ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സാക്ഷരതാ മിഷന്‍ മുഖേന ജില്ലയിൽ നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ അവലോകന യോഗത്തിലും പുതുവത്സരാഘോഷത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സാക്ഷരതാ സര്‍വ്വെയിലൂടെ കണ്ടെത്തിയ 4238 പേരാണ് ജനുവരിയിൽ നടക്കുന്ന മികവുത്സവത്തില്‍ പങ്കെടുക്കുന്നത്. സന്നദ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ 398 പഠന ക്ലാസുകള്‍ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. മികവുത്സവത്തില്‍ പങ്കെടുത്ത് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അനൗപചാരിക രീതിയില്‍ ആറുമാസം […]
Continue Reading