ഥോടാ ദഹി ചാഹിയേ ഭായ്’; ബിരിയാണിക്ക് കൂടുതൽ തൈര് ചോദിച്ചു, ഹോട്ടൽ ജീവനക്കാർ യുവാവിനെ തല്ലിക്കൊന്നു
‘ ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ചോദിച്ചതിന് ഹോട്ടലിൽ കൂട്ടത്തല്ല്. തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി പഞ്ചഗുട്ടയിലെ ഒരു ഹോട്ടലിലേക്ക് എത്തിയതായിരുന്നു യുവാവ്. ബിരിയാണി കഴിക്കുന്നതിനിടെ ജീവനക്കാരനോട് യുവാവ് കൂടുതൽ തൈര് ചോദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം യുവാവ് ബിരിയാണി കഴിക്കാനായി കൂടുതൽ തൈര് ചോദിച്ചതോടെ ജീവനക്കാരനുമായി രൂക്ഷമായി തർക്കം ഉടലെടുക്കുകയും ഇതോടെ ജീവനക്കാരൻ ഇയാളെ അതിക്രൂരമായി മർദിക്കുകയുമായിരുന്നു. യുവാവിന് […]
Continue Reading