കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യമായ കുവൈത്തും രംഗത്തെത്തി .കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ശനിയാഴ്ച്ച ഇന്ത്യയിലെത്തും വെന്റിലേറ്ററുകള്‍,ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വിവിധ മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ പ്രത്യേക സൈനിക വിമാനം ഇന്ത്യയിലെത്തുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ജാസിം അല്‍ നാജിം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി മെഡിക്കല്‍ ഉപകരണങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞു കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്ത്യന്‍ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേതിന് സമാനമായി ഇത്തവണയും സര്‍വ്വേ ഫലങ്ങള്‍ തെറ്റും

വോട്ടെടുപ്പിന് മുന്‍പുള്ള ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ ഇടതുതരംഗം ആഞ്ഞടിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. യുഡിഎഫിന് ആദ്യം കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ സാധിച്ചെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിന് ഭരണത്തിലേറാന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഇപ്പോള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എക്‌സിറ്റ് പോള്‍ സര്‍വ്വെകളെത്തള്ളിയ സുധീരന്‍ തന്റെ മുന്നിലുള്ളത് ജനങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ അനുഭവങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേതിന് സമാനമായി ഇത്തവണയും സര്‍വ്വേ ഫലങ്ങള്‍ തെറ്റും. ഇത് കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. കൗണ്ടിംഗ് ഏജന്റുമാരെ […]

Continue Reading

നവജാതശിശുക്കള്‍ക്കും ആധാര്‍കാര്‍ഡ്; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത് എങ്ങനെ..?

ഇനി നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടേതാണ് പുതിയ തീരുമാനം. നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്‍കാര്‍ഡിനായി […]

Continue Reading

സാനിറ്റൈസർ മോഷണം മലയാളികൾ മുൻപിൽ

സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ടുപേർ അര ലിറ്റര്‍ ബോട്ടിൽ വീതം സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബാങ്ക് ജീവനക്കാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

Continue Reading

ആയുര്‍വേദം കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാർ

കോവിഡ് മഹാമാരി വീണ്ടും ശക്തി പ്രാപിച്ച് പടർന്ന് പിടിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. നിരവധിപേർക്കാണ് മണിക്കൂറുകൾക്കകം രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗം ബാധിച്ച് ഇതിനോടകം രാജ്യത്ത് നിരവധിപേർക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിരോധ മാർഗങ്ങൾ തേടുകയാണ്.മഹാമാരിയെ നേരിടാൻ ‘ആയുഷ് 64’ ഫലപ്രദമെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആയുര്‍വേദ മരുന്നായ ‘ആയുഷ് 64’ കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്. രോഗലക്ഷണമില്ലാത്തതും, തീവ്രവുമല്ലാത്ത കോവിഡ് രോഗികളിൽ ഔഷധം കൂടുതൽ ഫലപ്രദമായിരിക്കും. ഇരട്ടിമധുരം, […]

Continue Reading

കോവിഡില്‍ വലയുന്ന ഇന്ത്യക്ക് സച്ചിന്റെ സഹായം;മിഷനിലേക്ക്‌ ഒരു കോടി

മുംബൈ: ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും. മിഷൻ ഓക്സിജൻ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്താണ് സച്ചിൻ മാതൃകയായത്.കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറയുന്നു.

Continue Reading

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണം

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.‘ഫ്രീ’വാക്കിൻറെ അർത്ഥം ട്വീറ്റിൽ വിശദീകരിച്ച് കൊണ്ട് കേന്ദ്ര സർക്കാരിനെ പരിഹസിച്ചാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.‘ഫ്രീ’ -നാമ വിശേഷണം, ക്രിയാ വിശേഷണം. സൗജന്യം, വില നൽകേണ്ടതില്ലാത്ത. ഉദാഹരണം -ഇന്ത്യക്ക്​ സൗജന്യ കോവിഡ്​ വാക്​സിൻ ലഭ്യമാക്കണം. എല്ലാ പൗരൻമാർക്കും കുത്തിവെയ്പ്പ്​ സൗജന്യമായി ലഭിക്കണം. അവ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കാം’ -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനോട് പ്രണയം

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ. ഞാൻ മുഖ്യമന്ത്രിയെ ഇഷ്ട്ടപ്പെടുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് ആഭിമുഖ്യം ഇല്ല. എന്നാൽ വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും, ജനങ്ങൾക്കിടയിൽ ഒരു പ്രതീക്ഷ നൽകുവാൻ ഈ പ്രവർത്തനം സഹായിക്കും- വളരെ നന്ദി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി […]

Continue Reading

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Continue Reading

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വാക്സിൻ എടുക്കാതെയോ കോവിഡ് പരിശോധന നടത്താതെയോ വോട്ടെണ്ണലിന് ഹാജരാകരുതെന്നാണ് പുതിയ നിർദേശം. സ്ഥാനാർഥിക്കും ഏജന്‍റിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഏജന്‍റുമാരുടെ പട്ടിക സ്ഥാനാർഥികൾ നാളെ വൈകിട്ട് അഞ്ച് മണിയോടെ റിട്ടേണിങ് ഓഫീസർക്ക് കൈമാറണമെന്നും നിർദേശമുണ്ട്.വോട്ടെണ്ണാൻ വരുന്ന സ്ഥാനാ൪ഥിക്കും ഏജന്‍റിനും കോവിഡ് നെഗറ്റീവ് സ൪ട്ടിഫിക്കറ്റ് നി൪ബന്ധമാണെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആ൪.ടി.പി.സിആ൪ പരിശോധനക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ൪ സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറമെ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. […]

Continue Reading