യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രണ്ടാം ഘട്ടം അടുത്താഴ്ച
ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമായി.പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. അടുത്ത തിങ്കളാഴ്ചയാണ് രണ്ടാം ഘട്ടം.ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും.കൊവിഡ് മൂന്നാം തരംഗം ഉച്ചസ്ഥായിൽ എത്തിനിൽക്കെയായിരുന്നു ഉത്തർ പ്രദേശിലെ ആദ്യഘട്ട പ്രചാരണം ചൂടുപിടിച്ചത്.റാലികൾ കൾക്കും പൊതുയോഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ പടിഞ്ഞാറൻ യുപിയിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രതികരണമാണ് വോട്ടർമാർ നൽകിയത്.
Continue Reading