ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ആദ്യം 60 ദിവസം, രണ്ട് ഘട്ടങ്ങളിലായി ബന്ദി മോചനം

കെയ്‌റോ: ഗാസയില്‍ വെടിനിര്‍ത്തലിനായി കൊണ്ടുവന്ന പുതിയ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ചും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ […]

Continue Reading

ഇനി വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ്, താമസസ്ഥലമെങ്കിൽ 50 ശതമാനം സ്ഥലം ഉപയോഗിക്കാം; ചട്ടഭേദഗതി നിലവില്‍ വന്നു

കൊച്ചി: വീടുകളുള്‍പ്പെടെ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി, പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025-ലെ കേരള പഞ്ചായത്ത്രാജ് (സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കല്‍) എന്ന പേരിലാണ് വിജ്ഞാപനം. നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതും സംരംഭക മേഖലയിലും സമ്പദ്വ്യവസ്ഥയിലും തൊഴില്‍രംഗത്തും […]

Continue Reading

‘ഈ നേട്ടം ഇന്ത്യക്ക് അഭിമാനം’; ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് വസതിയിലായിരുന്നു കൂടിക്കാഴ്ച. ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികന്റെ ജാക്കറ്റ് ധരിച്ച ശുക്ലയെ മോദി ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. തോളില്‍ കൈവെച്ച് അഭിനന്ദിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ആക്സിയം-4 മിഷന്‍ പാച്ച് സമ്മാനിച്ച ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ദൗത്യത്തിനിടെ ഓര്‍ബിറ്റല്‍ ലാബില്‍ കൊണ്ടുപോയ ദേശീയ പതാകയുമായി ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ […]

Continue Reading

ഓണപ്പരീക്ഷ നാളെ മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ, അരമണിക്കൂര്‍ മുന്‍പ് മാത്രമേ പൊട്ടിക്കാവൂ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ. അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് […]

Continue Reading

‘ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം, ഇല്ലെങ്കില്‍ ആരോപണങ്ങള്‍ അസാധുവായി കണക്കാക്കും’; രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമയ പരിധിക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിലയിരുത്തും, ആക്ഷേപങ്ങള്‍ അസാധുവാക്കപ്പെടും എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്. സാങ്കേതികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയോട് […]

Continue Reading

‘ഇര പിടിക്കാന്‍ വല നെയ്ത് അയാള്‍ കാത്തിരിപ്പുണ്ട്’; ആകാംഷയായി കളങ്കാവല്‍ പോസ്റ്റര്‍

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം കളങ്കാവല്‍ ആണ്. ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടിക്കൊണ്ട് കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിലന്തി വലയുടെ പശ്ചാത്തലത്തില്‍ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം അപ്പുറം ഈവിളിഷ് ആയൊരു കഥാപാത്രമാകും കളങ്കാവലിലേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ ഓര്‍മപ്പെടുത്തുകയാണ് […]

Continue Reading

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം, വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടു; കെഎസ്‌യു ഹൈക്കോടതിയില്‍

കൊച്ചി: സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചുമതലയില്‍ ഉണ്ടായിരുന്ന കാലത്ത് ഉയര്‍ന്ന് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അട്ടിമറിയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും ബിനാമി ഇടപാടുകളില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. […]

Continue Reading

കനത്ത മഴ തന്നെ; കണ്ണൂരും കാസര്‍ക്കോടും ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട […]

Continue Reading

‘വോട്ട് മോഷണ’ വിവാദത്തിൽ മറുപടി ഇന്ന്; തെരഞ്ഞടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം വൈകീട്ട് 3ന്

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും. വൈകീട്ട് മൂന്നിന് ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ കമ്മീഷൻ കാര്യങ്ങൾ വിശദീകരിക്കുക. രാഹുൽ ​ഗാന്ധിയുടെ വെളിപ്പെടുത്തലിൽ വിവാദം ശക്തമാണ്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കമ്മീഷന്‍ ഔദ്യോഗികമായി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ കമ്മീഷന്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്‌ച്ചേയ്ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ […]

Continue Reading

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി

ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യുഎസ് സംഘത്തിന്റെ വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുവ വര്‍ധനയ്ക്കു പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചര്‍ച്ചകള്‍ മറ്റൊരവസരത്തില്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം. കൂടാതെ 25% […]

Continue Reading