വരു..21 വയസ്സിനുള്ളിൽ ലൈഫ് സെറ്റാക്കാം

21 വയസ്സിനുള്ളിൽ ഒരു പാരാമെഡിക്കൽ & നഴ്സിംഗ് കോഴ്സുകൾ പഠിച്ച് ലൈഫ് സെറ്റിൽ ചെയ്യാം..UGC, MHRD, AICTE Approved and certified കോഴ്സുകളിലേക്കും NSDC, KERALA COUNSIL FOR DEVELOPMENT STUDIES ൻ്റെ അഫിലിയേറ്റഡ് കോഴ്സുകളിലേക്ക് അവസാന ഘട്ട അപേക്ഷ ക്ഷണിക്കുന്നു.പഠനം കഴിഞ്ഞ് ഉറപ്പായ ജോലിയും സ്വന്തം പോളി ക്ലിനിക്കുകളിൽ പ്രാക്ടിക്കൽ സൗകര്യവും💯 Own Clinic Practical Facility💯 Boys and Girls Separate Hostel Facility💯 തവണകളായി ഫീസ് അടക്കാനുള്ള സൗകര്യം💯 Free Uniforms & […]

Continue Reading

ഫോട്ടോഗ്രഫി പുരസ്‌കാരം എ.സനേഷ് ഏറ്റുവാങ്ങി

കെ.എസ്. പ്രവീണ്‍കുമാര്‍സ്മരാക ഫോട്ടോഗ്രഫി പുരസ്‌കാരം എ. സനേഷ് ഏറ്റുവാങ്ങി ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന അകാലത്തില്‍ അന്തരിച്ച കെ. എസ്. പ്രവീണ്‍കുമാറിന്റെ പേരില്‍ തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ എ. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രം അര്‍ഹത നേടിയിരുന്നു . 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് ഏകാന്തതയില്‍ ആശ്വാസം തേടി എന്ന […]

Continue Reading

എസ്എസ്എഫ് വയനാട് ജില്ലാ തർതീൽ ; .ഉമ്മുൽ ഖുറാവിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

എസ്എസ്എഫ് വയനാട് ജില്ലാ തർതീൽ ;.ഉമ്മുൽ ഖുറാവിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം. പടിഞ്ഞാറത്തറ: എസ്എസ്എഫ് വയനാട് ജില്ല ‘തർതീൽ ദ ഹോളി ഖുർആൻ പ്രീമിയോ’ വിജയി മുഹമ്മദ് നിഷാദ് വൈത്തിരിയെ പടിഞ്ഞാറത്തറ ഉമ്മുൽ ഖുറയിൽ അനുമോദിച്ചു.വിശുദ്ധ ഖുർആനിന്റെ പാരായണ- വൈജ്ഞാനിക തലങ്ങളിലേക്ക് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പ്രാവീണ്യരാക്കുകയും ചെയ്യുന്ന ഖുർആൻ ഫെസ്റ്റിവൽ ആണ് തർതീൽ. ഉമ്മുൽഖുറ സെക്രട്ടറി അബ്ദുൽ മജീദ് സഖാഫി മൊമെന്റോ കൈമാറ്റവും സ്വാദിഖലി സഖാഫി അരീക്കോട് അനുമോദന പ്രസംഗവും നടത്തിയ ചടങ്ങിൽ ‘ ഖുർആൻ വിസ്മയം ‘ […]

Continue Reading

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം […]

Continue Reading

എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി […]

Continue Reading

പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്

പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളുടെ പരിധി 18 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തി. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ ഇൻസ്ട്രക്ടർമാർ എത്തണമെന്ന് നിബന്ധനയില്ല എന്നിങ്ങനെയാണ് മാറ്റങ്ങൾ. സിഐടിയു സമരത്തെത്തുടർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരിക്കുന്ന […]

Continue Reading

പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട്: മന്ത്രി ജി ആർ അനിൽ

പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. എൻറെ കൈയ്യിൽ മാന്ത്രിക വടിയില്ലെന്നാണ് ചിദംബരം പോലും പറയുന്നത്. നമുക്ക് ആവശ്യമുള്ള അരി നൽകുന്നതിൽ കേന്ദ്ര വിവേചനം തുടരുകയാണ്. 98% പേരും റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരാണ്. 59% പേർ ഈ മാസം ഇതുവരെ പൊതുവിതരണ സമ്പ്രദായത്തെയാണ് ആശ്രയിച്ചത്. സപ്ലൈകോയെ തകർക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. വിലക്കയറ്റം താൽകാലിക പ്രതിഭാസമാണ്. അതിനെ […]

Continue Reading

സില്‍വര്‍ ലൈനിന് അനുമതി വേണം, 24,000 കോടിയുടെ സാമ്പത്തിക പാ​ക്കേജും; കേന്ദ്രത്തോട് കേരളം

ന്യൂഡൽഹി: സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി നൽകണമെന്നു കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെട്ട് കേരളം. ധനമന്ത്രിമാരുടെ ബജറ്റിനു മുന്നോടിയായുള്ള യോ​ഗത്തിലാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ആവശ്യം ഉന്നയിച്ചത്. വർധിച്ചു വരുന്ന റയിൽ ​ഗതാ​ഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി. 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോ​ഗത്തിൽ ബാല​ഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സ​ഹായമാണ് ആവശ്യപ്പെട്ടത്. ഈ വർഷത്തെ കടമെടുപ്പ് പരിധി ജി‍ഡിപിയുടെ […]

Continue Reading

റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവെയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ […]

Continue Reading

ഹോപ് കൊടുങ്കാറ്റായി, 39 പന്തില്‍ 82 റണ്‍സ്; വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം, പത്തുഓവറില്‍ അടിച്ചുകൂട്ടിയത് 130 റണ്‍സ്

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. അമേരിക്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം വെറും പത്ത് ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് മറികടന്നത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഷായ് ഹോപിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ വിജയം നേടി കൊടുത്തത്. 39 പന്തില്‍ ഹോപ് 82 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഹോപിന്റെ ഇന്നിംഗ്‌സ്. […]

Continue Reading