12-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരിയാണ് പിടിയിലായത്. 12 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.

Continue Reading

കഞ്ചാവ് വേട്ടയില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; കെ എസ് യു കുടുക്കിയതെന്ന് ആരോപണം

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവായ കോളജ് യൂണിയന്‍ സെക്രട്ടറിയും. കോളജ് യൂണിയന്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21), മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ആകാശിന്റെ മുറിയില്‍ നിന്നും 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും […]

Continue Reading

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ […]

Continue Reading

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലം: കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി. മതിലിനോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. പള്ളിയിലെ പൈപ്പ്‌ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി പണിക്കാര്‍ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തുന്നത്. റോഡില്‍ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണോയെന്നാണ് […]

Continue Reading

യുഎഇയില്‍ എല്ലാത്തിനും വില കൂടി, ജീവിത ചെലവേറി; ഉയര്‍ന്ന ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ഥികള്‍, നിയമനം വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍

അബുദാബി: യുഎയില്‍ ജീവിത ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ തൊഴില്‍ അന്വേഷകര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ അന്വേഷകര്‍ ആവശ്യപ്പെടുന്ന ശമ്പളവും കമ്പനികള്‍ നല്‍കുന്ന ശമ്പളവും തമ്മില്‍ 30 ശതമാനത്തിന്റെ അന്തരമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുന്നത്. അതേസമയം കമ്പനികളില്‍ മികവുറ്റ ജീവനക്കാര്‍ ഉള്ളതുകൊണ്ട് പുതുതായി വരുന്ന ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. നൗക്കരി ഗള്‍ഫ് ഹയറിങ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പ്രകാരം തൊഴിലന്വേഷകര്‍ സാധാരണയായി തൊഴിലുടമകള്‍ […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

ചെറുകാട്ടൂർ :പനമരം ഗ്രാമപഞ്ചായത്ത് നാലാംവാർഡിൽ പഞ്ചായത്ത്‌ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമിച്ച മാഠത്തിക്കുന്നേൽ റോഡ് വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. അജിൻ ജെയിംസ്, സണ്ണി ചെറുകാട്ട്, ആന്റണി വെള്ളാക്കുഴി, മേരി മാടത്തിക്കുന്നേൽ, ലിസ്സി പത്രോസ്, ജോസ് മുതിരക്കാലായിൽ, ജയ് ഇടയ്കൊണ്ടാട്ട്, ജൂഡി കുറുമ്പാലകാട്ട്, രാഹുൽ ജോസ്, മിനി ബാബു, ബാബു മഠത്തിൽ, ഗ്രേസി ജോസ് എന്നിവർ സംസാരിച്ചു

Continue Reading

പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍ […]

Continue Reading

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരി തുരുത്തിയിലെ ഫാംഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. ഇന്നലെ വൈകീട്ടോടെയാണ് സഹോദരനൊപ്പം ഡോ. ജോര്‍ജ് പി അബ്രഹാം ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് ഡോക്ടറെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാം ഹൗസില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും, 2980 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ […]

Continue Reading

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ; വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് ഉയര്‍ന്ന താപനില തുടരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ […]

Continue Reading