വിദ്യാലയത്തെ ഹരിതാഭമാക്കാന്‍ പൂതാടി ഗവ.യു.പി സ്‌കൂള്‍ ഒരുങ്ങുന്നു

പൂതാടി: വിദ്യാലയത്തെ ഹരിതാഭമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൂതാടി ഗവ.യു.പി സ്‌കൂള്‍ വിവിധ ഫണ്ടുകള്‍ ഏകോപിപ്പിച്ച് പി.ടി.എ യുടെ സഹായത്താല്‍ വിവിധ ചെടികള്‍ നട്ട് വിദ്യാലയത്തെ മനോഹരമാക്കുകയാണ്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പൂതാടി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ എമ്മാനുവല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സലിം പൂതാടി പ്രധാനാധ്യാപകന്‍ കെ.കെ.സുരേഷ് ,ബിന്ദു, പത്മനാഭന്‍ തുടങ്ങിയവ സംസാരിച്ചു. ചെടികളുടെ സംരക്ഷണം വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഏറ്റെടുക്കും.

Continue Reading

കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ചു

കാട്ടിക്കുളം: മാനന്തവാടിയില്‍ നിന്നും കര്‍ണാടക കുട്ടയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എന്‍കെ 109 നമ്പര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിതെറിച്ചത്. രാവിലെ എട്ടരയോടെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം.ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.ഊരിതെറിച്ച ടയര്‍ സമീപത്തെ നാല് സെന്റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്.

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

തരുവണ:കോൺക്രീറ്റ് ചെയ്ത അടിവാരം- അരീക്കര കോളനി റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടക്കാട് നിർവഹിച്ചു.ഇബ്രാഹിം കൊടുവേരി, ബാരിസ് എടവെട്ടൻ, റഷീദ് കെ,സുരേഷ് കെ, രഘു, സൗദ കൊടുവേരി, ഇബ്രാഹിം ഇ, സിറാജ് എം കെ, ആലി എം കെ,മൊയ്‌തു എം കെ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

മഹിള കോൺഗ്രസ് പ്രകടനം നടത്തി

കൽപറ്റ:എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപി യിൽ നടത്തുന്ന തിരഞ്ഞെടുപ്പ് പോരാട്ടം 121 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും നടത്തി. പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജി. വിജയമ്മ, സംസ്ഥാന സെക്രട്ടറി സി.പി. പു ഷ്പലത, ജിനി തോമസ്, ഉഷ തമ്പി, ബീന ജോസ്, കെ മിനി, ആയിഷ പള്ളിയാൽ, ബീന സജി, ശാന്തമ്മ തോമസ്, കെ. അജിത, കെ.ജെ. വിലാസിനി, […]

Continue Reading

ജയകീയ കൂട്ടായ്മ യോഗം ചേർന്നു

വെള്ളമുണ്ട: റോഡ് നിർമാണത്തിലെ അപാകതയെ തുടർന്നു പണി പൂർത്തിയായി ഒരു വർഷം പിന്നിടുന്നതിനു മുന്നേ പല ഇടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ വെള്ളമുണ്ട – ആറുവാൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതികരിക്കുവാൻ ഒഴുക്കന്മൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ ജയകീയ കൂട്ടായ്മ യോഗം ചേർന്നു. ശ്രീ. ബിബിൻ വർഗീസ് സ്വാഗതം പറഞ്ഞു. ശ്രീ. ജോയ് വി. ജെ. അധ്യക്ഷൻ ആയിരുന്നു.തുടർന്നു പഞ്ചായത്ത് അധികൃധിതർക്കു പരാതി കൊടുക്കുവാൻ യോഗം തീരുമാനിച്ചു.

Continue Reading

കെപിഎസി ലളിത അന്തരിച്ചു

മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കുറച്ചു കാലം മുൻപ് കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സർക്കാർ ഏറ്റെടുത്തിരുന്നു. Updating…………..

Continue Reading

വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി:വയനാട് മുസ്ലിം ഓർഫനേജ് മാനന്തവാടി താലൂക്ക് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ബി നസീമ ആദ്യക്ഷത വഹിച്ച ചടങ്ങ് ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.ഡബ്ല്യു.എം.ഒ കോ.ജനറൽസെക്രട്ടറി ടി എം മുജീബ് ഫൈസി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ‘അനാഥ സംരക്ഷണത്തിൽ വനിതാ പങ്കാളിത്തം’ എന്ന വിഷയത്തിൽ സൈൻ വനിതാ വിംഗ് ഡയറക്ടർ അഷ്മി റാഷിദ് കൂളിവയൽ ക്ലാസെടുത്തു. ‘കുടുംബിനികളുടെ മാനസിക ആരോഗ്യം’ എന്ന വിഷയത്തിൽ അഡ്വക്കറ്റ് ശബ്ന മുംതാസം, […]

Continue Reading

കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

പുൽപ്പള്ളി:വനത്തിൽ വിറക് ശേഖരിക്കുവാൻ പോയ ആദിവാസി സംഘത്തെ കാട്ടാന ആക്രമിച്ചു . ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു . മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്തി – ബൈരി ദമ്പതികളുടെ മകൾ ബസവി ( ശാന്ത – 49 ) ആണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു നാലു പേർ ഓടി രക്ഷപ്പെട്ടു . ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം . വീടിന് തൊട്ടടുത്ത നെയ്ക്കുപ്പ വനത്തിൽ ഇവർ വിറക് ശേഖരിക്കാൻ പോയതായിരുന്നു. വനാതിർത്തിയിലുണ്ടായിരുന്ന ഒറ്റയാന്റെ മുൻപിൽ ഇവർ […]

Continue Reading

സുസ്ഥിര ടൂറിസം:വയനാടൻ ഗ്രാമങ്ങൾക്ക് പുതിയ പ്രതീക്ഷ – മന്ത്രി മുഹമ്മദ് റിയാസ്

മാനന്തവാടി:കാർഷിക സംസ്കൃതിയും ഗോത്ര പൈതൃകവും ഇഴ പിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്- ടൂറിസം വകുപ്പകളുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ മാനന്തവാടി പ്രിയദർശനി എസ്റ്റേറ്റിൽ നടന്ന സുസ്ഥിര ടൂറിസം വികസന സെമിനാർ ഉദ്ഘാടനവും വീഡിയോ പ്രകാശനവും ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ കേന്ദ്രങ്ങൾ സഞ്ചാരികൾക്കൊപ്പം ജനങ്ങളുടെ ജീവിതത്തെ കൂടി സ്പർശിക്കുന്നതാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയനാട്ടിലെ […]

Continue Reading

സി.എം.എൽ സീസൺ 2-ന് തുടക്കമായി

പനമരം:നടവയൽ സിഎം കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർമെന്റ്ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സി.എം.എൽ സീസൺ 2 സ്പോർട്സ് കൗൺസിൽ മെമ്പർ നവാസ് മാഷ് ഉത്ഘാടനം ചെയ്തു.കോളേജിലെ 70 താരങ്ങൾ 6 ടീ മുകളിലായാണ് മത്സരം നടക്കുന്നത്. കായികാധ്യാപകൻ ഷുഹൈബ് സി.സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രിൻസിപ്പൽ ഷഹീർ അലി താരങ്ങളെ പരിചയപെടുകയും വൈസ് പ്രിൻസിപ്പൽ സഹദ് അനുഗമിക്കുകയും ചെയ്തു.

Continue Reading