സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി.ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു.

Continue Reading

തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു

തലശേരി:തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലേക്ക് മടങ്ങിവരും വഴിയാണ് ഹരിദാസിന് വെട്ടേല്‍ക്കുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പുന്നോലിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം ആക്രമത്തിലേക്ക് നയിച്ചതെന്നാണ് […]

Continue Reading

കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 19 ന്

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്ര നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി പുതുക്കിപ്പണിയുന്ന ചുറ്റമ്പലം നിര്‍മ്മാണ പ്രവര്‍ത്തിയുടെ കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

Continue Reading

വിദ്യാകിരണം പദ്ധതി;പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

കല്ലോടി :കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, ജി സ്യൂട്, ഗൂഗിൾ ക്ലാസ്സ്‌റും, ഗുഗിൾ മീറ്റ് തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. കൂളി പോയിൽ കോളനിയിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിശീലനം നൽകിയത്. കൈറ്റ് മാസ്റ്റർ ഫിലിപ് ജോസഫ്,മിസ്ട്രെസ് ഗോൾഡ ലൂയിസ്, SITC […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

അഞ്ചുകുന്ന്:പനമരം പഞ്ചായത്ത് 22 ,23 വാർഡുകളിൽപ്പെടുന്ന അഞ്ച് കുന്ന്-കാപ്പുംകുന്ന് റോഡിൻ്റെ ടാറിംഗ് പണി പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് തുറന്ന് കൊടുക്കുന്നതിൻ്റെ ഉദ്ഘാടനം മെമ്പർമാരായ ആഷിഖ് എം കെയും ശ്രീമതി ലക്ഷ്മിയും ചേർന്ന് നിർവഹിച്ചു.22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പ്രവർത്തി പൂർത്തീകരിച്ചത്. കൊറോത്തറ മജീദ്, കുനിങ്ങാരത്ത് നാസർ, ജോസ്, ശംസുദ്ധീൻ ഇ. വി, ശംസുദ്ധീൻ അഞ്ചുകുന്ന് എന്നിവർ പങ്കെടുത്തു.

Continue Reading

സ്വർണവിലയിൽ ഇന്ന് വർധനവ്,400 രൂപ കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച്‌ 37,000ന് മുകളില്‍ എത്തി.37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് […]

Continue Reading

ടി നസറുദ്ദീൻ അനുസ്മരണം നടത്തി കെ ആർ എഫ് എ

മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻറെ നിര്യാണത്തിൽ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡൻറ് കെ സി അൻവർ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി പി വി മഹേഷ്, മാനന്തവാടി മർച്ചൻറ്സ് […]

Continue Reading

മഹിളാകോണ്‍ഗ്രസ് അമ്മനടത്തം നടത്തി

കൽപറ്റ:കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഷുഹൈബിന്റെയും രക്തസാക്ഷിത്വദിനം മഹിളാകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയില്‍ പിണറായി കൊല്ലരുത് ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യമുയര്‍ത്തി കല്‍പ്പറ്റ നഗരത്തില്‍ അമ്മനടത്തം സംഘടിപ്പിച്ചു.ഇനി ഒരു ജീവനും രാഷ്ട്രീയത്തിന്റെ പേരിൽ ഈ നാട്ടിൽ കൊലചെയ്യപ്പെടരുത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകാതിരിക്കാൻ ഭരണത്തലപ്പത്ത് ഇരിക്കുന്നവർ ജാഗ്രത കാട്ടിയില്ലെങ്കിൽ മഹിളാകോൺഗ്രസ് അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിവിധ മഹിളാകോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പരിപാടി ഉദ്ഘാടനം […]

Continue Reading

കടുവ കുഴിയില്‍ വീണു

ബത്തേരി:ബത്തേരി കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദം കൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയില്‍ കടുവ അകപ്പെട്ടു.ഏകദേശം 6 മാസം പ്രായമുള്ള കടുവയാണ് കുഴിയില്‍ വീണത്. രാവിലെ നാട്ടുകാരാണ് സംഭവം കണ്ടത്.വനപാല കർ സ്ഥലത്തെത്തി കടുവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Continue Reading

രക്തസാക്ഷി അനുസ്മരണം നടത്തി

ബത്തേരി:യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ പടപ്പച്ചാലിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹാരിസ് കല്ലുവയൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടിമാരായ ഷമീർ പഴേരി, ജിനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി അനുരാജ്.ടി.ജെ സ്വാഗതവും ജിലി ജോർജ്ജ് നന്ദിയും പറഞ്ഞു. സിബി പഴേരി, അമൽ ശങ്കർ, നിവിൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading