പുൽപ്പള്ളിൽ പോത്തിനെ കടുവ കൊന്നു

പുൽപ്പള്ളി: പുൽപ്പള്ളി മുടിക്കോട് വയലിൽ മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു. അരീക്കോട് പത്മനാഭന്റെ – രണ്ട് വയസ് പ്രായമുള്ള പോത്തിനെയാണ് കടുവ കൊന്നത്.ഒരു കടുവയും കുഞ്ഞും ഇവിടെ സ്ഥിരമായുണ്ട് എന്ന് നാട്ടുകാർ പറയുന്നു.

Continue Reading

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഇരയുടെ കുടുംബം മാപ്പ് നല്‍കി, പ്രതി ഹൃദയാഘാതത്താല്‍ മരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയതിന് തൊട്ടുപിന്നാലെ കൊലക്കേസ് പ്രതി ഹൃദയാഘാതം വന്ന് മരിച്ചു. സംഭവം നടന്നത് ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയതിന് പിന്നാലെയാണ്.55 കാരനായ പ്രതിക്ക് മാപ്പ് ലഭിച്ചതിന് പിന്നാലെ അതീവ സന്തോഷവാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍പസമയത്തിനകം പ്രതിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി തന്നെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇരയുടെ കുടുംബത്തോട് നിരന്തരമായി അപേക്ഷിച്ചിരുന്ന ഇയാള്‍ക്ക് കുടുംബം ഒടുവില്‍ മാപ്പ് നല്‍കുകയായിരുന്നു.ഇരയുടെ മാതാപിതാക്കള്‍ ഇയാള്‍ക്ക് മാപ്പുനല്‍കിയെന്ന് അറിയിച്ചതോടെ […]

Continue Reading

പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫേടനം: 7 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.അഗ്‌നിശമന സേന അടക്കമുള്ളവ ഉടന്‍ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

Continue Reading

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു.

Continue Reading

140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതാണ്. ഇനിയൊരു പകര്‍ച്ചവ്യാധിയുണ്ടായാല്‍ നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഐസൊലേഷന്‍ കെട്ടിടമാണ് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.എംഎല്‍എ ഫണ്ടും […]

Continue Reading

10 ലിറ്റർ വിദേശ മദ്യം പിടികൂടി

കേണിച്ചിറ:ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം കേണിച്ചിറ പോലീസ് പിടികൂടി രണ്ട് പേർ അറസ്റ്റിൽ ബത്തേരി മൂലങ്കാവ് സ്വദേശികളായ അജീഷ് (38) അജി (44) എന്നിവരാണ് അറസ്റ്റിലായത് വാഹന പരിശോധനക്കിടെ ഇരുളം മാതമംഗലത്ത് നിന്നാണ് കേണിച്ചിറ എസ് ഐ പി പി റോയിയും സംഘവും പ്രതികളെ പിടികൂടിയത്.

Continue Reading

രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവം;അമ്മക്കെതിരെ കേസെടുത്തു

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Continue Reading

ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. […]

Continue Reading

മാനന്തവാടി ടൗണിൽ വാഹനാപകടം; സ്ത്രീ മരിച്ചു

മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ വാലുമ്മൽ ജ്വല്ലറിയ്ക്ക് സമീപം വാഹനാപകടം ഒരു സ്ത്രീ മരിച്ചു. റോഡ് മുറിച്ച് കടക്കവെ ഹിന്ദുസ്ഥാൻ എന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം. കല്ലോടി എടപ്പാറയ്ക്കൽ ശുഭ (49) ആണ് മരണപ്പെട്ടത്.

Continue Reading

മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി

മേപ്പാടി:മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം.കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്. 5 വയസ്സ് പ്രായമുള്ള ആൺപുലിയെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സംഘം രക്ഷപ്പെടുത്തി. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേത്യത്യത്തിലുള്ള സംഘം മയക്കുവെടി വെച്ചാണ്‌ പുലിയെ രക്ഷപ്പെടുത്തിയത്‌.പുലിയ്ക്ക് കാര്യമായ പരിക്കുകളില്ല.വനത്തിൽ തന്നെ തുറന്നുവിടാനാണ്‌ വനം വകുപ്പിന്റെ തീരുമാനം.

Continue Reading