‘സംവിധായകനും നിർമാതാവും ഒപ്പിട്ട് തന്ന കണക്കാണ് പുറത്തുവിട്ടത്, സിനിമ പരാജയമെന്ന് പറഞ്ഞിട്ടില്ല’; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് മറുപടിയുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമാതാക്കൾ പുറത്തുവിടുന്ന കണക്കുകൾ സിനിമയുടെ കേരളത്തിലെ തിയറ്റർ കളക്ഷൻ മാത്രമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട ഫെബ്രുവരിയിൽ കണക്കിൽ അപാകതകളുണ്ടെന്ന് കുഞ്ചാക്കോ ബോബൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മുതൽമുടക്ക് സംബന്ധിച്ച് നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും ഒപ്പിട്ട് തന്നിരിക്കുന്ന കണക്കാണ് പുറത്തുവിടുന്നത്. മാത്രമല്ല ഒടിടി, സാറ്റ്ലൈറ്റ് ബിസിനസ് നടക്കാത്ത സിനിമകളാണ് തങ്ങൾ പുറത്തുവിട്ട പട്ടികയിൽ കൂടുതലും എന്നും സംഘടന വ്യക്തമാക്കി. […]
Continue Reading