മക്കിയാട്: പാലത്തായി കേസ് അട്ടിമറിക്കാൻ ശ്രമിച്ച നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിനിർത്തി നീതിയുക്ത നിയമ നടപടി കൈകൊള്ളണമെന്ന് വയനാട് മക്കിയാട് സ്വദേശിനിയും കർണാടക ഹൈക്കോടതിയിലെ
അഡ്വക്കേറ്റുമായ ഫൈമി അമർ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്കിൽ ആരോഗ്യ മന്ത്രിക്ക് എഴുതിയ തുറന്ന കത്തിലൂടെയാണ് വൈകാരികമായ വരികളിലൂടെ ഇരയുടെ നീതി ഉറപ്പാക്കണമെന്നു ഫൈമി ആവശ്യപ്പെട്ടത്.