ഗേറ്റ് 2025: ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, വിശദാംശങ്ങള്‍
ന്യൂഡല്‍ഹി:ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് (ഗേറ്റ്) 2025ന്റെ രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷയ്ക്ക് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീയോടെയുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമം ഒക്ടോബര്‍ 7ന് അവസാനിക്കും. വിവിധ ബിരുദ തലത്തിലുള്ള വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ അറിവ് വിലയിരുത്തുന്ന രാജ്യവ്യാപകമായ പരീക്ഷയാണ് ഗേറ്റ്. യോഗ്യതയുള്ളവര്‍ക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാവുന്നതാണ്. റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഗേറ്റ് സ്‌കോറാണ് പ്രധാനമായി പരിഗണിക്കുന്നത്. […]
Continue Reading