തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ കോൺഗ്രസും- മുസ്ലിം ലീഗും വച്ചുമാറില്ല. പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും മത്സരിക്കും.ആലുവയിലെ കോൺഗ്രസ്- ലീഗ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. തിരുവമ്പാടി സീറ്റിന് പകരം ലീഗ് ആവശ്യപ്പെടുന്നത് മലപ്പുറത്തെ തവനൂര്‍ സീറ്റാണ്. പട്ടാമ്പിയേക്കാള്‍ സ്വീകാര്യ തവനൂരാണെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മലപ്പുറത്ത് സീറ്റ് എണ്ണത്തില്‍ കുറവുള്ള കോണ്‍ഗ്രസിന് തവനൂര്‍ സീറ്റ് നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലാത്തതിനാലാണ് ചര്‍ച്ച പ ട്ടാമ്പി സീറ്റില്‍ എത്തിയത്. തുടര്‍ന്ന് പട്ടാമ്പിയും തിരുവമ്പാടിയും വെച്ചുമാറാമെന്ന ധാരണയുണ്ടായിരുന്നെങ്കിലും പിന്നീടതില്‍ […]

Continue Reading

എലത്തൂരിനായി വാശിപിടിച്ച് എകെ ശശീന്ദ്രന്‍; എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല. എലത്തൂരിനായി വാശിപിടിച്ച് എകെ ശശീന്ദ്രന്‍. കുട്ടനാട്ടില്‍ തോമസ് കെ തോമസിനാണ് മുന്‍തൂക്കം. എകെ ശശീന്ദ്രന്റെ കാര്യത്തില്‍ ദേശീയനേതൃത്വം തീരുമാനിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു.സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. എലത്തൂരിലേക്ക് എ കെ ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശിയ നേതൃത്വത്തിന് കൈമാറും. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് […]

Continue Reading

അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ […]

Continue Reading

കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ ആണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. നഷ്ട്ടമായവയിൽ പരമ്പരാഗതമായി കൈമാറിയ വജ്രം പതിച്ച ആഭരണങ്ങളാണ് ഉള്ളത്. കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ, 3 പവനോളം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം […]

Continue Reading

‘ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല; പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയോട്’; വി എ അരുൺകുമാർ

ജി സുധാകരൻ പ്രശ്നങ്ങൾ പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നതെന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. വിഷയത്തിൽ പാർട്ടി നിലപാടിന് ഒപ്പമെന്നും പ്രതികരണം. ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല. ഉണ്ടാകാൻ പാടില്ലാത്തതാണ് നടന്നതെന്നും വി എ അരുൺകുമാർ. പാർട്ടി ശരിയായ തീരുമാനങ്ങൾ എടുത്തു. ആദ്യ പരിഗണന പാർട്ടി മാത്രം. അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്ന് വി എ അരുൺ കുമാർ പറഞ്ഞു. പുന്നപ്ര – വയലാർ സമരം നടന്ന മണ്ണാണിത്. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് […]

Continue Reading

ഗ്ലോക്കോമ മുക്ത ലോകത്തിനായി ബോധവല്‍ക്കരണ വാരാചരണം

ഗ്ലോക്കോമ മുക്ത ലോകത്തിനായി ഒരുമിക്കാം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണം സംഘിപ്പിക്കുന്നു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും അമ്പലവയല്‍ റീജ്യണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി കൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണുകളിലെ നാഡികളെ ബാധിക്കുകയും അറിയാതെ അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഗ്ലോക്കോമ രോഗത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി നേത്രരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള നേത്ര […]

Continue Reading

സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീ: മന്ത്രി ഒ.ആര്‍ കേളു

സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ മൈക്രോപ്ലാന്‍ പുസ്തക പ്രകാശനവും ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാരും കുടുംബശ്രീ മിഷനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും അവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി, മുട്ടില്‍, പനമരം ഗ്രാമപഞ്ചായത്തുകളിലെഗുണഭോക്താകള്‍ക്കുള്ള ധനസഹായ […]

Continue Reading

പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ 2024-25 വര്‍ഷത്തിലെ ഘടകപദ്ധതിയാണ് ജില്ലയ്ക്ക് അനുവദിച്ച ഐസ് പ്ലാന്റ് (10 ടണ്‍) യൂണിറ്റ്. ഒരു യൂണിറ്റിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും. മത്സ്യം, മാംസം ഉള്‍പ്പെടെ വേഗത്തില്‍ നശിക്കുന്ന […]

Continue Reading

ഹരിതവിദ്യാലയം പുരസ്‌കാര നിറവില്‍ കുറുമ്പാല ഗവ.ഹൈസ്‌കൂള്‍

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി ജില്ലയിലെ കുറുമ്പാല ഗവ. ഹൈസ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃകകള്‍ പരിഗണിച്ച് അര ലക്ഷം രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂള്‍ ആവിഷ്‌കരിച്ച വ്യത്യസ്തമായ പദ്ധതികളും വിധികര്‍ത്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. സബ്ജക്ട് ക്ലിനിക്, ഒരു […]

Continue Reading

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം […]

Continue Reading