ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും
ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും. അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും.ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക. ടെഹ്‌റാനിൽ മഷാദിലേക്കുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി റിപ്പോർട്ടുകൾ. മഷാദിൽ ഇന്നു നടക്കുന്ന ഖമനയിയുടെ സംസ്‌കാരത്തിന് ആളുകളെ റോഡ് മാർഗം എത്തിക്കാനുള്ള […]
Continue Reading