ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഖുഷി നഗര്‍ ജില്ലയില്‍ ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് ഹല്‍ദി. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ബുധനാഴ്ച നെബുവ നൗരംഗിയ ഗ്രാമത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്.കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്ലാബ് തകര്‍ന്നു വീണതാണ് അപകടത്തിന് കാരണമായത്. സ്ലാബിന് മുകളില്‍നിന്ന സ്ത്രീകളും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ കിണറ്റില്‍ വീണുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് 15 സ്ത്രീകളെ രക്ഷപ്പെടുത്തി. എന്നാല്‍ 11 പേരുടെ ജീവന്‍ രക്ഷിക്കാന്‍ […]

Continue Reading

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം

കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

Continue Reading

കമ്പ്യൂട്ടർ പരിശീലനം നൽകി

പനമരം:വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്ടോപ് ലഭ്യമായ കുട്ടികൾക്ക് പരക്കുനി ആൾട്ടർണേറ്റ് സ്കൂളിൽ വെച്ച് പനമരം ഗവണ്മെന്റ് ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ കമ്പ്യൂട്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആസ്യ ടീച്ചർ നിർവഹിച്ചു.ശ്രീമതി സുജാത പി.കെ സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റർ ശ്രീ മോഹനൻ സാർ അധ്യക്ഷത വഹിച്ചു.കൈറ്റ് പ്രതിനിധി ശ്രീ ബാലൻ മാസ്റ്റർ പദ്ധതി വിശദീകരണം ചെയ്തു.ഹസീന ടീച്ചർ, ബിന്ദു ടീച്ചർ, മനോജ്‌ സാർ, സുലൈഖ ടീച്ചർ,പ്രിയ ഇ. വി,സോണിയ […]

Continue Reading

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റിൽ

കൽപ്പറ്റ:കൽപ്പറ്റയിലെ വിമുക്തഭടൻ്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശിയായ സ്റ്റാൻലി സൈമൺ (42) എന്നയാളെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഇയാൾക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. കൽപ്പറ്റ ഡിവൈഎസ്പി എംഡി സുനിൽ കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണ സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അന്വേഷണം നടത്തിവരവെ ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് സൈബർ സെല്ലിൻ്റെ സഹായത്തോടെ കോഴിക്കോട് […]

Continue Reading

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍ നടന്ന ക്ലാസ് ബത്തേരി രൂപതാ അദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എ.വി തരിയത്ത് അധ്യക്ഷത വഹിച്ചു. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എന്ന വിഷയത്തെ ആസ്പദമാക്കി എ.കെ ശ്രീജിത്ത് ക്ലാസ് എടുത്തു. ഡി.ടി.പി.സി സെക്രട്ടറി അജേഷ് കെ.ജി, ഫാദര്‍ തോമസ് മണി തോട്ടത്തില്‍, പ്രവീണ്‍ പി.പി, ഷിനോജ് കെ.എം, അമല്‍ തോമസ്, അനീഷ് […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

ബത്തേരി:വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി – പുളിമരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണി സി ചോയിമൂല, വാര്‍ഡ് മെമ്പര്‍ അനില്‍ എം.സി , ടി. അവറാന്‍, എന്നിവര്‍ സംസാരിച്ചു.

Continue Reading

വാളാട് വോളി പ്രീമിയർ ലീഗ് നടത്തപ്പെടും

വാളാട് : വോളിബാൾ എന്ന മാമാങ്കത്തെ നെഞ്ചിലേറ്റിയ വാളാട് പ്രദേശത്ത് CHUNKZ VOLLEY VALAD കഴിഞ്ഞ വർഷം തുടക്കം കുറിച്ച വാളാട് വോളീ പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ 2022 മാർച്ച് മാസം ആദ്യ വാരം നടത്താൻ തീരുമാനിച്ചു . VPL 2.0 എന്ന പേരിലാണ് ഈ വര്ഷം മത്സരങ്ങൾ സംഘടിപ്പിക്കുക .ഓൺലൈൻ അപേക്ഷകളിലൂടെ ലഭിക്കുന്ന മത്സരാർത്ഥികളെ ലേലം വഴിയാണ് ടീമുകളിൽ എത്തിക്കുക . വാളാട് പ്രദേശത്തുള്ള മത്സരാർത്ഥികൾക്ക്മാത്രമാണ് അപേക്ഷിക്കുവാനുള്ള യോഗ്യത . 100 രൂപയാണ് ഈ […]

Continue Reading

ഫെഡറല് ബാങ്കിൽ 10ത്, +2 പാസ് ആയവർക്ക് ജോലി

Federal Bank recruitment 2022 – Federal Bank, one of India’s leading Private Sector Banks, is inviting application from candidates for the posts of Bank man and Part Time Sweeper (PTS). 1. Bank man Requirements  Candidates should have passed Standard X th / SSC / equivalent examination but not passed Graduation.  Candidates should not be, below 18 years of age […]

Continue Reading

കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി അഡീഷണൽ എസ്.ഐ എം.അബ്ദുവും സംഘവും മേപ്പാടി പുതിയ പാടി നെടുംകരണയിൽ നടത്തിയ പരിശോധനയിൽ എസ്റ്റേറ്റ് പാടികളിൽ കഞ്ചാവ് വിൽപ്പന നടത്തിവരുന്ന യുവാവിനെ കഞ്ചാവ് സഹിതം പിടികൂടി. മൂപ്പൈനാട് റിപ്പൺ കാളങ്ങാടൻ കെ.ജംഷീർ (33) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Continue Reading

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി:സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ശനിയാഴ്ച കൂടിയ സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു.ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000ല്‍ താഴെ എത്തി. 36,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ അമേരിക്കയിലെ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.ശനിയാഴ്ച പവന് […]

Continue Reading