പൊതുരംഗത്ത് നിൽക്കുന്നവർ മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻചാണ്ടി – ടി സിദ്ദിഖ് എം എൽ എ

കൽപറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെപിസിസി വർക്കിങ് പ്രസിഡൻ്റ്ടി.സിദ്ദിഖ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുരംഗത്ത് നിൽക്കുന്ന ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻ‌ചാണ്ടി. ജനങ്ങൾക്കായി ഒരു ജീവിതം മുഴുവൻ ജീവിച്ച നേതാവ് ആണ് ഉമ്മൻചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ഒ.വി. അപ്പച്ചൻ, മജീദ് വി എ, ബി സുരേഷ്, […]

Continue Reading

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. ഓർമ്മദിനമായ ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ ആണ് കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്നത്. പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം കോട്ടയത്ത് എത്തും.ഓർമ്മ ദിനത്തോട് അനുബന്ധിച്ച പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന […]

Continue Reading

‘അണ്ണൻ ഇനി ബോളിവുഡിൽ’, ഒരൊറ്റ സിനിമ കൊണ്ട് ചിദംബരത്തിൻ്റെ റേഞ്ച് മാറി; സിനിമ നിർമിക്കുന്നത് ഫാന്‍റം സ്റ്റുഡിയോസ്

മഞ്ഞുമ്മൽ ബോയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ട് പാൻ ഇന്ത്യൻ സംവിധായകനായി മാറിയ ചിദംബരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡിലെ ശ്രദ്ധേയ നിര്‍മ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസാണ് ചിദംബരത്തിന്റെ ചിത്രം നിർമിക്കാനൊരുങ്ങുന്നത്. മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്. ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ നിരവധി […]

Continue Reading

ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യ പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

ആമയിഴഞ്ചാൻ തോടിലെ റെയിൽവേയുടെ അധീനതയുള്ള ഭാഗത്തെ മാലിന്യം പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്. രാവിലെ 11:30ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ, എംഎൽഎമാർ, മേയർ, റെയിൽവേ ഡിവിഷണൽ മാനേജർ തുടങ്ങിയവർ പങ്കെടുക്കും. ശുചീകരണ തൊഴിലാളി ജോയ് റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ ടണലിൽ അകപ്പെട്ടത്തോടെയാണ് മാലിന്യ കൂമ്പാരവും ശ്രദ്ധയിൽപ്പെടുന്നത്. ആമയിഴഞ്ചാൻ തോടിന്റെ ഭാഗമായ ടണലിലെ മാലിന്യം വർഷങ്ങളായി റെയിൽവേ നീക്കം ചെയ്തിരുന്നില്ല. ഇതാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചത്. തമ്പാനൂരിലെ വെള്ളക്കെട്ടിന് പ്രധാന കാരണവും […]

Continue Reading

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇന്ന് മൂന്നു മരണം; അണക്കെട്ടുകൾ നിറയുന്നു; അതീവ ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടു മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്. മര്യനാട് മത്സ്യബന്ധനത്തിന് പോയപ്പോള്‍ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി താളുംകണ്ടത്ത് സനീഷ് പുഴയിലേക്ക് കാല്‍ […]

Continue Reading

വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴിടത്ത് തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) കിഴക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണ് മഴ ശക്തമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ […]

Continue Reading

സാധുവായ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ ഇല്ലെങ്കില്‍ പിടിവീഴും; യുഎഇയില്‍ 20,000 ദിര്‍ഹം വരെ പിഴ

അബുദാബി: യുഎഇയില്‍ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ നഷ്ടപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ വന്‍പിഴ ചുമത്തുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐസിപി) മുന്നറിയിപ്പ്. 14 ഇനം നിയമലംഘനങ്ങള്‍ക്കാണ് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്‌പോര്‍ട്ട് നടപടികള്‍ ചെയ്യുന്നത്, കമ്പനി ഇ-ദിര്‍ഹം കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാരല്ലാത്തവരുടെ ഇടപാട് നടത്തുക, ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ […]

Continue Reading

ആസിഫ് അലിയില്‍നിന്ന് പുരസ്കാരം വാങ്ങാന്‍ മടി; രമേശ് നാരായണനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിലെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ […]

Continue Reading

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്. ഒരാഴ്ചക്കിടെ ജമ്മു മേഖലയിൽ […]

Continue Reading

ഉന്നത വിദ്യാഭ്യാസം നാട്ടിൽ തന്നെ

ജീവിതം കളറാവാൻ നമുക്ക് വേണം മികവുറ്റ വിദ്യാഭ്യാസം. അതാണ് സെന്റ് മേരിസ് ക്യാമ്പസ്‌ നൽകുന്ന ഓപ്ഷൻ

Continue Reading