കുട്ടികളുടെ കാലിൽ പൊള്ളൽ; അന്വേഷണത്തിൽ കണ്ടെത്തിയത് ‘ഗുരുകുല’ രീതിയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ക്രൂരത

അഹ്മദാബാദ്: അതിരാവിലെ ഉറക്കം എഴുന്നേല്‍ക്കാത്തതിന് കുട്ടികളെ സ്റ്റീല്‍ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ച് ക്രൂരത. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ ഒരു സ്കൂള്‍ അഡ്മിനിസ്ട്രേറ്ററാണ് 12 കുട്ടികളെ ഇങ്ങനെ പൊള്ളലേല്‍പ്പിച്ചത്. ഒരു കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്ററെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നചികേത വിദ്യാ സന്‍സ്ഥാന്‍ എന്ന സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ രഞ്ജിത്ത് സോളങ്കി എന്നയാളിനെതിരെയാണ് ഖെറോജ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിയായ പത്ത് വയസുകാരന്റെ പിതാവാണ് പരാതി […]

Continue Reading

ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്ര​ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും, എപ്പോൾ കാണാം; കൂടുതൽ വിവരങ്ങൾ

ദില്ലി: ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാ​ഗിക ചന്ദ്ര​ഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും അർധ രാത്രിയോടടുത്താണ് കാഴ്ച കൂടുതൽ ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ […]

Continue Reading

ഓവ‍ർ കോണ്‍ഫിഡന്‍സില്‍ പണിപാളി; സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം നടത്തുന്ന വിരുതന്‍ ഒടുവില്‍ കുടുങ്ങി

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ തരത്തില്‍ തിയറ്ററിനുള്ളിൽ മോഷണം നടത്തുന്നതിനിടയിലാണ് കുടുങ്ങിയത്. വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്. ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് ഇയാളെ തിയറ്റർ ജീവനക്കാർ കയ്യോടെ പിടികൂടുന്നത്. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ […]

Continue Reading

മഴ കനക്കും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം മുതൽ ഇടുക്കി വരെയും കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കനക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും. ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മലപ്പുറം, കോഴിക്കോട്, […]

Continue Reading

ബൈക്കിടിച്ച് വ്യാപാരിയുടെ മരണം, അന്വേഷണത്തിനിടെ വൻ ട്വിസ്റ്റ്!, മോഷ്ടാക്കളെ പിടികൂടിയത് ആശുപത്രിയില്‍നിന്ന്

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് വ്യാപാരി മരിച്ച അപകടത്തിന് ഇടയാക്കിയ ബൈക്ക് മോഷ്ടിച്ചത് എന്ന് പൊലീസ് കണ്ടെത്തി. അപകടത്തില്‍ സാരമായി പരിക്കേറ്റ മോഷ്ടാക്കള്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. മുകേഷ്, ശ്രീജിത്ത് എന്നീ മോഷ്ടാക്കളുടെ അറസ്റ്റ് പോലീസ രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് സ്കൂട്ടർ യാത്രികനായ നസീര്‍ അബ്ദുള്‍ ഖാദര്‍ ബൈക്കിടിച്ച് മരിച്ച സംഭവത്തിലാണ് വൻ വഴിതിരിവ്. അപകടത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കിട്ടിയത്. കെ എസ് ആര്‍ ടി സി ബസ് […]

Continue Reading

പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു, വെട്ടിപ്പരിക്കേൽപ്പിച്ചു; അച്ഛന് 48 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. സ്വന്തം സംരക്ഷണത്തിലും സുരക്ഷയിലും കഴിയുന്ന 7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ പിതാവിനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഐപിസി വകുപ്പുകൾ പ്രകാരം നാലര വർഷ കഠിനതടവിനും പോക്സോ നിയമപ്രകാരം 42 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കുന്നതിനും പുറമെ ജൂവനയിൽ […]

Continue Reading

അപ്പർ ഡെക്കിലെ യാത്ര വിലക്കണം; സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് പരിമിതം. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദ്ദശിക്കുന്നു. ഒക്ടോബര്‍ ഏഴിന് താനൂരിലെ തൂവല്‍ തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തെത്തുടര്‍ന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കിതിരിക്കാനായി […]

Continue Reading

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തൊണ്ടർനാട് : ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പോലീസ് പിടികൂടി. തൊട്ടിൽപ്പാലം, പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. എസ്.സി.പി.ഒമാരായ […]

Continue Reading

നിയമ ബോധവൽക്കരണ പരിപാടിയും കോളനി സന്ദർശനവും നടത്തി.

വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വാളാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് കലാവിരുന്നും നിയമ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.വയനാട് ജില്ല പോലീസ് മേധാവി പദം സിംഗ് IPS പരിപാടി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡിവൈഎസ്പി PL ഷൈജു, തലപ്പുഴ SHO അരുൺ ഷാ , വാർഡ് മെമ്പർമാരായ ശ്രീലത , സുരേഷ് പാലോട്ട് , കമറുന്നിസ , PTA പ്രസിഡന്റ് V. C മൊയ്തു, SMC ചെയർമാൻ ജയചന്ദ്രൻ , GHSS പ്രിൻസിപ്പിൾ ഇൻ ചാർജ് അനൂപ് മാസ്റ്റർ […]

Continue Reading

കൈപ്പണി ഇബ്രാഹിം ചരമവാർഷികം 31ന്

മാനന്തവാടി: വയനാട്ടിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവും സ്പന്ദനം സ്ഥാപക സാരഥിയുമായ കൈപ്പണി ഇബ്രാഹിമിന്റെ രണ്ടാം ചരമവാർഷികം 31 ന് നടക്കും. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ നെല്ലൂർ നാട് അംബേദ്കർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ആശുപത്രിയിലേക്ക് സ്പന്ദനം ഫർണിച്ചറുകളും ടോക്കൺ […]

Continue Reading