വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കൂറ്റന് ഹാങ്ങര്; കൊച്ചിയെ എയര്ക്രാഫ്റ്റ് മെയിന്റനന്സ് ഹബ്ബാക്കും, ചെലവ് 50 കോടി
കൊച്ചി: കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന് (എയര്ക്രാഫ്റ്റ് മെയിന്റനന്സ് ഹബ് ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി കൊച്ചിന് ഇന്റര്നാഷനല് ഏവിയേഷന് സര്വീസ് ലിമിറ്റഡ്. വിമാന അറ്റകുറ്റപ്പണികള്ക്കായി കൊച്ചി വിമാനത്താവളത്തില് നിര്മിക്കുന്ന മൂന്നാമത്തെ കൂറ്റന് ഹാങ്ങറിന്റെ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് നെടുമ്പാശേരിയില് തുടക്കമായി. 53,800 ചതുരശ്രയടി വിസ്തീര്ണത്തില് നിര്മിക്കുന്ന ഹാങ്ങറിനോട് ചേര്ന്ന് 7000 ചതുരശ്ര അടിയില് പ്രത്യേക ഓഫിസ്, വര്ക് ഷോപ്പ്, കംപോണന്റ് റിപെയറിനും നോണ്-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനുമുള്ള സൗകര്യങ്ങള് എന്നിവ ഒരുക്കും. എട്ട് മാസത്തിനുള്ളില് പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിനു പുറമെ […]
Continue Reading