ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയല്‍ രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ നല്‍കി. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നീക്കം കര്‍ശനമാക്കാന്‍ കാരണം. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരിട്ടോ, ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുന്നതിനു തിരിച്ചറിയല്‍ രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ യാത്രാ വേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ വേണം. ടിക്കറ്റ് […]

Continue Reading

സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍; പാക് ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നതര്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാനിലെ ഉന്നത സൈനിക, സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന പാകിസ്ഥാന്റെ വാദം പൊള്ളയെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ അബു ജുന്‍ഡാല്‍ എന്നറിയപ്പെടുന്ന മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. നരോവല്‍ ജില്ലയിലെ മുരിദ്‌കെയിലെ മര്‍കസ് […]

Continue Reading

വിട്ടുമാറാത്ത വയറുവേദന, ​ഗർഭിണിയുടെ വയറ്റിൽ നിന്ന് നീക്കിയത് ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിര, വില്ലനായത് വളർത്തു നായ

ടുണീസ്: ​​ഗർഭിണിയുടെ വയറ്റിൽ നിന്ന് ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ടേപ്പ് വേം ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തി. ടൂണിഷ്യയിൽ 26 വയസുകാരിയിലാണ് ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തിയത്. യുവതി 20 ആഴ്ച ​ഗർഭിണിയായിരുന്നു. വളർത്തുനായയുടെ ശരീരത്തിൽ നിന്നാകാം വിര പകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ സിടി സ്കാൻ പരിശോധനയിലാണ് വയറ്റിൽ‌ വിര സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയു‍ടെ പെൽവിക് മേഖലയിലാണ് ഈ സിസ്റ്റ് […]

Continue Reading

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ഠിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര സിങ് മോഗയ്ക്ക് പരിക്കേറ്റിരുന്നു. സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വർഷമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര […]

Continue Reading

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; ഒരു ജവാന് പരിക്ക്

ന്യൂഡല്‍ഹി: ജമ്മുവിലെ നഗ്രോട്ടയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റതായി സൈന്യം സ്ഥിരീകരിച്ചു. അഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം വ്യാപക തിരച്ചില്‍ നടത്തുകയാണ്. മിലിട്ടറി സ്റ്റേഷന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വെടിവെപ്പുണ്ടായി. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതായും സൈന്യത്തിന്റെ 16 കോര്‍പ്‌സ് (വൈറ്റ് നൈറ്റ് കോര്‍പ്‌സ്) ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Continue Reading

സ്വര്‍ണവില വീണ്ടും കൂടി; 72,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് […]

Continue Reading

രണ്ടു വട്ടം കേരളത്തിലെത്തി, വലിയ ഇടയന്‍റെ സന്ദര്‍ശന ഓര്‍മകളില്‍ വിശ്വാസി സമൂഹം

കൊച്ചി: റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ പുതിയ ഇടയനായി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മാര്‍പാപ്പയാകുന്നതിന് വളരെ മുമ്പ് തന്നെ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് കേരളവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിന്‍ സന്യസ്ത സഭയില്‍ ചേര്‍ന്നിരുന്നു. സെന്റ് അഗസ്റ്റിന്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2004ലും 2006ലും ആറ് ഒഎസ്എ ഡീക്കന്‍മാരുടെ […]

Continue Reading

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വരെ ഉപയോഗിച്ചു, അണുവിട തെറ്റാതെ തടഞ്ഞെന്ന് സൈന്യം; ഏതു നീക്കത്തിനും അതേ നാണയത്തില്‍ തിരിച്ചടി

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണങ്ങളെ ഇന്ത്യ ഉത്തരവാദിത്തത്തോടെയും അളവറ്റ രീതിയിലും പ്രതിരോധിക്കുകയും പ്രതികരിക്കുകയുമാണ് ചെയ്തത്. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയുമാണ്. പാകിസ്ഥാന്റെ ഏതുനീക്കത്തെയും ആ വിധത്തില്‍ തന്നെ പ്രതിരോധിക്കുമെന്നും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിക്രം മിസ്രി പറഞ്ഞു. ‘ഇന്ത്യയിലെ ജനങ്ങള്‍ വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്ഥാന്‍ സൈനിക വക്താവ് വളരെയധികം സന്തോഷിക്കുന്നതായുള്ള ചില പ്രതികരണങ്ങള്‍ ഞങ്ങള്‍ […]

Continue Reading

‘ഭീകരതയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ്’, ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് വായ്പ

ന്യൂഡല്‍ഹി: പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെ, പാകിസ്ഥാന് സാമ്പത്തിക സഹായമായി 100 കോടി ഡോളര്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി അന്താരാഷ്ട്ര നാണ്യനിധി. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിൽ‌ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നിരുന്നു. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡിന്റെ വെളിച്ചത്തില്‍ വായ്പയുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയായിരുന്നു ഇന്ത്യന്‍ നടപടി. കൂടാതെ പാക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ […]

Continue Reading

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം. […]

Continue Reading