റോഡ് ഉദ്ഘാടനം ചെയ്തു

ചെറുകാട്ടൂർ :പനമരം ഗ്രാമപഞ്ചായത്ത് നാലാംവാർഡിൽ പഞ്ചായത്ത്‌ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമിച്ച മാഠത്തിക്കുന്നേൽ റോഡ് വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. അജിൻ ജെയിംസ്, സണ്ണി ചെറുകാട്ട്, ആന്റണി വെള്ളാക്കുഴി, മേരി മാടത്തിക്കുന്നേൽ, ലിസ്സി പത്രോസ്, ജോസ് മുതിരക്കാലായിൽ, ജയ് ഇടയ്കൊണ്ടാട്ട്, ജൂഡി കുറുമ്പാലകാട്ട്, രാഹുൽ ജോസ്, മിനി ബാബു, ബാബു മഠത്തിൽ, ഗ്രേസി ജോസ് എന്നിവർ സംസാരിച്ചു

Continue Reading

പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍ […]

Continue Reading

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരി തുരുത്തിയിലെ ഫാംഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. ഇന്നലെ വൈകീട്ടോടെയാണ് സഹോദരനൊപ്പം ഡോ. ജോര്‍ജ് പി അബ്രഹാം ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് ഡോക്ടറെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാം ഹൗസില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും, 2980 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ […]

Continue Reading

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ; വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് ഉയര്‍ന്ന താപനില തുടരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ […]

Continue Reading

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് രാവിലെ തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ (23) പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. യാത്രാരേഖകള്‍ ശരിയായതോടെ പേരുമല ആര്‍ച്ച് ജംഗ്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം ദമാമില്‍ നിന്ന് യാത്രതിരിച്ചു. 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിമിന് നാട്ടിലേക്കു തിരിക്കാനായത്. കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി […]

Continue Reading

ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു, മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍: ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. മുന്‍പ് നേരിട്ടിരുന്ന ശ്വസന ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ലെന്നും ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തുവെന്നും വത്തിക്കാൻ അറിയിച്ചു. വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട. എന്നാല്‍ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ കുർബാന സ്വീകരിച്ച മാർപാപ്പ ഉച്ചയ്ക്ക് ശേഷം ജോലികൾ പുനരാരംഭിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ […]

Continue Reading

ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹം; രണ്ടു പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും, അന്വേഷണം

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. റെയില്‍വേ പൊലീസും ഏറ്റുമാനൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ട്രെയിന്‍ […]

Continue Reading

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ […]

Continue Reading

ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (OMAK) ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

നീലഗിരി: ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്‍റ് സി.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഒമാക് വയനാട് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ വനിതാ […]

Continue Reading