യുവാവിന് ആശുപത്രിക്കിടക്ക ഒഴിഞ്ഞു; 85–കാരന് വീട്ടില്‍ മരണം
ചെറുപ്പക്കാരനായി ആശുപത്രിക്കിടക്ക ഒഴിഞ്ഞുകൊടുത്ത എണ്‍പത്തിയഞ്ചു വയസ്സുകാരന് സ്വന്തം വീട്ടിൽ മരണം. നാഗ്പൂരിലാണ് സംഭവം. കോവിഡ് പൊസിറ്റീവ് ആയതിനെത്തുടർന്നാണ് 85-കാരനായ നാരായൺ ദഭാൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം ഈ സന്‍മനസിന് തയ്യാറായത്. സ്വന്തം ഭർത്താവിന് ആശുപത്രിയിൽ സ്ഥലം ലഭിക്കാൻ യാചിക്കുന്ന സ്ത്രീയെ കണ്ട് മനസലിഞ്ഞാണ് നാരായൺ തന്റെ കിടക്ക ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായത്.‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാന്‍ ജീവിച്ചു. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. അവരുടെ മക്കൾ ചെറുതാണ്. ദയവായി […]
Continue Reading