ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി

കൽപ്പറ്റ : പ്രധാനമന്ത്രിയായിരിക്കെ അംഗ രക്ഷകരുടെ തോക്കിൽ നിന്നുതിർത്ത വെടിയുണ്ടകളേറ്റ് പിടഞ്ഞ് വീണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിരാ പ്രിയദർശിനിയുടെ 39 כ൦ ചരമ വാർഷിക ദിനമായ ഒക്ടോബർ 31 ന് വയനാട് ഡി.സി.സി ഓഫീസിൽ അനുസ്മരണയോഗം നടത്തി. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്ത്കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ യശസ് ഉയർത്തിയ ഒരു പ്രധാന സംഭവം. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക് സൈന്യമാണ് […]

Continue Reading

ഇന്ത്യയില്‍ ആദ്യം!, കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി, അഭിമാന നിമിഷമെന്ന് മേയര്‍

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സാഹിത്യ നഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണ്. സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഒരുപാട് പേരുടെ പരിശ്രമത്തിന്‍റെ ഫലമാണിതെന്നും രണ്ടുവർഷത്തോളമായി കോർപ്പറേഷൻ ഈ ശ്രമങ്ങളുടെ പിന്നാലെയായിരുന്നുവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ നഗരമായി മാറിയതോടെ സാഹിത്യ പ്രോത്സാഹനം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും […]

Continue Reading

തന്ത്രം ഒക്കെ കൊള്ളാമായിരുന്നു, പക്ഷേ, എല്ലാ ക്രൈം സീനിലും ബാക്കിയാകുന്ന ഏക തുമ്പ്! ബാഹുലേയനെയും കുടുക്കി

തിരുവനന്തപുരം: പാലോട് നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം കമ്മിറ്റി ഓഫിസും കാണിക്കവഞ്ചികളും കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ബാഹുലേയൻ (65) ആണ് പാലോട് പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതിയായ ബാഹുലേയൻ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാത്രിയിൽ പിക്കാസ് ഉപയോഗിച്ചു കമ്മിറ്റി ഓഫിസിന്‍റെ വാതിൽ പൊളിച്ചു അകത്തു കടന്ന ബാഹുലേയൻ പണവും സ്വർണപ്പൊട്ടുകളും […]

Continue Reading

‘കേരളീയത്തിന് തിരിതെളിഞ്ഞു’ ഇത് മാതൃക, കേരളത്തെക്കുറിച്ച് അഭിമാനിക്കുക: ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു

കേരളത്തിലെ ഏറ്റവും ആഘോഷമായ കേരളീയത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥികളും ചേർന്നാണ് തിരിതെളിച്ചത്. 68-ാം കേരളപ്പിറവി ദിനത്തിൽ കേരളം പുതിയ ചുവടുവെപ്പാണ് നടത്തുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയർ ഒന്നിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയം ഉണ്ടാകുമെന്നും, കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി മാറ്റുമെന്നും അദ്ദേഹം വ്യകതമാക്കി. ‘കേരളത്തിന് എല്ലാ തലത്തിലും തനതായ വ്യക്തിത്വം ഉണ്ട്. കേരളീയതയിൽ അഭിമാനിക്കുന്ന മനസ്സ് കേരളത്തിലുള്ളവർക്ക് ഉണ്ടാകണം. ഇളം തലമുറയിൽ അടക്കം […]

Continue Reading

കളമശ്ശേരി സ്ഫോടനം: നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ് സംഘം

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ , പെട്രോൾ എത്തിച്ച കുപ്പി തുടങ്ങി നിർണായ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചു.അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം ഡൊമിനിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും കളമശ്ശേരിയിൽ സ്ഫോടനം നടത്താൻ ബോംബ് നിർമിച്ച അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചായിരുന്നു തെളിവെടുപ്പ് . ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ […]

Continue Reading

ജാനകിക്കാട് പീഡനക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

ജാനകിക്കാട് പീഡനക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം. മൂന്നാം പ്രതിക്ക് 30 വർഷം തടവ്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് […]

Continue Reading

മത വിദ്വേഷ പ്രചാരണം; മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍’ സ്‌കറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

ആൾദൈവം ചമഞ്ഞ് തട്ടിപ്പ്; സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു

ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട 7 എക്കറിലധികം വരുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Continue Reading

‘തളർന്നുറങ്ങിയോ പൊന്ന്…’ സ്വർണ വിലയിൽ ഇടിവ്

കുതിച്ചുയർന്ന സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഇന്നലെയും ഇന്നുമായി കുറഞ്ഞു. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപ. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4700 രൂപയുമാണ്. ശനിയാഴ്ച സ്വര്‍ണ വില 45,920ല്‍ എത്തിയിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുതിക്കാൻ കാരണം. മെയ് 5 നാണ്  സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 45760 […]

Continue Reading

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 320 ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ദില്ലി NCR -ൽ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി – ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കു. ഒറ്റ – ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ ദില്ലിയിൽ […]

Continue Reading