പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം […]

Continue Reading

കാലവര്‍ഷം ശക്തമാകുന്നു; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നതിനിടെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും,മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. […]

Continue Reading

നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു. (R Praggnanandhaa becomes first Indian to win Norway Chess title) ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് […]

Continue Reading

നവകേരള യാത്രയ്ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. മര്‍ദ്ദന ദൃശ്യങ്ങള്‍ കോടതി കാണും. കേസില്‍ നരഹത്യാശ്രമ കുറ്റം ചുമത്തിയതില്‍ കോടതി ആരാഞ്ഞ ചോദ്യങ്ങളില്‍ എസ്‌ഐടി ഇന്ന് മറുപടി നല്‍കും. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ആധികാരികത തെളിയിക്കുന്ന ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും അതിരുവിട്ട ഇടപെടല്‍ ഉണ്ടായില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഭാഗം. […]

Continue Reading

കാലവര്‍ഷം എത്തി; മഴ കനത്തു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരും. എറണാകുളം ,തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവര്‍ ജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്. ജൂണ്‍ എട്ട് വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ കേരളത്തിലെ വടക്കന്‍ […]

Continue Reading

‘വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തു: വ്യാപാര കരാർ വൈകാതെ സാധ്യമാകും’; ട്രംപ്

വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ അമേരിക്കയ്ക്കു മേൽ വലിയ തീരുവകൾ ചുമത്തിയെന്നും ഇപ്പോൾ അത് മാറിമറിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും അമേരിക്ക പണമുണ്ടാക്കി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വൈകാതെ സാധ്യമാകുമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും വളരെ നല്ല ബന്ധമാണ് മോദിയോടുള്ളതെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യ ഏർപ്പെടുത്തിയ തീരുവ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിമർശനം ഉയർന്നത്. അതിന് ഇന്ത്യയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും തീരുവ […]

Continue Reading

തല പുകഞ്ഞ് മമത, TMC നഷ്ടമായേക്കും; 23 ലോക്സഭ എംപിമാർ വിമത‌പക്ഷത്ത്

മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസ് നഷ്ടമായേക്കും. 23 ലോക്സഭഎംപിമാർ വിമത പക്ഷത്ത്. പാർട്ടി സ്ഥാപക നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായ, സൗഗത റോയ് എന്നിവരും വിമതരോടൊപ്പം. ടിഎംസി എംപി മാരുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിയെന്നും സൂചന. കകോലി ഘോഷ് ദസ്തിദാർ ഡൽഹിയിൽ ബിജെപി ഉന്നത നേതാക്കളെ കണ്ടു. നിലവിൽ മമതയ്ക്കൊപ്പം ഉള്ളത് അഞ്ചുപേർ മാത്രം. ടിഎംസി വിമത നേതാക്കൾ ബിജെപിയിൽ ചേരില്ല, പകരം പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് വിമതർ ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഭൂരിഭാഗം എംഎൽഎമാരും […]

Continue Reading

ബത്തേരി സര്‍വജന സ്‌കൂളില്‍ ‘ഫ്‌ളവര്‍ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കമായി

സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ‘ഫ്‌ളവര്‍ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയ മുറ്റത്ത് ഇരുനൂറോളം സൂര്യകാന്തി ചെടികള്‍ നട്ടുകൊണ്ടാണ് ക്യാമ്പസില്‍ വസന്തമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി സ്‌കൂളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ഗ്രീന്‍ ക്യാമ്പസ്, ഫ്രൂട്ട് ക്യാമ്പസ്, ഫ്‌ളവര്‍ ക്യാമ്പസ് പദ്ധതികളുടെ ഭാഗമായാണ് സൂര്യകാന്തി തോട്ടത്തിന്റെ നിര്‍മ്മാണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ചെടിച്ചട്ടികളും തടങ്ങളും ഒരുക്കിയത്. നഗരസഭ പൊതുമരാമത്ത് […]

Continue Reading

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏ‍ർപ്പെടുത്തി ജില്ലാ കളക്ടർ

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ആർട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡി.ആ‍ർ മേഘശ്രീ ഉത്തരവിട്ടു. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനിൽക്കും. അതേസമയം […]

Continue Reading

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. ശൂന്യവേള കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുക. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി […]

Continue Reading