സുപ്രീം കോടതി വിധി നടപ്പിലാക്കണം; രാഷ്ട്രീയ ജനതാദൾ

National

കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ഉടൻ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണം.കോവിഡ് ബാധയേറ്റ് ഇന്ത്യയിൽ ലക്ഷകണക്കിനാളുകൾ ആണ് മരണപ്പെട്ടത്.കുടുംബനാഥനെ നഷ്ടപ്പെട്ടതോടെ ആയിരങ്ങളാണ് പെരുവഴിയിലായത് കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ടതോടെ നിത്യ ചിലവിനും വിശപ്പടക്കാൻ പോലും മാർഗമില്ലാതെ പിഞ്ചു കുട്ടികൾ അടക്കമുള്ള പതിനായിരകണക്കിന് കുടുംബങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്ന സമയത്ത് ഉടൻ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാവണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഭരണഘടന ബാധ്യത നിറവേറ്റി പൗരന്റ അവകാശങ്ങൾ സംരക്ഷിക്കാൻ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതിയുടെ നിർദ്ധേശം നടപ്പിലാക്കി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് യുദ്ധകാലടിസ്ഥാനത്തിൽ ധനസഹായം നൽകണമെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡൻറ് അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *