രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകൾ 60,000-ൽ താഴെയായി. സജീവ കേസുകളുടെ എണ്ണം 59,442 ആണ്, ഇത് മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 42,962,953 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ മരണം 5,15,036 ആണ്.
രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.66 ശതമാനമായി ഉയർന്നപ്പോൾ മരണനിരക്ക് 1.20 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,754 പേർ കൊവിഡിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 4,23,88,475 ആയി. പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായി കുറഞ്ഞു.