എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

എസ് ഐ ആറിൽ സുപ്രീംകോടതി വിധി ഇന്ന്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ഹർജികളിൽ കഴിഞ്ഞ നവംബർ മുതലാണ് വാദം ആരംഭിച്ചത്. ദീർഘനാളത്തെ വാദം കേൾക്കലിന് ഒടുവിലാണ് […]

Continue Reading

ആലപ്പുഴയില ‘രക്ഷാപ്രവർ‌ത്തനം’: കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ SIT

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ആദ്യ കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ ഒരുങ്ങി എസ്ഐടി. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ഓഫീസിലെ രണ്ടു എസ്.ഐമാരുടെ മൊഴിയാകും രേഖപ്പെടുത്തുക. എം.ആർ അജിത്കുമാറിന്റെ ഓഫീസ് ഇടപെട്ട് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി റിപ്പോർട്ട് തിരുത്തിയെന്ന് ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് […]

Continue Reading

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ SFI നടത്തിയ ആഹ്ലാദ പ്രകടനത്തിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. പാളയത്ത് രാത്രിയിലാണ് എസ്എഫ്ഐ -കെഎസ്‌യു സംഘർഷം ഉണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. പൊലീസ് ഏകപക്ഷീയമായി […]

Continue Reading

ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അറ്റൻഡറായി

പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ് അറ്റൻഡർ ആയാണ് നിയമനം നൽകിയിരിക്കുന്നത്. ഹർഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു. ഹർഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടതിന് തൊട്ടുപിന്നാലെയാണ് ജോലി നൽകിയുള്ള ഉത്തരവ് ഇറക്കിയത്. നിയമന ഉത്തരവ് കൈമാറാൻ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ഹർഷിനയുടെ മൂന്നാം പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു. ഹർഷിനയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ചികിത്സാചെലവ് […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍ 30 ശതമാനവും, രണ്ട് ജില്ലകളില്‍ 20 ശതമാനവും സീറ്റ് കൂട്ടി. തിരുവനന്തപുരം, പാലക്കാട് ,കോഴിക്കോട്, മലപ്പുറം ,വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് 30 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധിപ്പിച്ചത്. കൊല്ലം തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം വീതവും സീറ്റ് കൂട്ടി. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിച്ചു. അതിനിടെ, സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. അടുത്തമാസം മൂന്നാം തീയതി വരെ […]

Continue Reading

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് […]

Continue Reading

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു. എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തൊരു തമാശയാണ് നടക്കുന്നത് കേരളത്തിൽ. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻ കഴിയുന്നതാണോ ഇത്. ‌‌ബംഗാളിൽ വ്യാപകമായി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും […]

Continue Reading

തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്; അണ്ണാ ഡിഎംകെ – സിവി ഷണ്‍മുഖം പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നു

തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. അണ്ണാ ഡിഎംകെ – സിവി ഷണ്‍മുഖം പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നു. വിമത പക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി ക്യാംപിലേയ്ക്ക് തിരിച്ചെത്തി. 25 എംഎല്‍എമാരുമായി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ സി വി ഷണ്‍മുഖം പക്ഷത്തിപ്പോള്‍ 17 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. ഇപിഎസ് വിഭാഗത്തിന് 27 എംഎല്‍എമാരുടെ പിന്തുണയായി. ഇന്ന് രാവിലെ മുതലാണ് അണ്ണാ ഡിഎംകെയിലെ നീക്കങ്ങള്‍ ശക്തമായത്. ഉച്ചയോടെ സി വി […]

Continue Reading

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില […]

Continue Reading

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ മാസം 28 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ […]

Continue Reading