രോഗികൾ മരണപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടർ വിഷാദത്തിലായി

ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇയാള്‍ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നാണു വിവരം. വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ വിവേക് നൂറു കണക്കിന് കോവിഡ് രോഗികളെ പരിചരിച്ചിരുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ തലവൻ ഡോ. രവി വങ്കേഡ്കർ ട്വിറ്ററിൽ കുറിച്ചു.ഒരു മാസമായി വിവേക് ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുകയായിരുന്നു. ഒരു ദിവസം ഗുരുതരാവസ്ഥയിലുള്ള ഏഴോ, എട്ടോ രോഗികളെയാണ് വിവേക് പരിചരിച്ചിരുന്നത്. രോഗികൾ […]

Continue Reading

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ലോക്ഡൗണ്‍ വേണം: എയിംസ് തലവൻ

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ പോലെ കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു. യു.പി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്. രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ […]

Continue Reading

കരിദിനാചരണം നടത്തി ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വിനോദസഞ്ചാരമേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ടൂറിസം സംഘടനകൾ മെയ്‌ 1നു നടത്തിയ പ്രതീകാത്മക കരിദിനാചരണം വൻവിജയമാക്കിതീർത്ത വയനാട് ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രവർത്തകരെ വയനാട് ടൂറിസം അസോസിയേഷൻ അഭിനന്ദിച്ചു.ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു. അനീഷ്‌. ബി നായർ സ്വഗതംവും ,സൈഫ് വൈത്തിരി നന്ദിയും പറഞ്ഞുഅനീഷ്‌ വരദൂർ, രമിത് രവി, മനോജ്‌, , അബ്ദു റഹ്മാൻ, വർഗീസ്, പ്രബിത എന്നിവർ സംസാരിച്ചു

Continue Reading

ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കായികലോകം

ബറോഡഃഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബിൽഡറുമായ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.’ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും […]

Continue Reading

കാർ യാത്രക്കാരെ തടഞ്ഞ് പണം കവരുന്നവർ അറസ്റ്റിൽ

എറണാകുളം: തൃപ്പൂണിത്തുറയിൽ കാർ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ 4 പേരാണ് ഹിൽ പാലസ് പോലീസിന്‍റെ പിടിയിലായത്. ഇരുന്പനം പുതിയ റോഡ് ജംഗ്ഷനിൽ കാർ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായത്. 

Continue Reading

കോവിഡ് ബാധിച്ചവർക്ക് ഡൽഹിയിൽ മസ്ജിദിനകത്ത് പ്രവേശിക്കാം

കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെ ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദ് കോവിഡ് സെന്ററാക്കി മാറ്റി. മസ്ജിദിനകത്ത് രോഗികൾക്കായി പ്രത്യേകം ബെഡുകളും മരുന്നുകളും പിപിഇ കിറ്റുകളും സാനിറ്റൈസറുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവർ ഡോക്ടറുടെ കുറിപ്പടി കാണിച്ചാൽ മസ്ജിദിനകത്ത് പ്രവേശിക്കാം. രോഗികൾക്കുള്ള ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.ആശുപത്രികളും മറ്റ് ആരോഗ്യകേന്ദ്രങ്ങളും നിറഞ്ഞുകവിയുന്ന അവസ്ഥയിൽ വലിയ സാന്ത്വനമാണ് രാജ്യസ്ഥലത്തെ രോഗികൾക്കായി ഗ്രീൻപാർക്ക് മസ്ജിദ് നൽകുന്നത്. നിലവില്‍ 22 ശതമാനത്തിന് മുകളിലാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Continue Reading

കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യമായ കുവൈത്തും രംഗത്തെത്തി .കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ശനിയാഴ്ച്ച ഇന്ത്യയിലെത്തും വെന്റിലേറ്ററുകള്‍,ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വിവിധ മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ പ്രത്യേക സൈനിക വിമാനം ഇന്ത്യയിലെത്തുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ജാസിം അല്‍ നാജിം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി മെഡിക്കല്‍ ഉപകരണങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞു കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്ത്യന്‍ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേതിന് സമാനമായി ഇത്തവണയും സര്‍വ്വേ ഫലങ്ങള്‍ തെറ്റും

വോട്ടെടുപ്പിന് മുന്‍പുള്ള ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ ഇടതുതരംഗം ആഞ്ഞടിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. യുഡിഎഫിന് ആദ്യം കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ സാധിച്ചെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിന് ഭരണത്തിലേറാന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഇപ്പോള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എക്‌സിറ്റ് പോള്‍ സര്‍വ്വെകളെത്തള്ളിയ സുധീരന്‍ തന്റെ മുന്നിലുള്ളത് ജനങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ അനുഭവങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേതിന് സമാനമായി ഇത്തവണയും സര്‍വ്വേ ഫലങ്ങള്‍ തെറ്റും. ഇത് കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. കൗണ്ടിംഗ് ഏജന്റുമാരെ […]

Continue Reading

നവജാതശിശുക്കള്‍ക്കും ആധാര്‍കാര്‍ഡ്; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത് എങ്ങനെ..?

ഇനി നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടേതാണ് പുതിയ തീരുമാനം. നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്‍കാര്‍ഡിനായി […]

Continue Reading

സാനിറ്റൈസർ മോഷണം മലയാളികൾ മുൻപിൽ

സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ടുപേർ അര ലിറ്റര്‍ ബോട്ടിൽ വീതം സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബാങ്ക് ജീവനക്കാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

Continue Reading