ഏകദിന പരിശീലനം

Wayanad

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി മാനന്ത വാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ജനകീയസമിതി അംഗങ്ങള്‍ക്കുള്ള ഏകദിന മുഖാമുഖ പരിശീലനം കെ കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. എസ് മൂസ അധ്യക്ഷത വഹിച്ചു. കിലയുടെ നേതൃത്വ ത്തിലാണ് പരിശീലനം. ദരിദ്രരെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും സംരക്ഷണം ഉറപ്പുവരുത്തി ഉന്നമനത്തിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ ജില്ലാ ദാരിദ്ര ലഘൂകരണ പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി മജീദ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റെറ്റര്‍ ജോബിസണ്‍ ജെയിംസ് , കില ജില്ലാ കോര്‍ഡിനേറ്റര്‍ എ.എം . റാഷിദ്, കില റിസോഴ്സ് പേഴ്‌സണ്‍മാരായ ജുബൈര്‍ , പാര്‍വതി, വി.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *