ദില്ലിയില്‍ കൃത്രിമമ‍ഴ പെയ്യിച്ചേക്കും; ഭരണകൂടം ഐഐടി സംഘവുമായി ചര്‍ച്ച നടത്തുന്നു

ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമ‍ഴ പെയ്യിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഭരണകൂടം. വംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കാന്‍പുര്‍ ഐഐടിയുടെ സഹകരണത്തോടെ മ‍ഴ പെയ്യിക്കാനാണ് പദ്ധതി. ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തി. കൃത്രിമ മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കി വായു ശുദ്ധമാക്കുകയാണ് ലക്ഷ്യം. ഇത് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.കൃത്രിമ […]

Continue Reading

ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

സ്കൂൾ വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് വേണ്ടി എടുത്ത ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. യാത്രയ്ക്ക് മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഊട്ടിയിലേക്കാണ് വിനോദയാത്രക്ക് പോകാൻ തയ്യാറെടുത്ത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ പരിശോധന നടക്കുമ്പോള്‍ […]

Continue Reading

സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചു; കളമശേരി സ്ഫോടനത്തിൽ പ്രതിയുടെ മൊഴി

കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്ന് പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് പോലീസിനോട്. സംഭവം നടന്ന ഉടൻ തന്നെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി, തെളിവുകളെല്ലാം മാര്‍ട്ടിന്‍ പോലീസിന് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് സ്ഫോടനത്തിന്റെ കാരണം ആരാഞ്ഞത്. സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണമെന്നും മറ്റാരും അത് ഏറ്റെടുക്കാന്‍ പാടില്ലെന്നുമാണ് മാർട്ടിൻ പോലീസിനോട് പറഞ്ഞത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തത്, ഏറെക്കാലമായി […]

Continue Reading

ആധാര്‍ കാര്‍ഡുമായി എടിഎം മെഷീന്‍ പൊളിക്കാനെത്തി; പ്രതിക്ക് പിന്നാലെ പൊലീസ്

തമിഴ്‌നാട് തെങ്കാശിയില്‍ എടിഎം മെഷീന്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കോട്ടുക്കല്‍ സ്വദേശി രാജേഷിനെയാണ് പൊലീസ് പിടകൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാജേഷ് തെങ്കാശിയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രം മാത്രം ധരിച്ചാണ് പ്രതി എടിഎം മെഷീനിരിക്കുന്ന മുറിയില്‍ പ്രവേശിച്ചത്. എടിഎം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും അത് നടക്കാത്തിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് മെഷീന്‍ മറിച്ചിടാന്‍ നോക്കി. അതിലും പരാജയപ്പെട്ട രാജേഷ് കവര്‍ച്ച നടത്താന്‍ സാധിക്കാതെ തിരികെ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു. സംഭവമമറിഞ്ഞ് […]

Continue Reading

ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 25കാരനായ സത്യവിംങ്ങ് സിംഗാണ് 2019ല്‍ ഭാര്യയുടെ കൈയ്യാല്‍ കൊലചെയ്യപ്പെട്ടത് സിംഗിന്റെ കറുത്ത നിറമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് വിരൂപനാണെന്നാണ് യുവതി പറയുന്നത്. ഇതിന്റെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് പ്രേംശ്രീ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിറത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നീണ്ട വഴക്കും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

Continue Reading

ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. മരണമടഞ്ഞത് രണ്ടാം പാപ്പാൻ രതീഷ്. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് പാപ്പാനെ ആക്രമിച്ചത്. ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ ആനയ്ക്ക് വെള്ളം നൽകാൻ പോയതായിരുന്നു രതീഷ്. പ്രശ്നക്കാരനായിരുന്നതിനാൽ കുറേ വർഷങ്ങളായി ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നില്ല. തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഒറ്റക്കൊമ്പുകൊണ്ട് കുത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

‘മനം മാറി സ്വർണം’; ആഭരണ പ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5610രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44880 രൂപയാണ്. ഇന്നലെ ഒരു പവന് 45000 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. നവംബറിൽ ആദ്യ ദിവസം 45,120 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 45,200 രൂപയിലേക്ക് എത്തി. […]

Continue Reading

മനുഷ്യക്കടത്ത് ; രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്

ദേശീയ അന്വേഷണ ഏജന്‍സി എട്ടു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനുഷ്യകടത്തുമായി ബന്ധപ്പെട്ട് റെയ്ഡി നടത്തി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ത്രിപുര, ആസാം, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുഹമ്മദ് ഇമ്രാന്‍ ഖാനെ ചില ശ്രീലങ്കന്‍ സ്വദേശികളെ അനധികൃതമായി ഇന്ത്യയില്‍ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഐഎ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ റെയ്ഡ് എന്നത് വ്യക്തമല്ല. അന്താരാഷ്ട്ര തലത്തില്‍ […]

Continue Reading

മല്ലൂ ട്രാവലർക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്ത് പൊലീസ്

യൂട്യൂബർ മല്ലൂ ട്രാവലർക്കെതിരെ പോക്സോ കേസ്. മല്ലൂ ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കീർ സുബാനെതിരെ ആദ്യഭാര്യ ഒരു സ്വകാര്യ മാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധർമടം പൊലീസാണ് കേസെടുത്തത്. ഗുരുതരമായ ആരോപണങ്ങളാണ് ആദ്യ ഭാര്യ മല്ലൂ ട്രാവലർക്കെതിരെ നടത്തിയിരിക്കുന്നത്. ഗർഭിണിയായിരുന്നപ്പോൾ തന്നെ ക്രൂര പീഡനത്തിനിരയാക്കിയെന്നും, തന്റെ ആദ്യ അബോർഷൻ നടന്നത് പതിനഞ്ചാമത്തെ വയസിലാണെന്നും ഷാക്കീറിന്റെ ആദ്യ ഭാര്യ പറഞ്ഞു. കുടുംബത്തിലെ പല സ്ത്രീകളുടെയും ദൃശ്യങ്ങൾ ഒളിക്യാമറായിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും ഷാക്കെറിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ. പല പെൺകുട്ടികളും ഷാക്കീറിന്റെ […]

Continue Reading

പ്രസവം കഴിഞ്ഞ് 12-ാം ദിവസം ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 11 ദിവസം മുന്‍പാണ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് […]

Continue Reading