വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നു;കിഫ്ബി 2134 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കള്ളാടിയില്‍നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ […]

Continue Reading

സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പിന്നീട് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ചികിത്സ. 1970 കളിലും 80കളിലും ഹിന്ദി സിനിമാരംഗത്ത് നിറഞ്ഞുനിന്ന സംഗീത സംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി. ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ […]

Continue Reading

സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ: സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാനും കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക് . വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീൻ, ഭാര്യ ബാബിത, മകൻ മുഹമ്മദ്‌ സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. സി കെ ശശീന്ദ്രൻ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Continue Reading

ഹിജാബ്കേസ്; കർണാടക ഹൈക്കോടതിയിൽ വാദം തുടരും

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്. സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. നിരീക്ഷണത്തെ ശക്തമാക്കാൻ പോലീസ്‌നിൻ നിർദേശം നൽകിയിട്ടുണ്ട്. യൂണിഫോമുള്ള കോളേജുകളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന്‌ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.വിവിധ കോളജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. കർണാടകയിലെ മൂന്ന് കോളജുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളിൽപ്പെട്ട […]

Continue Reading

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി – ചെന്നൈയിൻ എഫ്സി പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി – ചെന്നൈയിൻ എഫ്സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം. 16 മത്സരങ്ങളിൽ നിന്ന് ഒഡീഷയ്ക്ക് 21 പോയിന്റും ചെന്നൈയ്ക്ക് 19 പോയിൻറുമാണ് ഉള്ളത്. ആദ്യപാദത്തിൽ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 2 -1 ന് ജയം ചെന്നൈയ്ക്ക് ഒപ്പം നിന്നു. 7 ഗോളുകളുമായി ഒഡീഷയുടെ ജോനാഥാസ്, ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ്.

Continue Reading

ആറ്റുകാല്‍ പൊങ്കാല നാളെ; ക്രമീകരണങ്ങൾ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.കൊവിഡ് സാഹചര്യത്തില്‍ പാങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തി. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതിയുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്താനാണ് നിര്‍ദേശം. മന്ത്രിമാരായ […]

Continue Reading

പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

കർഷക പരേഡിനിടെ ചെങ്കോട്ടയിൽ അക്രമം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്ത പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു.ഹരിയനയിലെ സിംഗു അതിർത്തിക്ക് സമീപം രാത്രി 8:30ഓടെയായിരുന്നു അപകടംഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ദു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ട് പോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സോനിപത് […]

Continue Reading

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ടീസർ പുറത്ത്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ടീസർ പുറത്ത്. അമൽനീരദ് സിനിമകളുടെ പതിവ് താളത്തിൽ തന്നെയുള്ള കലക്കൻ ടീസറാണ് യൂട്യൂബിൽ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 3നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്.14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഭീഷ്‍മ പര്‍വ്വം. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് ആരാധകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ […]

Continue Reading

തിരുനെല്ലി ക്ഷേത്ര ദർശന സമയത്തിൽ മാറ്റം

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ചുറ്റമ്പല നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ക്ഷേത്ര പ്രവേശനത്തിന്റെ സമയക്രമം മാറ്റി.രാവിലെ അഞ്ചിനു നടതുറന്ന് 11 വരെയും വൈകീട്ട് ആറുമുതൽ എട്ടുവരെയും ദർശനം അനുവദിക്കും.രാവിലെ ആറുമുതൽ 10 വരെ മാത്രമേ ബലിതർപ്പണം ഉണ്ടാകൂ.

Continue Reading

തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി

തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി. എഞ്ചിനും 4 ബോഗികളും പാലം തെറ്റി . തൃശൂർ -എറണാകുളം റൂട്ടിൽ ട്രെയിൻഗതാഗതം തടസപ്പെട്ടു .

Continue Reading