കൽപ്പറ്റ:പുസ്തകങ്ങളെജീവിതത്തോടു ഗാഢമായി ചേർത്തുവെക്കുന്നവരാണ് കേരളത്തിലെ ലൈബ്രേറിയന്മാർ എന്നുംലൈബ്രേറിയൻമാരുടെ അലവൻസ് കാലികമായി പരിഷ്കരിക്കരിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.കെ.എസ്.എൽ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ലൈബ്രേറിയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.എസ്.എൽ.യു ജില്ലാ പ്രസിഡന്റ്‌പി.എൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ .അനീഷ്‌കുമാർ, ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് പി.ടി.സുഗതൻ,എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ്, ഷീബ ജയൻ,സി.ശാന്ത, പൗലോസ് […]

Continue Reading

വയനാട് ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു

ലക്കിടി: മഴ നനയാം, പ്രകൃതിയെ അറിയാം എന്ന സന്ദേശവുമായി താമരശ്ശേരി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു.രണ്ടായിരത്തോളം കുട്ടികൾ പ്രകൃതിയെ കണ്ട് ചുരത്തിലൂടെ നടന്നിറങ്ങിവിവിധ പ്രകൃതി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയും ദർശനം സാംസ്കാരിക വേദിയും എനർജി മാനേജ്മെന്റ് സെന്റർ-കേരള, ദേശീയ ഹരിതസേന എന്നിവയുടെ സഹകരണത്തോടെയാണ് പ്രകൃതി ദർശന മഴ യാത്ര സംഘടിപ്പിച്ചത്.രാവിലെ 9 മണിയോടെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് […]

Continue Reading

സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പ്രചരണതന്ത്രങ്ങളും ചർച്ചയിൽ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണ തന്ത്രങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംസ്ഥാന സമിതി ചേരുന്നത്. മുഖ്യമന്ത്രിക്കും വീണയ്ക്കും പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യത കുറവാണ്. മിത്ത് വിവാദവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കും മതപരവനം വിശ്വാസ പരവുമായ പ്രതികരണങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി […]

Continue Reading

ഇനി പറക്കും ക്യാമറയും! നിയമലംഘനം കണ്ടെത്താൻ ​ഡ്രോൺ എഐ ക്യാമറ: ശുപാർശയുമായി മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ കെട്ടിടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാർശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മനസിലാക്കി വാഹന യാത്രക്കാർ ആ ഭാഗത്തെത്തിയാൽ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് […]

Continue Reading

മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി,നോട്ടീസ് അയച്ച് ഹരിയാന സര്‍ക്കാര്‍

ദില്ലി: ഹരിയാനയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ​ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്കെതിരെ ഹരിയാന സർക്കാർ നടപടി തുടങ്ങി .3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്.നിയമവിരുദ്ദമായ ആഹ്വാനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന മന്ത്രി ദേവേന്ദ സിംഗ് ബബ്ലി വ്യക്തമാക്കി. ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയെന്ന് സിപിഐഎം ആരോപിച്ചു. […]

Continue Reading

മാരത്തോൺ മത്സരം നടത്തി

കൽപറ്റ: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി മാരത്തൺ മത്സരം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. സുസ്ഥിര വികസന ആരോഗ്യലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനും യുവജനങ്ങൾക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Continue Reading

വ്യാപാരിദിനം ആചരിച്ചു

കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റി വ്യാപാര ദിനം ആചരിച്ചു. കൽപ്പറ്റ വ്യാപാര ദവൻ അങ്കണത്തിൽ പതാക ഉയർത്തി. യൂത്ത് വിങ് രക്തദാന ധർണയ ക്യാമ്പ് നടത്തി. വനിതാ വിങ് കിടപ്പ് രോഗസാമ്പത്തിക സഹായം നൽകി. യൂണിറ്റ് പ്രസിഡണ്ട് ഇ.ഹൈദ്രും,അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ രഞ്ജിത്ത്, സ്വാഗതം പറഞ്ഞു. കെ കെ എസ് നായർ, എ പി. ശിവദാസൻ, പി.വി. അജിത്ത്, തനിമ അബ്ദുറഹിമാൻ, ഷാജി കല്ലടാസ്, യൂത്ത് […]

Continue Reading

പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്; രാഹുല്‍ ഗാന്ധി എം.പി

കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും രാഹുൽഗാന്ധി എം.പി പറഞ്ഞു. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുൽഗാന്ധി. കല്‍പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും […]

Continue Reading

സജ്ജം ക്യാമ്പയിൻ സംഘടിപ്പിച്ചു

കുടുംബശ്രി ജില്ലാമിഷന്റ സഹകരണത്തോടെ മാനന്തവാടി സി.ഡി.എസ്സ് രണ്ടിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായ് സജ്ജം എന്ന പേരിൽ ബിൽഡിംഗ്‌ റെസിലിയൻസ് ക്യാമ്പ‍യിൻ മാനന്തവാടിയിൽ സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി പരിപാടി ഉൽഘടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രഞ്ജിത് അധ്യക്ഷത വഹിച്ചു,നഗരസഭ വൈസ് ചെയർപേഴ്സൺജേക്കബ്ബ് സെബാസ്റ്റ്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ, സി.ഡി.എസ്സ് വൈസ്ചെയർപേഴ്സൺ ഗീത ശശി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആർ.പി മാരായ […]

Continue Reading